Connect with us
inner ad

Kerala

പ്രതിപക്ഷ നേതാക്കൾക്കെതിരായ കള്ളക്കേസ്; സർക്കാരിന് താക്കീതുമായി കോൺഗ്രസ് മാർച്ച്

Avatar

Published

on

പാലക്കാട്: കോരിച്ചൊരിയുന്ന മഴയിലും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ എസ്പി ഓഫീസ് മാര്‍ച്ച് സര്‍ക്കാരിനുള്ള താക്കീതായി. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കള്ളക്കേസ് ചുമത്തുന്നതിനെതിരെയും മാധ്യമവേട്ടയ്‌ക്കെതിരെയും സര്‍ക്കാര്‍ നടത്തുന്ന നീക്കത്തില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. കോരിച്ചൊരിയുന്ന മഴ വകവെക്കാതെ രാവിലെ മുതല്‍ തന്നെ പ്രവര്‍ത്തകര്‍ ഒഴുകിയെത്തുകയായിരുന്നു. കോട്ടമൈതാനത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് ജില്ലാ പൊലീസ് ഓഫീസിന് നൂറുമീറ്റര്‍ അകലെ വെച്ച് ബാരിക്കേഡ് തീര്‍ത്ത് പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കുത്തിയിരുന്നു. മാര്‍ച്ച് വി.കെ. ശ്രീകണ്ഠന്‍ എംപി ഉദ്ഘാടനം ചെയ്തു.
കേരളത്തില്‍ സര്‍ക്കാരല്ല, മാഫിയകളാണ് ഭരണം നടത്തുന്നതെന്ന് വി.കെ. ശ്രീകണ്ഠന്‍ പറഞ്ഞു. സമസ്തമേഖലയിലും അഴിമതി നടമാടുകയാണ്. മദ്യ-മയക്കുമരുന്ന് ലോബികള്‍ തമ്പടിച്ചിരിക്കുകയാണിവിടെ. എഴുന്നൂറോളം ബാറുകള്‍ തുടങ്ങി കേരളക്കരയാകെ മദ്യത്തില്‍ മുക്കുകയാണ് പിണറായി സര്‍ക്കാര്‍. അഴിമതിയും കെടുകാര്യസ്ഥതയുമാണ് സര്‍ക്കാരിന്റെ മുഖമുദ്ര. നികുതിവെട്ടിപ്പിനും കൊള്ളയ്ക്കും കൂട്ടുനില്‍ക്കുന്ന സര്‍ക്കാരാണിത്. ഏറ്റവുമധികം നികുതി വരുമാനം ലഭിക്കുന്ന സ്വര്‍ണവിപണി പോലും മാഫികളാണ് നിയന്ത്രിക്കുന്നത്. സാധാരണക്കാര്‍ക്ക് അധികനികുതി ചുമത്തി ജനങ്ങളെ കൊള്ളയടിക്കുന്ന സര്‍ക്കാരിനെതിരെ ഇനിയും പോരാട്ടം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായിയുടെ അഴിമതി കഥകള്‍ പുറത്തുകൊണ്ടുവരുന്ന പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കള്ളക്കേസ് ചമക്കുകയാണ് പൊലീസ്. കെപിസിസി പ്രസിഡന്റ് കെ. സുധാകരനെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും കള്ളക്കേസില്‍ കുടുക്കി ജനശ്രദ്ധ തിരിച്ചുവിടാമെന്ന പിണറായിയുടെ മോഹം വ്യാമോഹമാണ്. ഇത്രയുമേറെ കട്ടുമുടിച്ച ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഉണ്ടായിട്ടില്ല. പിണറായി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടതായും വി.കെ. ശ്രീകണ്ഠന്‍ കൂട്ടിച്ചേര്‍ത്തു.


ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്‍ അധ്യക്ഷനായിരുന്നു. രമ്യാ ഹരിദാസ് എംപി, ഷാഫി പറമ്പില്‍ എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി സി. ചന്ദ്രന്‍, നിര്‍വാഹക സമിതിയംഗം സി.വി. ബാലചന്ദ്രന്‍, പി. ബാലഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Kerala

കളമശ്ശേരി സ്ഫോടന കേസിൽ കുറ്റപത്രം സമർപ്പിച്ചു

Published

on

കൊച്ചി: കളമശ്ശേരി സ്ഫോടന കേസിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ മാത്രമാണ് പ്രതി. ഡൊമിനിക് മാർട്ടിന് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ല.സ്ഫോടനത്തിലേക്ക് നയിച്ചത് യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിർപ്പെന്നും കുറ്റപത്രത്തിൽ പറയുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ യുഎപിഎ ചുമത്തിയിരുന്നു.ഒക്ടോബര്‍ 29-ന് രാവിലെ ഒന്‍പതരയോടെയാണ് യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഹാളില്‍ സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ എട്ട് പേർക്ക് ജീവന്‍ നഷ്ടമായി. സ്‌ഫോടന സമയത്ത് രണ്ടായിരത്തിലധികം പേര്‍ ഹാളിലുണ്ടായിരുന്നു.

