ഓൺലൈൻ ഗെയിമിനിടെ പരിചയം ; യുവാവുമായി ഒളിച്ചോടിയ പെൺകുട്ടിയെ ഗോവയിൽ നിന്നും കണ്ടെത്തി

തൃശൂർ : കുന്ദമംഗലത്ത് നിന്ന് കാണാതായ 22 കാരിയായ യുവതിയെയും യുവാവിനെയും ഗോവയിൽ നിന്ന് പോലീസ് പിടികൂടി നാട്ടിലെത്തിച്ചു. ഇരുപത്തിരണ്ടുകാരിയായ പെൺകുട്ടിയെയും വാലില്ലാപുഴ സ്വദേശി അറഫാൻ എന്ന 22 കാരനെയുമാണ് കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്.
സ്ഥിരമായി ഓൺലൈൻ ഗെയിം കളിക്കാറുള്ള ആളാണ് പെൺകുട്ടി. ഓൺലൈൻ ഗെയിം വഴിയാണ് യുവാവിനെ പരിചയപ്പെട്ടത്. തുടർന്നാണ് യുവാവിനൊപ്പം നാടുവിട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവിനൊപ്പം ഒളിച്ചോടിയതാണെന്ന് കണ്ടെത്തുകയും പോലീസിൽ പരാതി നല്കുകയുമായിരുന്നു. തുടർന്ന് സൈബർ സെലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.

Related posts

Leave a Comment