Alappuzha
പ്രശസ്ത സംവിധായകൻ വേണു ഗോപൻ അന്തരിച്ചു
ആലപ്പുഴ: ചലച്ചിത്ര സംവിധായകൻ വേണു ഗോപൻ (67) അന്തരിച്ചു. കുസൃതി കുറുപ്പ്, ഷാർജ ടു ഷാർജ, സ്വർണം, ചൂണ്ട തുടങ്ങിയ സിനിമകളുടെ സംവിധായകനായിരുന്നു. ചേർത്തല കടക്കരപ്പള്ളിയിലെ വീട്ടിലായിരുന്നു അന്ത്യം. പദ്മരാജന്റെ ‘കരിയിലക്കാറ്റുപോലെ’ എന്ന സിനിമയുടെ സഹസംവിധായകനായാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്. 1998-ൽ ജയറാമും മീനയും പ്രധാന കഥാപാത്രങ്ങളായ ‘കുസൃതിക്കുറുപ്പ്’ലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.
തുടർന്ന് നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ (1986), നൊമ്പരത്തി പൂവ് (1987), സീസൺ (1989), ഇന്നലെ (1989),ഞാൻ ഗന്ധർവ്വൻ എന്നിങ്ങനെ നിരവധി ഹിറ്റ് സിനിമകളിൽ അദ്ദേഹം സഹസംവിധായകനായി പ്രവർത്തിച്ചു.’സർവോപരി പാലക്കാരനാണ്’ അദ്ദേഹം ഒടുവിൽ സംവിധാനം ചെയ്‌ത ചിത്രം. ഭാര്യ ലത, മകൾ: ലക്ഷ്മി.
Alappuzha
കളര്‍കോട് വാഹനാപകടം: കാര്‍ ഉടമ ഷാമില്‍ ഖാനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു
ആലപ്പുഴ: ആറ് വിദ്യാര്‍ഥികളുടെ ജീവന്‍ നഷ്ടമാക്കിയ കളര്‍കോട് വാഹനാപകടത്തില്‍, വാഹന ഉടമ ഷാമില്‍ ഖാനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. വിദ്യാര്‍ഥികള്‍ക്ക് ഷാമില്‍ ഖാന്‍ വാഹനം നല്‍കിയത് കള്ള ടാക്‌സിയായാണെന്ന് എം.വി.ഡി കണ്ടെത്തിയിരുന്നു. അപകടത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. ഷാമില്‍ ഖാന് വാടക ഗൂഗ്ള്‍ പേ വഴി നല്‍കിയതിന്റെ തെളിവും കോടതിയില്‍ ഹാജരാക്കും.
ഷാമില്‍ ഖാന്റെ മൊഴി നേരത്തേ ആര്‍.ടി.ഒ രേഖപ്പെടുത്തിയിരുന്നു. വിദ്യാര്‍ത്ഥികളുമായുള്ള പരിചയത്തിന്റെ പുറത്താണ് വാഹനം വിട്ടുനല്‍കിയതെന്നും വാടക വാങ്ങിയിരുന്നില്ലെന്നുമാണ് തുടക്കം മുതല്‍ ഷാമില്‍ ഖാന്‍ പറഞ്ഞിരുന്നത്. വാഹനം വാടകക്ക് നല്‍കുന്നതിനുള്ള ലൈസന്‍സും ഷാമില്‍ ഖാന് ഉണ്ടായിരുന്നില്ല.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടവേര കാര്‍ കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിച്ചത്. ഗുരുവായൂരില്‍നിന്ന് കായംകുളത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്.
അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്.കോട്ടയം പൂഞ്ഞാര്‍ ചേന്നാട് കരിങ്ങോഴക്കല്‍ ഷാജിയുടെ മകന്‍ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറില്‍ കെ.ടി. ശ്രീവത്സന്റെ മകന്‍ ശ്രീദീപ് വത്സന്‍ (19), മലപ്പുറം കോട്ടയ്ക്കല്‍ ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ എ.എന്‍. ബിനുരാജിന്റെ മകന്‍ ബി. ദേവാനന്ദന്‍ (19), കണ്ണൂര്‍ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടില്‍ പി. മുഹമ്മദ് നസീറിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണു മരിച്ചത്.
