നാളെ ഗാന്ധി ജയന്തി, പതിവു തെറ്റിക്കാതെ ചെന്നിത്തല ആദിവാസി കോളനിയില്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഗാന്ധി ജയന്തി ദിനാഘോഷങ്ങള്‍ അതിവിപുലമായി ആഘോഷിക്കാന്‍ കെപിസിസി തീരുമാനിച്ചു. സംസ്ഥാന വ്യാപകമായി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. പാര്‍ട്ടി പരിപാടികള്‍ക്കുള്ള ഫ്ലക്സില്‍ ഗാന്ധിജിയുടെ ചിത്രം മാത്രം പതിപ്പിച്ചാല്‍ മതിയെന്ന നിര്‍ദേശം നിലവില്‍ വന്നു. പ്രാദേശിക നേതാക്കളുടെ ചിത്രവും ഗാന്ധിജിക്കൊപ്പം ഫ്ലക്സുകളില്‍ വയ്ക്കാം. എന്നാല്‍ മണ്ഡലം, ബൂത്ത് തലങ്ങളിലുള്ള പരിപാടികള്‍ക്ക് സംസ്ഥാന നേതാക്കളുടെ ചിത്രം പതിപ്പേക്കണ്ടതില്ല.

സ്വാതന്ത്ര്യത്തിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്കും കോണ്‍ഗ്രസ് നാളെ തുടക്കം കുറിക്കും. കണ്ണൂര്‍ പയ്യന്നൂരില്‍ നടക്കുന്ന , ഗാന്ധിസ്മൃതിയാത്ര കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്‍റ് അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷത വഹിക്കും. രാവിലെ 10.30നാണു ചടങ്ങ്

കോഴിക്കോട് -കെപിസിസിയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സ്വാതന്ത്ര്യദിനത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം സംസ്ഥാനതല ഉദ്ഘാടനം- വൈകുന്നേരം 6ന്- കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി നിര്‍വഹിക്കും,പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യാതിഥിയാകും. ഡിസിസി പ്രസിഡന്‍റ് കെ. പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിക്കും.

കെപിസിസി ഓഫീസില്‍ രാവിലെ 9ന് പുഷ്പാര്‍ച്ചന, സര്‍വ്വമത പ്രാര്‍ത്ഥന എന്നിവ ഉണ്ടാകും, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി,യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.,

എറണാകുളം പറവൂര്‍ രാവിലെ 9.30ന് നടക്കുന്ന ഗാന്ധി സ്മൃതി സംഗമത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പങ്കെടുക്കും.

ഈ വര്‍ഷത്തെ ഗാന്ധി ജയന്തിദിനത്തിലും പതിവു തെറ്റിക്കാതെ മുന്‍ കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല. എല്ലാ വര്‍ഷവും ഏതെങ്കിലുമൊരു പട്ടിക ജാതി പട്ടിക വര്‍ഗ കോളനിയിലാണ് ചെന്നിത്തല ഗാന്ധിജയന്തി ആഘോഷിക്കുന്നത്. കോളനിയിലെ വിവിധങ്ങളായ പ്രശ്നങ്ങള്‍ നേരിട്ടു പഠിച്ച് അവര്‍ക്കൊപ്പം താമസിച്ച് ഭക്ഷണവും കഴിച്ചാണ് എല്ലാ വര്‍ഷവും ഗാന്ധി ജയന്തി ദിനം അദ്ദേഹം അര്‍ഥപൂര്‍ണമാക്കുന്നത്. ഈ വര്‍ഷവും പതിവ് തെറ്റിക്കുന്നില്ല.

പത്തനംതിട്ട ഗവിയിലെ ആദിവാസി കോളനിയിലാണ് അദ്ദേഹത്തിന്‍റെ ഗാന്ധി സ്മൃതി. രാവിലെ 9 മുതല്‍ കോളനിയുടെ ശുചീകരണത്തിലും ആരോഗ്യ പ്രവര്‍ത്തനങ്ങളിലും വാക്സിനേഷന്‍ പരിപാടികളിലും മറ്റും അദ്ദേഹം പങ്കെടുക്കും.

Related posts

Leave a Comment