പ്രശസ്ത സീരിയൽ താരത്തിന്റെ വീട്ടിൽ മോഷണം ; ലക്ഷങ്ങൾ വിലയുളള ആഭരണങ്ങൾ നഷ്ടപ്പെട്ടു

കണ്ണൂർ : ജനപ്രിയ സീരിയലുകളിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീകല ശശിധരന്റെ വീട്ടിൽ മോഷണം.താരത്തിന്റെ കണ്ണൂരിലുള്ള വീട്ടിൽ നിന്നുമാണ് പതിനഞ്ച് പവനോളം സ്വർണാഭരണങ്ങൾ മോഷണം പോയത്. കണ്ണൂർ ചെറുകുന്നിലെ വീട്ടിൽ ശ്രീകലയുടെ പിതാവും, സഹോദരിയുമാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്.വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. വീടിന്റെ പിൻഭാഗത്തെ വാതിലിന്റെ പൂട്ട് പൊളിച്ച്‌ അകത്ത് കയറിയ മോഷ്ടാവ് മുറിക്കുള്ളിലെ അലമാര കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയ ശ്രീകലയുടെ പിതാവാണ് മുറിക്കുള്ളിൽ സാധനങ്ങൾ വലിച്ചുവാരി ഇട്ടിരിക്കുന്നത് കണ്ടത്. തുടർന്ന് നടന്ന പരിശോധനയിലാണ് ആഭരണങ്ങൾ നഷ്ടമായെന്ന് മനസിലായത്. ശ്രീകലയുടെ സഹോദരിയുടെ പതിനഞ്ചോളം പവൻ തൂക്കം വരുന്ന മാലയും, വളകളുമാണ് മോഷണം പോയത്. കണ്ണപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

Related posts

Leave a Comment