രാഹുൽ ഗാന്ധിയുടെ വ്യാജ വിഡിയോ ; ചാനൽ അവതാരകനെ ഛത്തിസ്ഗഢ് പൊലീസ് അറസ്റ്റ് ചെയ്യും മുമ്പ് കസ്റ്റഡിയിലെടുത്ത് യു.പി പൊലീസ്

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ വ്യാജ വിഡിയോ സംപ്രേഷണം ചെയ്ത ചാനൽ അവതാരകനെ ഛത്തിസ്ഗഢ് പൊലീസ് അറസ്റ്റ് ചെയ്യും മുമ്പ് കസ്റ്റഡിയിലെടുത്ത് യു.പി പൊലീസ്. സീടിവി അവതാരകൻ രോഹിത് രഞ്ജനെയാണ് നോയിഡ പൊലീസ് തിരക്കിട്ടു കസ്റ്റഡിയിൽ എടുത്തത്. രോഹിത് രഞ്ജനെതിരെ ഛത്തിസ്ഗഢ് പൊലീസ് കേസെടുത്തിരുന്നു. ഇതിൽ അറസ്റ്റ് ചെയ്യുന്നതിനായി രാവിലെ ഛത്തിസ്ഗഢ് പൊലീസ് സംഘം നോയിഡയിലെത്തി. ഇതിനിടെ അവതാരകൻ വിവരം അറിയിച്ചതു പ്രകാരം സ്ഥലത്തെത്തിയ യുപി പൊലീസ് രോഹിതിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വയനാട്ടിലെ ഓഫിസ് ആക്രമിച്ച എസ്എഫ്‌ഐക്കാർ കുട്ടികൾ ആണെന്നും അവരോടു ക്ഷമിച്ചതായും രാഹുൽ ഗാന്ധി പറഞ്ഞത് ഉദയ്പുർ കൊലപാതകവുമായി ബന്ധപ്പെടുത്തി ചാനല് സംപ്രേഷണം ചെയ്യുകയായിരുന്നു. ഉദയ്പുർ കൊല നടത്തിയത് കുട്ടികൾ ആണെന്നും അവരോടു ക്ഷമിച്ചെന്നും രാഹുൽ പറഞ്ഞതായാണ് ചാനൽ വാർത്ത നൽകിയത്. ഇതേ വിഡിയോ മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജ്യവർധൻ സിങ് റാത്തോഡ് ഷെയർ ചെയ്തിരുന്നു. റാത്തോഡിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. തെറ്റായ വാർത്ത നൽകിയതിനു ചാനൽ ക്ഷമാപണം നടത്തിയിരുന്നു

Related posts

Leave a Comment