Connect with us
48 birthday
top banner (1)

Kerala

വ്യാജ വീഡിയോ പ്രചാരണം – കെ.കെ.രമ എം.എൽ.എ റൂറൽ എസ്. പിക്ക് പരാതി നൽകി

Avatar

Published

on

വടകര: ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്
2024 ഏപ്രിൽ മാസം പതിനേഴാം തീയതി യുഡിഎഫ് പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ഞാനും ബഹുമാനപ്പെട്ട എംഎൽഎ ഉമാ തോമസും ചേർന്നു വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ ഉന്നയിച്ച കാര്യങ്ങൾക്ക് തീർത്തും ഘടകവിരുദ്ധമായി പത്രസമ്മേളനത്തിന്റെ വീഡിയോ എഡിറ്റ് ചെയ്തു വ്യാപകമായി പ്രചരിപ്പിക്കുന്നതിനെതിരെ കെ.കെ രമ എം.എൽ.എ വടകര റൂറൽ എസ്.പി പരാതി നൽകി. ഇത് ജനങ്ങളിൽ വ്യാപകമായി തെറ്റിദ്ധാരണ ഉളവാക്കാനും, വ്യക്തിപരമായും രാഷ്ട്രീയമായും തന്നെ അപമാനിക്കാനും വേണ്ടിയാണ് ചെയ്തിരിക്കുന്നത്.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് സ്ഥാനാർത്ഥിയായ ഷാഫി പറമ്പിലിനു നേരെ എൽഡിഎഫ് സ്ഥാനാർഥി ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളെ സംബന്ധിച്ച വസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ടിയായിരുന്നു പത്രസമ്മേളനം വിളിച്ചു ചേർത്തത്. ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ തനിക്കെതിരായി വ്യാപകമായ സൈബർ ആക്രമണം നടക്കുകയാണ് എന്ന നിലയിൽ ആയിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ആരോപണം. തനിക്കെതിരെ അശ്ലീലം കലർന്ന വ്യാജ വീഡിയോ നിർമ്മിക്കുകയും ഇത് സോഷ്യൽ മീഡിയ വഴി യുഡിഎഫ് സ്ഥാനാർത്ഥിയുടെയും യുഡിഎഫ് നേതൃത്വത്തിന്റെയും അറിവോടുകൂടി പ്രചരിപ്പിക്കുന്നു എന്ന നിലയിലുള്ള എൽഡിഎഫ് സ്ഥാനാർത്ഥിയുടെ തെറ്റായ ആരോപണങ്ങളെ തുറന്നുകാട്ടുകയായിരുന്നു ആ പത്രസമ്മേളനത്തിൽ. എന്നാൽ ആ പത്രസമ്മേളനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ തങ്ങൾക്കാവശ്യമുള്ള വിധം മുറിച്ചു എഡിറ്റ് ചെയ്ത് “ഷാഫി പറമ്പിലിനെ തള്ളി കെ.കെ. രമ” എന്ന നിലയിലാണ് വീഡിയോ തയ്യാറാക്കിയത്. ഇത് സോഷ്യൽ മീഡിയവഴി വ്യാപകമായി സിപിഎം സൈബർ സംഘങ്ങൾ പ്രചരിപ്പിക്കുകയിരുന്നു. ആരോപണങ്ങൾ ശരിയാണ് എന്ന് ഞാനും ഉമ തോമസ് എംഎൽഎയും അംഗീകരിക്കുകയാണ് എന്ന വിധമുള്ള വീഡിയോയാണ് വ്യാപകമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. സിപിഐഎം നിയന്ത്രണത്തിലുള്ള ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം പ്രൊഫൈലുകൾ വഴിയും വിവിധങ്ങളായ വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയുമാണ് ഈ വ്യാജ സന്ദേശം പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഇതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി വീഡിയോ ഇത്തരത്തിൽ എഡിറ്റ് ചെയ്ത സംഘങ്ങളെയും അത് പ്രചരിപ്പിക്കാൻ നേതൃത്വം കൊടുത്ത സൈബർ പ്രൊഫൈൽ ഉടമകളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് പരാതിയിൽ ആവശ്യപെട്ടു. UDF – RMPI നേതാക്കളായ പാറക്കൽ അബ്ദുള്ള, ഐ. മൂസ, എൻ. വേണു എന്നിവർ ഒപ്പമുണ്ടായിരുന്നു

