പൊതുമരാമത്തു സെക്രട്ടറിയുടെ മകൾ ഫ്ലാറ്റിൽ നിന്ന് വീണു മരിച്ചു

തിരുവനന്തപുരം: സംസ്ഥാന പി.ഡബ്ലിയു.ഡി സെക്രട്ടറി ആനന്ദ് സിങ്ങിന്റെ മകൾ ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഭവ്യാ സിങ് ആണ് മരിച്ചത്.കവടയാറിലെ ഫ്ലാറ്റിന്റെ ഏഴാം നിലയിൽ നിന്നാണ് കുട്ടി വീണത്.ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം .

പെൺകുട്ടി ബാൽക്കണിയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.ഫ്ലാറ്റിൽ നിന്ന് വീണ കുട്ടിയെ ഉടൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടം നടക്കുമ്പോൾ ആനന്ദ് സിംഗ് വീട്ടിലുണ്ടായിരുന്നു. മ്യൂസിയം പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Related posts

Leave a Comment