Kottayam
അല്‍ മുക്താദിര്‍ ജ്വല്ലറിയെക്കുറിച്ചുള്ള കള്ള പ്രചാരണം:
നിയമനടപടി സ്വീകരിക്കുമെന്ന് സംഘടന

കരുനാഗപ്പള്ളി: ഗോള്‍ഡ് ആന്റ് ഡയമണ്ട് ജ്വല്ലറി മാനുഫാക്ച്ചറിംഗ് മര്‍ച്ചന്റ് അസോസിയേഷന്‍ അംഗത്തെക്കുറിച്ച് അസംബന്ധവും തെറ്റിദ്ധാരണാ ജനകവുമായ വാര്‍ത്തകള്‍ വരുന്നത് നിരാശാജനകമാണെന്ന് ജിഡിജെഎംഎംഎ സംസ്ഥാന കമ്മിറ്റി അറിയിച്ചു. പൊതുജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വാര്‍ത്താക്കുറിപ്പില്‍ സംഘടനാ നേതാക്കള്‍ അറിയിച്ചു. സംഘടനയിലെ അംഗമായ അല്‍ മുക്താദിര്‍ ജ്വല്ലറിക്കെതിരെ ചിലര്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ അവജഞയോടെ തള്ളിക്കളയണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഇന്ത്യ ഗവണ്‍മെന്റ് നിഷ്‌കര്‍ഷിക്കുന്നതും അനുശാസിക്കുന്നതുമായ മാനദണ്ഡങ്ങള്‍ അനുസരിച്ചിട്ടുള്ള സ്വര്‍ണാഭരണങ്ങളാണ് അല്‍ മുക്താദിര്‍ ജ്വല്ലറിയില്‍ വില്‍പന നടത്തിവരുന്നത്. ഈ ആദരണങ്ങള്‍ക്കെല്ലാം ആജീവനാന്ത വാറണ്ടിയും നല്‍കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം പരിപൂര്‍ണമായും അംഗീകരിച്ച് 916, എച്ച് യുഐഡി, വിഐഎസ് ആഭരണങ്ങള്‍ മാത്രമാണ് അല്‍ മുക്താദിര്‍ ജ്വല്ലറി ഗ്രൂപ്പ് വിറ്റഴിച്ചുവരുന്നത്. പണിക്കൂലി സൗജന്യമെന്ന വിപ്ലവകരമായ ആശയം കേരളത്തില്‍ ആദ്യമായി കൊണ്ടുവന്ന് ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്വാസവും സഹായവും നല്‍കിയ അല്‍ മുക്താദിര്‍ ജ്വല്ലറിയുടെ നിലപാടിനെ തുടക്കത്തിലേ എതിര്‍ത്ത ചില നിക്ഷിപ്ത താല്‍പര്യക്കാരാണ് ഈ ആരോപണത്തിന് പിന്നിലെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Kerala
റാഗിങ്ങിന് നേതൃത്വം നൽകിയ രാഹുല്‍ രാജ്, എസ്എഫ്ഐ നേതാവ്
സിപിഎം അനുകൂല സംഘടനയായ കേരള ഗവ.സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും

