കുടുംബവഴക്ക് ; ദമ്പതിമാർ ജീവനൊടുക്കി

മാവേലിക്കര: കുടുംബവഴക്കിനെചൊല്ലി ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭർത്താവും ജീവനൊടുക്കി. തഴക്കര ഇറവങ്കര തടാലിൽ വീട്ടിൽ ഷീബ (45), ഭർത്താവ് സന്തോഷ് (51) എന്നിവരെയാണ്​ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ചൊവ്വാഴ്ച പുലർച്ച 1.30നാണ്​ സംഭവം. ഫാനിൽ കെട്ടിത്തൂങ്ങിയ ഷീബയെ ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ജില്ല ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, രക്ഷിക്കാൻ കഴിഞ്ഞില്ല.ഭാര്യയുടെ മരണവിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ സന്തോഷ് തിരികെ വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ടൈൽ ജോലിക്കാരനാണ് സന്തോഷ്. ഷീബ തഴക്കര പഞ്ചായത്തിലെ ഹരിത കർമസേന പ്രവർത്തകയാണ്. മക്കൾ: സങ്കീർത്ത്, സഞ്ജിത്ത്.

Related posts

Leave a Comment