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Idukki

ഇടുക്കിയില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം

Published

on

കാന്തല്ലൂര്‍: ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ചെമ്പക്കാട് സ്വദേശി ബിമല്‍(57) എന്നയാളാണ് മരിച്ചത്. ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. വനം വകുപ്പിന്റെ പാമ്പാര്‍ ലോഗ് ഹൗസിലേക്കുള്ള വഴി വെട്ടിത്തെളിക്കുന്നതിനായി എത്തിയതായിരുന്നു ബിമൽ ഉൾപ്പെടെയുള്ള ഒമ്പതംഗ സംഘം. ഇക്കൂട്ടത്തിൽ രണ്ട സ്ത്രീകളും ഉണ്ടായിരുന്നു. സംഘം നടന്നുപോകുന്നതിനിടെയാണ് ആനയുടെ ആക്രമണമുണ്ടാകുന്നത്. ആനയുടെ മുന്നിൽ അകപ്പെട്ട ബിമലിന് രക്ഷപ്പെടാനായില്ലെന്നാണ് കൂടെയുണ്ടായവര്‍ പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ബിമലിനെ വനം വകുപ്പിന്റെ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

Kozhikode

റാ​ഗിങ് പരാതി; കോഴിക്കോട് മെഡിക്കൽ കോളേജിലെ 11 എംബിബിഎസ് വിദ്യാർഥികൾക്ക് സസ്പെൻഷൻ

Published

on

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളെ റാഗ് ചെയ്ത സീനിയർ വിദ്യാർഥികൾക്ക് സസ്പെൻഷൻ. പതിനൊന്ന് രണ്ടാം വർഷ വിദ്യാർഥികളെയാണ് സസ്പെൻഡ് ചെയ്തത്. ഒന്നാം വർഷ വിദ്യാർഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. കോളേജ് ഹോസ്റ്റലിൽ വെച്ച് സീനിയർ വിദ്യാർഥികൾ ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്നായിരുന്നു ജൂനിയർ വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ പറയുന്നത്. വിദ്യാർത്ഥികളുടെ പരാതിയിൽ അഞ്ചംഗ സമിതി നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർഥികളെ പ്രിൻസിപ്പൽ സസ്‌പെൻഡ് ചെയ്തത്. തുടർ നടപടികൾക്കായി പ്രിൻസിപ്പൽ മെഡിക്കൽ കോളജ് പൊലീസിനു റിപ്പോർട്ട് കൈമാറി.

Continue Reading

Ernakulam

ഷാരോൺ വധക്കേസ്: ശിക്ഷ റദ്ദാക്കണമെന്ന് ഗ്രീഷ്മ; അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Published

on

കൊച്ചി: ഷാരോൺ വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി ഗ്രീഷ്മ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു. അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്ന് എന്നാവശ്യപ്പെട്ടുകൊണ്ടാണ് ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്കും ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിര്‍മല്‍ കുമാറിനും ശിക്ഷ വിധിച്ചിരുന്നു. ഗ്രീഷ്മയ്ക്ക് വധശിക്ഷയാണ് കോടതി വിധിച്ചത്. മൂന്നാം പ്രതിയായ നിർമൽ കുമാറിന് മൂന്ന് വർഷം തടവ് ശിക്ഷയും വിധിച്ചു. ഗ്രീഷ്മയ്ക്ക് രണ്ട് ലക്ഷം രൂപ പിഴയും നിർമൽകുമാറിന് 50,000 രൂപയും പിഴ ചുമത്തിയിരുന്നു. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

Advertisement
inner ad
Continue Reading

Featured