Connect with us
48 birthday
top banner (1)

Kozhikode

കെ.എസ്.ഇ.ബിക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് തിരുവമ്പാടിയിലെ കുടുംബം

Avatar

Published

on

കോഴിക്കോട്: കെ.എസ്.ഇ.ബിക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് തിരുവമ്പാടിയിലെ കുടുംബം അറിയിച്ചു. പ്രതികാര മനോഭാവത്തോടെയാണ് കെ.എസ്.ഇ.ബി പെരുമാറിയതെന്നും തിരുവമ്പാടി ഓഫീസിലെ ഏതാനും പേര്‍ക്കാണ് പ്രശ്‌നമെന്നും കെ.എസ്.ഇ.ബി ഓഫിസ് ആക്രമണ കേസില്‍ റിമാന്‍ഡിലുള്ള യുവാക്കളുടെ മാതാവ് മറിയം പ്രതികരിച്ചു. കെ.എസ്.ഇ.ബി നാട്ടുകാരുടെ മുന്നില്‍ നാണം കെടുത്തിയെന്നം കള്ളനാക്കിയെന്നും പിതാവ് റസാഖ് പറഞ്ഞു.

തിരുവമ്പാടി ഉള്ളാട്ടില്‍ യു.സി. അബ്ദുറസാഖിന്റെ വീട്ടിലെ വൈദ്യുതി ബന്ധം ഇന്നലെ രാത്രി പുനഃസ്ഥാപിച്ചിരുന്നു. അബ്ദുറസാഖിന്റെ മക്കളായയു.സി. അജ്മല്‍, യു.സി. ഷഹദാദ് എന്നിവരാണ് കെ.എസ്.ഇ.ബി ഓഫിസ് ആക്രമണ കേസില്‍ റിമാന്‍ഡിലുള്ളത്. അജ്മലും ഷഹദാദും സെക്ഷന്‍ ഓഫിസ് ആക്രമിച്ചെന്ന കാരണം പറഞ്ഞാണ് ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ കെ.എസ്.ഇ.ബി അധികൃതര്‍ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്.

Advertisement
inner ad

സംഭവം വിവാദമായെങ്കിലും വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി ന്യായീകരിച്ചിരുന്നു. കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് സുരക്ഷാ ഭീഷണി ഉള്ളതിനാലാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാത്തതെന്നായിരുന്നു മന്ത്രിയുടെ ന്യായീകരണം. വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചാല്‍ മാത്രമേ അകത്തേക്ക് പ്രവേശിക്കൂവെന്ന തീരുമാനമാനവുമായി അബ്ദുറസാഖും ഭാര്യ മറിയയും വീടിന്റെ വരാന്തയില്‍ കുത്തിയിരുന്നതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിന്തുണയുമായെത്തി. ഞായറാഴ്ച ഉച്ചയോടെ തിരുവമ്പാടിയില്‍ പ്രതിഷേധം ശക്തമായതോടെ ജീവനക്കാരെ ആക്രമിക്കില്ലെന്ന് വീട്ടുകാര്‍ ഉറപ്പുനല്‍കിയാല്‍ വൈദ്യുതി പുനഃസ്ഥാപിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കുകയായിരുന്നു.

