സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം; എംജി സർവകലാശാല പരീക്ഷകൾ മാറ്റിയിട്ടില്ല

എംജി സർവകലാശാല നാളെ നടത്താൻ നിശ്ചയിച്ചിരുന്ന ചില പരീക്ഷകൾ മാറ്റിയതായി ഇഎ 1/2/101 സിബിസിഎസ് എന്ന നമ്പറിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിജ്ഞാപനം വ്യാജമാണെന്ന് സർവകലാശാല അറിയിച്ചു.

നാലാം സെമസ്റ്റർ സിബിസിഎസ് (2019 അഡ്മിഷൻ–റെഗുലർ), നാലാം സെമസ്റ്റർ സിബിസിഎസ് സൈബർ ഫൊറൻസിക് (2019 അഡ്മിഷൻ–റെഗുലർ), നാലാം സെമസ്റ്റർ ബിഎ, ബികോം (പ്രൈവറ്റ് റജിസ്ട്രേഷൻ സിബിസിഎസ് 2021 അഡ്മിഷൻ–റെഗുലർ 2017, 2018 അഡ്മിഷൻ റീ അപ്പിയറൻസ്) പരീക്ഷകൾ മാറ്റിയെന്നാണ് വ്യാജ പ്രചാരണം നടക്കുന്നത്.

Related posts

Leave a Comment