Connect with us
head

Cinema

കൊച്ചുപ്രേമന് നാടിന്റെ അന്ത്യാഞ്ജലി

Avatar

Published

on

തിരുവനന്തപുരം: അന്തരിച്ച ചലച്ചിത്ര – നാടക – സീരിയൽ നടൻ കെ.എസ് പ്രേംകുമാർ എന്ന കൊച്ചുപ്രേമന്റെ ഭൗതിക ശരീരം ഇന്നു രാവിലെ 11 മണി മുതൽ 12 മണിവരെ കേരള ചലച്ചിത്ര അക്കാദമിയുടെയും ഭാരത് ഭവന്റെയും നേതൃത്വത്തിൽ ഭാരത് ഭവന്റെ മണ്ണരങ്ങിൽ പൊതുദർശനത്തിന് വെയ്ക്കും. ജനപ്രതിനിധികൾ, കലാ സാംസ്‌കാരിക പ്രവർത്തകർ, ചലച്ചിത്ര പ്രവർത്തകർ തുടങ്ങിവർ അന്ത്യോപചാരങ്ങളർപ്പിക്കും. സംസ്കാരം ഉച്ച കഴിഞ്ഞു ശാന്തി കവാടത്തിൽ.

Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Cinema

ശങ്കരാഭരണത്തിന്റെ ശില്പി കെ.വിശ്വനാഥ് അന്തരിച്ചു

Published

on

തെന്നിന്ത്യൻ ഇതിഹാസ ചലച്ചിത്രം ശങ്കരാഭരണത്തിന്റെ ശില്പി കെ.വിശ്വനാഥ് അന്തരിച്ചു. 92 വയസായിരുന്നു.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഹൈദരാബാദിലെ വസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ശങ്കരാഭരണം എന്ന ഒരു സിനിമ കൊണ്ട് തന്നെ ഇന്ത്യൻ സിനിമയുടെ നെറുകയിൽ എത്തിയ ലെജന്റ് എന്ന് വിശേഷിപ്പിക്കാം കെ വിശ്വനാഥനെ. അഞ്ച് തവണ നാഷണൽ അവാർഡിന് അർഹനായ വ്യക്തി കൂടിയാണ് കെ വിശ്വനാഥ്. യാരടി നി മോഹിനി, രാജാപാട്ടൈ, ലിംഗ, ഉത്തമ വില്ലൻ എന്നീ സിനിമകളിൽ കെ വിശ്വനാഥ് അഭിനയിച്ചിട്ടുണ്ട്. 2016-ൽ ചലച്ചിത്രമേഖലയ്ക്കുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരത്തിന് അദ്ദേഹം അർഹനായി. സിനിമാ ലോകത്തിന് നൽകിയ മാതൃകാപരമായ സംഭാവനകൾക്ക് 7 നന്തി അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്.

Continue Reading

Cinema

സംവിധായകൻ മുതുകുളം മഹാദേവൻ നിര്യാതനായി

Published

on

ആലപ്പുഴ:ചലച്ചിത്ര സംവിധായകൻ മുതുകുളം മഹാദേവൻ അന്തരിച്ചു. മൈഡിയർ മമ്മി, കാണാക്കൊമ്പത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ചലച്ചിത്ര സംവിധായകനാണു മുതുകുളം മഹാദേവൻ. അനിൽ ബാബുമാരോടൊപ്പം ദീർഘകാലം അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചു. പാർഥൻ കണ്ട പരലോകം, കളഭം, പറയാം, പകൽപ്പൂരം തുടങ്ങി നിരവധി ചിത്രങ്ങളുടെ സഹസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.

Continue Reading

Cinema

ലാലേട്ടന് നേരെ മോശം വാക്കുകൾ ഉപയോഗിക്കരുത് ; അടൂരിന് മറുപടിയുമായി ധർമ്മജൻ ബോൾഗാട്ടി

Published

on

കൊച്ചി : മോഹൻലാലിനെതിരെ വിമർശിച്ച വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് മറുപടിയുമായി സിനിമാ താരം ധർമ്മജൻ ബോൾഗാട്ടി. മോഹൻലാൽ എന്ന നടൻ ഞങ്ങൾക്ക് വലിയ ആളാണ് മോഹൻലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂർ സാറിനോട് ഞങ്ങൾക്ക് അഭിപ്രായമില്ല.
ധർമ്മജൻ ഫേസ്ബുക്കിൽ കുറിച്ചു.

ധർമ്മജൻ ബോൾഗാട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്

Advertisement
head

‘അടൂർ സാറിനോട് രണ്ട് വാക്ക് പറയണമെന്ന് തോന്നിയത് കൊണ്ടാണ്

മോഹൻലാൽ എന്ന നടൻ ഞങ്ങൾക്ക് വലിയ ആളാണ് അടൂർ സാർ മോഹൻലാലിന്റെ നല്ല സിനിമകൾ കണ്ടിട്ടില്ലാത്തത് കൊണ്ടാണ്, മോഹൻലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂർ സാറിനോട് ഞങ്ങൾക്ക് അഭിപ്രായമില്ല. സാർ മോഹൻലാൽ സാധാരണക്കാരനായിട്ട് അഭിനയിച്ച ഒരുപാട് സിനിമകളുണ്ട് ഏയ് ഓട്ടോ, ടി.പി ബാലഗോപാലൻ എം.എ, വെള്ളാനകളുടെ നാട്, കിരീടം തുടങ്ങി ഒരുപാട് സിനിമകളുണ്ട് അടൂർ സാറിന് ലാലേട്ടൻ ഗുണ്ടയായിട്ട് തൊന്നുന്നുണ്ടാകും പക്ഷെ ഞങ്ങൾക്ക് തോന്നുന്നില്ല അടൂർ സാറിനോടുള്ള എല്ലാ ബഹുമാനവും വെച്ചിട്ട് പറയട്ടെ സാർ സാറിന്റെ പടത്തിൽ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല പക്ഷെ മോഹൻലാൽ എന്നും വലിയ നടനാണ് വലിയ മനുഷ്യനാണ്. സാർ സാറിന് പറ്റിയ ആളുകളെകൊണ്ട് അഭിനയിപ്പിച്ചോളൂ പക്ഷെ ലാലേട്ടന് നേരെ മോശം വാക്കുകൾ ഉപയോഗിക്കരുത്’.

Advertisement
head
Continue Reading

Featured