ഇന്നലെ വൈകീട്ട് ആറരയോടെ താമരശ്ശേരി തഹസില്‍ദാര്‍ കെ.എ. ഹരീഷ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി. ഹരികൃഷ്ണ ശര്‍മ, കെ.എസ്.ഇ.ബി അസി എക്‌സി. എന്‍ജീനിയര്‍ ആര്‍. ശിവകുമാര്‍ എന്നിവര്‍ തിരുവമ്പാടി പൊലീസ് സ്റ്റേഷന് സമീപത്തെ വീട്ടിലെത്തി. ജീവനക്കാരെ ആക്രമിക്കില്ലെന്നും പ്രതികാര നടപടി സ്വീകരിക്കില്ലെന്നുമുള്ള സത്യവാങ്മൂലം യു.സി. അബ്ദു റസാഖ് നല്‍കണമെന്ന നിര്‍ദേശവുമായാണ് ഉദ്യോഗസ്ഥരെത്തിയത്. എന്നാല്‍, സത്യവാങ്മൂലത്തില്‍ ഒപ്പിടാന്‍ അബ്ദുറസാഖ് തയാറായില്ല. ഇതോടെ, തഹസിദാര്‍ ജില്ല കലക്ടറെ ബന്ധപ്പെട്ടു. തുടര്‍ന്ന് 7.45ഓടെ സത്യവാങ്മൂലം ഒപ്പിടാതെതന്നെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാമെന്ന വിവരം ഉദ്യോഗസ്ഥരെ അറിയിച്ചു. 8.35ഓടെ തിരുവമ്പാടി കെ.എസ്.ഇ.ബി എക്‌സി. എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം വീട്ടിലെത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Health

നിപ: ഹൈറിസ്ക് പട്ടികയിൽ 101 പേർ; സമ്പർക്ക പട്ടികയിൽ തിരുവനന്തപുരത്തെ 4 പേരും

Published

on

കോഴിക്കോട്: നിപ വൈറസ് ബാധയെ തുടർന്ന് 14 കാരൻ മരിച്ച സാഹചര്യത്തിൽ ഇന്ന് 13 പേരുടെ സാമ്പിളുകൾ കൂടി പരിശോധിക്കുമെന്ന് റിപ്പോർട്ട്. 9 പേരുടേത് കോഴിക്കോടും 4 പേരുടേത് തിരുവനന്തപുരത്തുമാണ് പരിശോധിക്കുക. അതേസമയം മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 350 പേരാണുള്ളത്.
ഹൈറിസ്ക് പട്ടികയിൽ 101 പേരുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം. ഇതിൽ 68 പേർ ആരോഗ്യപ്രവർത്തകരാണ്. തിരുവനന്തപുരത്തെ നാല് പേരും സമ്പർക്ക പട്ടികയിലുണ്ട്. കുട്ടി ചികിത്സക്ക് വന്ന ആശുപത്രിയിൽ ഇതേ സമയം ഇവർ വന്നിരുന്നു. മൂന്നംഗ കുടുംബവും ഡ്രൈവറുമാണുള്ളത്.

Advertisement
inner ad
Continue Reading

Kerala

നിപ ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

Published

on

കോഴിക്കോട്: നിപ ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ വിദ്യാർഥി അമൽ ഡാനിഷ് (14) മരിച്ചു. ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് ഹൃദയസ്ത‌ംഭനത്തെ തുടർന്നാണ് ഒൻപതാം ക്ലാസുകാരനായ കുട്ടി മരിച്ചത്. കുട്ടിയുടെ ആരോഗ്യാവസ്ഥ ഗുരുതരമാണെന്ന് ഇന്ന് രാവിലെ ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. മൃതദേഹം നിപ പ്രോട്ടോക്കോൾ പ്രകാരം നടക്കും.പാണ്ടിക്കാട് സ്വദേശിയായ 14കാരന് ജൂലൈ 10 നാണ് പനി ബാധിച്ചത്. 12 ന് സ്വകാര്യ ക്ലിനിക്കി ൽ ചികിത്സ തേടി. ഭേദമാകാതിരുന്നതോടെ 13 ന് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.15ന് ഇതേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഇവിടെ നിന്നും ശേഖരിച്ച സാമ്പിളിലാണ് രോഗം സ്ഥിരീ കരിച്ചത്.വിദ്യാർഥി ബ്രൈറ്റ് ട്യൂഷൻ സെൻ്റർ പാണ്ടിക്കാട്, ഡോ. വിജയൻസ് ക്ലിനിക് പികെഎം ഹോസ്‌പിറ്റൽ, പീഡിയാട്രിക് ഒപി, മൗലാന ഹോസ്‌പിറ്റൽ എമർജൻസി ഐസിയു എന്നിവിടങ്ങളിൽ ജൂലൈ 11 മുതൽ 15 വരെയുള്ള തീയതികളിൽ സാന്ദർശിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ ആ സമയത്ത് ഉണ്ടായിരുന്നവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ മന്ത്രി അഭ്യർഥിച്ചു.കുട്ടിയുടെ മാതാപിതാക്കളും അമ്മാവനും ക്വാറന്റൈനിലാണ്. കൂടാതെ, കുട്ടി നേരത്തെ ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരും ക്വാറൻ്റീനിൽ പ്രവേശിച്ചു. കുട്ടിയുടെ അടുത്ത സുഹൃത്തിനും പനി ബാധിച്ചിട്ടുണ്ട്. ഈ കുട്ടിയുടെ സാമ്പിൾ പരിശോധനക്ക് അയച്ചു.