Continue Reading

Choonduviral

ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകളുമായി കെസിക്ക് വോട്ടഭ്യര്‍ത്ഥിച്ച് മറിയാ ഉമ്മന്‍

Published

on

ആലപ്പുഴ: അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകളുമായാണ് മകള്‍ ഡോക്ടര്‍ മറിയാ ഉമ്മന്‍ ആലപ്പുഴയില്‍ എത്തിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി.വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള വിവിധ കുടുംബസംഗമങ്ങളില്‍ മറിയാ ഉമ്മന്‍ പങ്കെടുത്തു. ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച കുടുംബസംഗമം മറിയ ഉമ്മന്‍ ഉദ്ഘാടനം ചെയ്തു. എല്ലാ പൊതുതെരഞ്ഞെടുപ്പുകളിലും തന്റെ പിതാവ് പ്രചാരണപരിപാടികളില്‍ മുന്നില്‍ ഉണ്ടാകുമായിരുന്നു എന്ന് മറിയ പറഞ്ഞു.

എത്ര ക്ഷീണിതനായാലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായാലും അതൊക്കെ കാര്യമാക്കാതെയായിരുന്നു രാഷ്ട്രീയജീവിതം എന്നും മരിയ ഓര്‍ത്തെടുത്തു. കേന്ദ്ര-സംസ്ഥാന മന്ത്രിയായിരുന്നപ്പോള്‍ മാതൃകാപരമായ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ നേതാവാണ് കെ.സി. വേണുഗോപാല്‍. രാഹുല്‍ ഗാന്ധിക്കൊപ്പം മതേതര ഇന്ത്യക്കായി പ്രവര്‍ത്തിക്കുന്ന കെ.സി.വേണുഗോപാലിനെ വിജയപ്പിക്കേണ്ടത് നാടിന്റെ ആവശ്യമാണെന്നും മരിയ ഉമ്മന്‍ പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

വര്‍ഗ്ഗീയത പറഞ്ഞ് വോട്ടുപിടിക്കുന്നവരെ പുറത്താക്കാനുള്ള സുവര്‍ണ്ണാവസരമായി ഈ തെരഞ്ഞെടുപ്പിനെ കാണണമെന്നും അവര്‍ പറഞ്ഞു. പ്രസംഗത്തിനൊപ്പം ജനങ്ങളുടെ ആവശ്യപ്രകാരം പാട്ടുപാടി സദസ്സിനെ കൈയ്യിലെടുത്താണ് മരിയ മടങ്ങിയത്. ജോണ്‍ ജോസഫ്, അഡ്വ.ബി. രാജശേഖരന്‍, അഡ്വ.വി.ഷുക്കൂര്‍, ബിന്ദു ജയന്‍, അനില്‍ തോമസ്സ്, ആര്‍.കെ.സുധീര്‍, കിഷോര്‍ ബാബു, എം.ആര്‍. ഹരികുമാര്‍, സി ജി ജയപ്രകാശ്, കെഎം രാജു, സാജന്‍ പനയറ, കീച്ചേരില്‍ ശ്രീകുമാര്‍, മോനച്ചന്‍, മുരളീധരന്‍ പിള്ള, സുജാത തുടങ്ങിയ യുഡിഎഫ് നേതാക്കളും വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

‘ഇത്രയ്ക്ക് അടിമയാകരുത്’; പി വി അൻവറിനെതിരെ പ്രതിഷേധം ശക്തം

Published

on

കൊച്ചി: രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച സിപിഎം നേതാവും എംഎൽഎയുമായ പി വി അൻവറിനെതിരെ പ്രതിഷേധം ശക്തം. അങ്ങേയറ്റം നീചമായ പരാമർശമാണ് രാഹുൽഗാന്ധിക്കെതിരെ അൻവർ നടത്തിയത്. ഡിഎന്‍എ പരിശോധിച്ച് രാഹുലിൻ്റെ പാരമ്പര്യം ഉറപ്പാക്കണമെന്നായിരുന്നു പി വി അന്‍വറിന്റെ പരാമര്‍ശം. ഗാന്ധി എന്ന പേര് കൂടെ ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുല്‍ ഗാന്ധി എന്നും പി വി അന്‍വര്‍ പറഞ്ഞിരുന്നു. ‘നെഹ്‌റു കുടുംബത്തില്‍ ഇങ്ങനെയൊരു മനുഷ്യന്‍ ഉണ്ടാവുമോ? നെഹ്‌റു കുടുംബത്തിന്റെ ജനറ്റിക്‌സില്‍ ജനിച്ച ഒരാള്‍ക്ക് അങ്ങനെ പറയാന്‍ കഴിയുമോ? എനിക്ക് ആ കാര്യത്തില്‍ നല്ല സംശയമുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍’ എന്നായിരുന്നു പാലക്കാട് മണ്ഡലത്തിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുമ്പോൾ അൻവർ പറഞ്ഞത്. അൻവറിന്റെ പരാമർശം താങ്കൾക്ക് വേദനയുണ്ടാക്കിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. വളരെ മോശം പരാമർശം ആണെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസൻ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലും അൻവറിനെതിരെ പ്രതിഷേധം അലയടിക്കുകയാണ്.

Continue Reading

Featured