കുടുംബ വഴക്ക്; ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

തിരുവനന്തപുരം: വർക്കലയിൽ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി. വർക്കല ഇടവ ശ്രീയേറ്റിൽ ഷാഹിദ (60) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് സിദ്ധീഖ് പോലീസ് കസ്റ്റഡിയിലാണ്. ഇന്ന് പുലർച്ച 6 മണിക്കാണ് സംഭവം.ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നു. ഷാഹിദയുടെ വയറിലും കഴുത്തിലുമാണ് പരിക്ക്. പോലീസ് ഷാഹിദയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെതെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Related posts

Leave a Comment