Alappuzha
ആലപ്പുഴ വാഹനാപകടത്തിൽ ഒരു മെഡിക്കൽ വിദ്യാർത്ഥി കൂടി മരിച്ചു
ആലപ്പുഴ: ആലപ്പുഴ കളർകോടുണ്ടായ വാഹനാപകടത്തിൽ ഒരു മെഡിക്കൽ വിദ്യാർത്ഥി കൂടി മരിച്ചു. എടത്വ പള്ളിച്ചിറ സ്വദേശി ആൽവിൻ ജോർജ് ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് വിദഗ്ധ ചികിത്സക്കായി എറണാകുളത്തേക്ക് മാറ്റിയിരുന്നു. കുടുംബത്തിൻ്റെ ആവശ്യപ്രകാരമാണ് മാറ്റിയത്. എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതോടെ കളർകോട് കാറപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് നാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയ ദാരുണമായ വാഹനാപകടം ഉണ്ടായത്. പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
Alappuzha
ആലപ്പുഴ സിപിഎമ്മില്‍ കൊഴിഞ്ഞു പോക്ക് തുടരുന്നു: പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് സിപിഎം കായംകുളം ഏരിയ കമ്മിറ്റി അംഗം പ്രസന്നകുമാരി
ആലപ്പുഴ: പാര്‍ട്ടി പ്രവര്‍ത്തന നിര്‍ത്തുകയാണെന്ന് സിപിഎം കായംകുളം ഏരിയ കമ്മിറ്റി അംഗം പ്രസന്നകുമാരി. സിപിഎമ്മില്‍ നേരിടുന്നത് കടുത്ത ആക്ഷേപവും അവഗണനയുമാണെന്നും പ്രസന്ന കുമാരി. മൂന്ന് വര്‍ഷമായി പാര്‍ട്ടിയില്‍ അവഗണന നേരിടുകയാണെന്നും പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 15 വര്‍ഷം സിപിഎം പഞ്ചായത്ത് പ്രസിഡന്റായിരുന്നു പ്രസന്നകുമാരി.
താന്‍പോരിമയാണ് പാര്‍ട്ടി നേതാക്കളുടെ മനോഭാവം. നേതാക്കള്‍ക്കുള്ളത് സ്വന്തം താത്പര്യം മാത്രമാണ്. മൂന്നുവര്‍ഷമായി പാര്‍ട്ടിയില്‍ അവഗണന നേരിടുന്നു. പരാതി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ല. തന്നെ കള്ളക്കേസില്‍ കുടുക്കിയത് ബിപിന്‍ ബിജെപിയില്‍ പോയതിന്റെ പ്രതികാരത്തിലാണ്. താന്‍ പരാതിക്കാരിക്കൊപ്പം താമസിച്ചിട്ടു പോലുമില്ലെന്നും പ്രസന്നകുമാരി വ്യക്തമാക്കി.
സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബിപിന്‍ സി ബാബുവിന്റെ മാതാവാണ് പ്രസന്നകുമാരി. സ്ത്രീധന പീഡന പരാതിയില്‍ ബിപിന്‍ സി ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്തുന്നതായുള്ള പ്രസന്നകുമാരിയുടെ പരാമര്‍ശം. ആലപ്പുഴ ജില്ലാ പഞ്ചായത്തംഗമാണ് ബിപിന്‍ സി ബാബു. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയായിരുന്നു ബിപിനെതിരെ ഭാര്യ പരാതിയുമായി രംഗത്തെത്തിയത്. പരാതിയില്‍ ആലപ്പുഴ കരീലക്കുളങ്ങര പൊലീസ് കേസെടുത്തിരുന്നു.
ഇതിലാണ് ബിപിന്‍ സി ബാബു മുന്‍കൂര്‍ ജാമ്യം തേടിയത്. പരാതി രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് ഹര്‍ജിയിലെ പ്രധാന വാദം. ഭാര്യ നല്‍കിയ പരാതി വാസ്തവ വിരുദ്ധമാണ്. പാര്‍ട്ടി വിട്ടതിന്റെ പകപോക്കലിന്റെ ഭാഗമാണ് പരാതിയെന്നും ഹര്‍ജിയിലുണ്ട്. ബിബിന്റെ അമ്മയും കായംകുളം ഏരിയ കമ്മിറ്റി അംഗവുമായ പ്രസന്ന കുമാരി കേസിലെ രണ്ടാം പ്രതിയാണ്.
-
Kerala6 days ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News3 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News3 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
-
Travel2 months ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login