Continue Reading

Kerala

നിപ: പതിനാലുകാരൻ ഗുരുതരാവസ്ഥയിൽ, സമ്പർക്കപ്പട്ടികയിലുള്ള 214 പേർ നിരീക്ഷണത്തിൽ

Published

on

കോഴിക്കോട്: നിപ ബാധിച്ച പതിനാലുകാരൻ ഗുരുതരാവസ്ഥയിൽ തുടരുന്നു. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിപ രോഗബാധിതനായ കുട്ടിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. സമ്പർക്കത്തിൽ വന്നവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. സമ്പർക്കപ്പട്ടികയിലുള്ള 214 പേർ നിരീക്ഷണത്തിലാണ്. 60 പേർ ഹൈ റിസ്ക് വിഭാഗത്തിലാണുള്ളത്. 15 പേരുടെ സാമ്പിൾ കൂടി പരിശോധനയ്ക്ക് അയച്ചു. ആനക്കയം, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

കോഴിക്കോട് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലും പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയി ലുമാണ് നിപ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. മലപ്പുറത്ത് വാർത്താ സമ്മേളനത്തിലാണ് കേരളത്തിൽ അഞ്ചാംതവണയും നിപ വൈറസ് ബാധ സ്ഥിരീകരിച്ച കാര്യം മന്ത്രി അറിയിച്ചത്. മലപ്പുറത്തെ പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശ്ശേരി സ്വദേശിയായ പതിനാലുകാരനാണ് കോഴിക്കോട് ചികിത്സയിലുള്ളത്. കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. ബന്ധുക്കൾ ആവശ്യപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നിന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ജില്ലയിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും നിലവിൽ പ്രോട്ടോകോൾ പ്രകാരം പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കുട്ടിയുടെ വീടിന് മൂന്ന് കിലോ മീറ്റർ ചുറ്റളവിലാണ് ജാഗ്രതാ നിർദേശം. അഞ്ച് ദിവസം മുമ്പാണ് കുട്ടിക്ക് പനി ബാധിച്ചത്. ആദ്യം പാണ്ടിക്കാട്ടെ ശിശുരോഗ വിദഗ്ധന്റെ അടുത്ത് ചികിത്സതേടി. പനി കുറയാത്തതിനെ തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തി. അവിടെനിന്നും രോഗം മൂർച്ഛിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയി ലേക്ക് മാറ്റി. അവിടെ നിന്നും 19ന് രാത്രിയോടെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി യിലേക്ക് മാറ്റിയത്. കുട്ടിയുടെ മാതാപിതാക്കളും അമ്മാവനും സുഹ്യത്തും നിരീക്ഷണത്തിലാണ്.
ഇന്നലെ പുലർച്ചെ മുതൽ രോഗബാധ സംശയത്തെ തുടർന്ന് നിപ പ്രോട്ടോകോൾ പ്രകാരമുള്ള നടപടികൾ ആരംഭിച്ചിരുന്നു. 2018 മുതൽ ഇതുവരെ അഞ്ച് തവണയാണ് കേരളത്തിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യതവണ മാത്രം രോഗബാധയേത്തുടർന്ന് 17 പേർക്ക് ജീവഹാനി സംഭവിച്ചിരുന്നു.

Advertisement
inner ad
Continue Reading

Featured