Connect with us
48 birthday
top banner (1)

Bengaluru

മൈസൂരില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി

Avatar

Published

on


ബെംഗളൂരു: മൈസൂരില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. മൈസൂരിലെ വിശ്വേശ്വരയ്യ നഗറിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. ചേതന്‍, അമ്മ പ്രിയംവദ, ഭാര്യ രൂപാലി, മകന്‍ കൗശല്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ചേതന്‍ ഇവര്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചതായാണ് നിഗമനം. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണം എന്നെഴുതിയ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

Bengaluru

ബംഗളൂരുവിൽ മലയാളി യുവാവിന്റെ ദുരൂഹ മരണം; സുഹൃത്ത് അറസ്റ്റിൽ

Published

on

ബംഗളൂരു: തൊടുപുഴ സ്വദേശിയായ യുവാവ് ബം​ഗ​ളൂ​രു​വി​ല്‍ ദുരൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ സു​ഹൃ​ത്ത് അറസ്റ്റിൽ. ബംഗളൂരുവിൽ കൂടെ താമസിച്ചിരുന്ന സുഹൃത്ത് കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി എ​ബി​നെയാണ് അറസ്റ്റ് ചെയ്തത്. . മ​നഃ​പൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യയ്ക്കാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ ബെ​ന്നാ​ര്‍​ഹ​ട്ട പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

മൂ​ന്ന് ദി​വ​സം മു​മ്പാ​ണ് തൊ​ടു​പു​ഴ സ്വ​ദേ​ശി ലി​ബി​ന്‍ ബേ​ബി ബം​ഗ​ളൂ​രു​വി​ല്‍ മ​രി​ച്ച​ത്. പി​റ്റേ​ന്ന് ത​ന്നെ ബെന്നാ​ര്‍​ഹ​ട്ട പോ​ലീ​സ് നാ​ട്ടി​ലെ​ത്തി എ​ബി​നെ കസ്റ്റഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തി​രു​ന്നു. സു​ഹൃ​ത്ത് മ​ര്‍​ദി​ച്ച് കൊ​ന്ന​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ബ​ന്ധു​ക്ക​ള്‍ മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. പ്ര​തി​യെ ഇ​ന്ന് ലി​ബി​ന്‍ താ​മ​സി​ച്ചി​രു​ന്ന മു​റി​യി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും.

Advertisement
inner ad
Continue Reading

Bengaluru

ബംഗളൂരുവിൽ 75 കോടിയുടെ എംഡിഎംഐയുമായിവിദേശ വനിതകൾ പിടിയിൽ; കർണാടകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വേട്ട

Published

on

ബംഗളൂരു: കർണാടകയിൽ 75 കോടി രൂപയുടെ എംഡിഎംഎയുമായി രണ്ട് വിദേശവനിതകൾ പിടിയിൽ. ഡൽഹിയിൽനിന്നും ബംഗളുരുവിൽ വന്നിറങ്ങിയ രണ്ട് വിദേശികളിൽനിന്നാണ് 37.87 കിലോ എംഡിഎംഎ പിടിച്ചത്. കർണാടകയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലഹരി വേട്ടയാണിത്. പിടിയിലായ രണ്ട് സ്ത്രീകളും സൗത്ത് ആഫ്രിക്കൻ സ്വദേശികളാണ്. മംഗളൂരു പോലീസിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ. ബംബ, അബിഗേയ്ൽ അഡോണിസ് എന്നിവർ ആണ് പിടിയിലായത്.

ബംഗളൂരുവിൽ നിന്ന് അറസ്റ്റിലായ നൈജീരിയൻ സ്വദേശി പീറ്റർ ഇക്കെഡി ബെലോൻവു എന്നയാളിൽ നിന്നാണ് ഇവരെക്കുറിച്ച് വിവരം കിട്ടിയത്. വലിയ ലഹരിക്കടത്ത് നെറ്റ് വർക്കിലെ പ്രധാന കണ്ണികൾ ആണ് പിടിയിലായതെന്ന് മംഗളുരു കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.ഇലക്ട്രോണിക് സിറ്റിക്ക് സമീപത്തുള്ള നീലാദ്രി നഗറിൽ നിന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടു ത്തത്. ഇവരിൽ നിന്ന് രണ്ട് പാസ്പോർട്ടുകളും നാല് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.

Advertisement
inner ad
Continue Reading

Bengaluru

ഇഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് 4 കോടി തട്ടിയ കേസ്; കൊടുങ്ങല്ലൂർ സ്റ്റേഷനിലെ എഎസ്‌ഐയെ സസ്പെൻഡ് ചെയ്തു

Published

on

തിരുവനന്തപുരം: കർണാടകയിലെ വ്യവസായിയില്‍ നിന്നും ഇഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് 4 കോടി തട്ടിയ കേസില്‍ കർണാടക പോലീസ് അറസ്റ്റ് ചെയ്ത കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ഷഫീർ ബാബുവിനെ സസ്പെൻഡ് ചെയ്തു.ഷഫീറിനെ സസ്പെൻഡ് ചെയ്ത് തൃശ്ശൂർ റൂറല്‍ ജില്ലാ പൊലീസ് മേധാവിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. കേസിലെ പ്രധാന പ്രതിയാണ് ഷഫീര്‍ ബാബു. കൊടുങ്ങല്ലൂരെത്തിയാണ് കഴിഞ്ഞ ദിവസം കര്‍ണാടക പോലീസ് ഷഫീര്‍ ബാബുവിനെ അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുടയിലെ ക്വാര്‍ട്ടേഴ്സിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. എഎസ്‌ഐയെ അന്വേഷണ വിധേയമായിട്ടാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

Continue Reading

Featured