കോട്ടയം: കോട്ടയം ഗവ. നഴ്സിങ് കോളേജിലെ അതിക്രൂരമായ റാഗിങ് കേസിലെ മുഖ്യപ്രതി മലപ്പുറം വണ്ടൂർ സ്വദേശി കെ.പി. രാഹുല്‍ രാജ് എസ്എഫ്ഐ നേതാവും സിപിഎം അനുകൂല സംഘടനയായ കേരള ഗവ.സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷന്റെ (കെ.ജി.എസ്.എൻ.എ) സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണെന്ന് വിവരങ്ങൾ പുറത്ത്. നേരത്തെ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന രാഹുല്‍രാജിനെ ഇക്കഴിഞ്ഞ സമ്മേളനത്തിലാണ് സംസ്ഥാന കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഇതുസംബന്ധിച്ച പോസ്റ്റും രാഹുല്‍ രാജ് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു.
‘രാഹുല്‍രാജ് കോമ്രേഡ്’ എന്നതാണ് ഇയാളുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിന്റെ പേര്. സംഘടനാപ്രവർത്തനവുമായി ബന്ധപ്പെട്ട നിരവധി പോസ്റ്റുകളാണ് ഇയാള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷൻ സംസ്ഥാന കലോത്സവത്തില്‍ ലളിതഗാനത്തിന് എ ഗ്രേഡോടെ ഒന്നാംസ്ഥാനം കിട്ടിയ വിവരവും സമ്മാനം സ്വീകരിക്കുന്ന ചിത്രവും പ്രതി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.കോട്ടയത്തെ ഗവ. നഴ്സിങ് കോളേജിലെ ജൂനിയർ വിദ്യാർഥിയെ അതിക്രൂരമായ റാഗിങ്ങിനിരയാക്കിയ കേസിലെ മുഖ്യപ്രതികളിലൊരാളാണ് രാഹുല്‍രാജ്. ഇയാള്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ജൂനിയർ വിദ്യാർഥിയെ കട്ടിലില്‍ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും വ്യാഴാഴ്ച പുറത്തുവന്നിരുന്നു.
Kerala
നഴ്സിംഗ് കോളജിലെ റാഗിങ് ക്രൂരത; 10 ദിവസത്തിനകം മറുപടി നൽകണം; നോട്ടീസ് അയച്ച്, ദേശീയ മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: കോട്ടയത്തെ നഴ്സിംഗ് കോളജിലെ റാഗിങ് ക്രൂരതയിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. സംസ്ഥാന പോലീസ് മേധാവിക്ക് നോട്ടീസ് അയച്ചു. ഹോസ്റ്റലില്‍ അരങ്ങേറിയ ക്രൂരമായ റാഗിങ്ങിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു പിന്നാലെയാണ് നടപടി. വിഷയത്തിൽ സ്വീകരിച്ച നടപടി എന്തെന്ന് 10 ദിവസത്തിനകം മറുപടി നൽകണം. സഹ്യാദ്രി റൈറ്റ്സ് ഫോറം നൽകിയ പരാതിയിലാണ് ഇടപെടൽ. ഹോസ്റ്റലില്‍ അരങ്ങേറിയ ക്രൂരമായ റാഗിങ്ങിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ജൂനിയർ വിദ്യാർഥിയെ കട്ടിലില്‍ കെട്ടിയിട്ട് ദേഹമാസകലം ലോഷൻ പുരട്ടിയശേഷം ഡിവൈഡർ കൊണ്ട് കുത്തി മുറിവേല്‍പ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ശരീരമാസകലം ലോഷൻ പുരട്ടിയ നിലയില്‍ തോർത്തുകൊണ്ട് കൈകാലുകള്‍ കെട്ടിയിട്ടനിലയിലാണ് ജൂനിയർ വിദ്യാർഥി കട്ടിലില്‍ കിടക്കുന്നത്. തുടർന്ന് സീനിയർ വിദ്യാർഥികള്‍ വിദ്യാർഥിയുടെ ശരീരത്തിലെ ഓരോ ഭാഗത്തും ഡിവൈഡർ കൊണ്ട് കുത്തിമുറിവേല്‍പ്പിക്കുകയായിരുന്നു. ഡിവൈഡർ ഉപയോഗിച്ച് വയറിന്റെ ഭാഗത്താണ് മുറിവേല്‍പ്പിച്ചതിൽ വിദ്യാർത്ഥി കരഞ്ഞുനിലവിളിക്കുമ്പോൾ വായിലും കണ്ണിലും ലോഷൻ ഒഴിച്ചുനല്‍കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെ കണ്ണ് എരിയുന്നുണ്ടെങ്കില്‍ കണ്ണ് അടച്ചോയെന്നും സീനിയർ വിദ്യാർഥികള്‍ പറയുന്നുണ്ട്. നഴ്സിങ് കോളേജിലെ ജനറല്‍ നഴ്സിങ് സീനിയർ വിദ്യാർഥികളായ കോട്ടയം വാളകം സ്വദേശി സാമുവല്‍ ജോണ്‍സണ്‍(20), മലപ്പുറം വണ്ടൂർ സ്വദേശി രാഹുല്‍ രാജ്(22), വയനാട് നടവയല്‍ സ്വദേശി ജീവ(18), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജില്‍ ജിത്ത്(20), കോട്ടയം കോരുത്തോട് സ്വദേശി വിവേക്(21) എന്നിവരാണ് അറസ്റ്റിലായത്.
Kerala
നഴ്സിങ് കോളേജിൽ റാഗിങ്ങിന് നേതൃത്വം കൊടുത്തത് എസ്എഫ്ഐ നേതാക്കൾ; അലോഷ്യസ് സേവ്യർ

കോട്ടയം: ഗവ. നഴ്സിങ് കോളേജിൽ റാഗിങ്ങിന് നേതൃത്വം കൊടുത്തത് എസ്എഫ്ഐ നേതാക്കളെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. പുക്കോട് വെറ്റിനറി കോളേജില്‍ സിദ്ധാർഥന്റെ മരണത്തിന് കാരണമായ റാഗിങ്ങിലും ഉള്‍പ്പെട്ടിരുന്നത് എസ്.എഫ്.ഐ പ്രവർത്തകരായിരുന്നു. ഒരു തരത്തിലും ഇത്തരത്തിലുള്ള വിദ്യാർഥികള്‍ക്ക് പിന്തുണ കൊടുക്കരുതെന്ന് കെ.എസ്.യു അന്നുമുതല്‍ പറഞ്ഞതാണ്. എന്നാല്‍ കോട്ടയത്തും സാമാനമായ, അല്ലെങ്കില്‍ അതിലപ്പുറമുള്ള പ്രകൃതമായ റാഗിങ്ങിനാണ് വിദ്യാർഥികള്‍ ഇരയായിരിക്കുന്നത്. ഇതില്‍ ഉള്‍പ്പെട്ടവരും വിദ്യാർഥി സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.
പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന രാഹുല്‍രാജ് കേരള ഗവ.സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ ഭാരവാഹിയാണ്. ഇയാള്‍ ഇടത് നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും കെ.എസ്.യു പുറത്തുവിട്ടിട്ടുണ്ട്
-
Kerala3 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News3 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News4 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram1 week ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login