പ്രശസ്ത നടി സൈറ ബാനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുംബൈ: പ്രശസ്ത ബോളിവുഡ് നടി സൈറ ബാനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദം വർധിച്ചതിനെ തുടർന്ന് മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന 77കാരിയായ സൈറ ബാനുവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ആശുപത്രി വിടാനായേക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കോവിഡ് പരിശോധന നടത്തിയെങ്കിലും നെഗറ്റിവ് ആണ്. അന്തരിച്ച പ്രമുഖ നടൻ ദിലീപ് കുമാറിന്റെ ഭാര്യയാണ് സൈറ ബാനു. ദിലീപ് കുമാറിന്റെ വിയോഗത്തിന് ശേഷം അവർ മാനസികമായും ശാരീരികമായും തളർന്നിരുന്നു. 1961ൽ ഷമ്മി കപൂറിന്റെ നായികയായി ജംഗ്ലീ എന്ന ചിത്രത്തിൽ അഭിനയിച്ചാണ് സൈറയുടെ അരങ്ങേറ്റം. 1966 ലാണ് സൈറ ബാനു ദിലീപ് കുമാറിനെ വിവാഹം ചെയ്യുന്നത്. ദിലീപ് കുമാറിന് 44 വയസുള്ളപ്പോഴാണ് 22 കാരിയായ സൈറയെ വിവാഹം വിവാഹം കഴിക്കുന്നത്.

Related posts

Leave a Comment