Kerala
ദേശാഭിമാനി കള്ളവാർത്ത വീണ്ടും പൊളിഞ്ഞു, അൻസിലിന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജ സർട്ടിഫിക്കറ്റ്
തിരുവനന്തപുരം: കെഎസ്‌യു കൺവീനർ അൻസിൽ ജലിലീന്റെ പേരിൽ പ്രചരിക്കുന്നത് ആരോ തട്ടിക്കൂട്ടിയ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ആണെന്ന് തളിഞ്ഞു. മഹാരാജാസ് കോളെജിലെയും എംഎസ്എം കോളെജിലെയും തട്ടിപ്പുകളുടെ പേരിൽ എസ്എഫ്ഐ നേരിടുന്ന വൻ പ്രതിസന്ധി മറികടക്കാൻ ആരോ തനിക്കെതിരേ മെനയുന്ന തിരക്കഥയുടെ ഭാഗമാണ് തന്റെ പേരിൽ പ്രചരിക്കുന്ന സർട്ടിഫിക്കറ്റ് എന്ന് അൻസീൽ ജലീൽ.
തന്റെ പേരിൽ ആരോപിക്കപ്പെടുന്ന സർട്ടിഫിക്കറ്റ് താൻ കണ്ടിട്ടു പോലുമില്ലെന്നും വ്യാജമായി നിർമ്മിച്ച സർട്ടിഫിക്കറ്റ് ഉപയോഗിച്ച് തന്നെ ആക്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അൻസിൽ പറയുന്നു. താൻ പഠിച്ചത് ബി. എ ഹിന്ദി ലിറ്ററേച്ചർ ആണ്. പ്രചരിക്കുന്നത് കോമേഴ്സ് സർട്ടിഫിക്കറ്റും. ചിലർ ഗൂഢാലോചനയുടെ ഭാഗമായി നിർമ്മിച്ച സർട്ടിഫിക്കറ്റ് ആണ് പ്രചരിക്കുന്നതെന്നും അൻസിൽ പറയുന്നു. അൻസിൽ ജലീലിൻ്റേ തായി പ്രചരിക്കുന്ന രേഖകൾ കേരള യൂണിവേഴ്സിറ്റിയുടെ അല്ലെന്ന് രജിസ്ട്രാർ സ്ഥിരീകരിച്ചിട്ടുണ്ട്. സർട്ടിഫിക്കേറ്റിൽ ഉള്ള വിസിയുടെ ഒപ്പും സീരിയൽ നമ്പറും വ്യാജമാണ്. ദേശാഭിമാനി വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രതികരിച്ചു.
അതേസമയം അൻസിൽ ജലീലിനെതിരായ വ്യാജസർട്ടിഫിക്കറ്റ് ആരോപണം തള്ളി കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ രംഗത്തെത്തി. അൻസിൽ ജലീലിന്റെ പേരിൽ പ്രചരിക്കുന്ന സർട്ടിഫിക്കറ്റ് എവിടെ നിന്നാണ് കിട്ടിയത് എന്ന് ഇതുസംബന്ധിച്ച് വാർത്ത നൽകിയ ദേശാഭിമാനിയാണ് വ്യക്തമാക്കേണ്ടതെന്നും കേരളത്തിലെ ഏതെങ്കിലും കോളേജുകളിൽ ഈ സർട്ടിഫിക്കറ്റ് ഉണ്ടോ എന്നും അലോഷ്യസ് സേവ്യർ ചോദിച്ചു.
തനിക്കെതിരായ ആരോപണത്തിൽ നടപടി ആവശ്യപ്പെട്ടു അൻസിൽ ജില്ലാ പോലീസ് മേധാവിക്കും ഗവർണർക്കും പരാതി നൽകിയിട്ടുണ്ട്. പത്രവാർത്തമാത്രം ആധാരമാക്കി വിസി പരാതി നൽകിയതും ദുരൂഹമാണ്. എസ്എഫ്ഐ നേതാവിൻറെ കേസിനൊപ്പം ആണ് കെഎസ്‌യു നേതാവിനെതിരെയുള്ള പരാതിയും പൊലീസിന് നൽകിയത്. ഇതും സംശയത്തിനു ബലം നൽകുന്നു.
Delhi
ദുരന്ത സഹായത്തിന് കൂലി ചോദിച്ചു കേന്ദ്രസർക്കാർ; എയർ ലിഫ്റ്റിങ്ങിന് 132.62 കോടി തിരിച്ചടയ്ക്കണമെന്ന് ആവശ്യം
പ്രളയകാലത്തെ എയർ ലിഫ്റ്റിങ്ങിന് 132.62 കോടി തിരിച്ചടയ്ക്കണമെന്ന് കേന്ദ്രം
ന്യൂഡൽഹി: കേരളത്തിലെ പ്രളയ കാലങ്ങളിലെയും വയനാട് ഉരുൾപൊട്ടൽ ദുരന്തസമയത്തും ഇന്ന് ഇന്ത്യൻ നാവികസേന നടത്തിയ എയര്‍ലിഫ്റ്റ് സേവനങ്ങൾക്ക് പണം തിരിച്ചടയ്ക്കണമെന്ന് കേന്ദ്രസർക്കാർ. എയര്‍ലിഫ്റ്റ് സേവനങ്ങൾക്ക് 132,62,00,000 ലക്ഷം രൂപ കേരളം തിരിച്ചടക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ അറിയിപ്പ്. 2019ലെ രണ്ടാം പ്രളയം മുതൽ വയനാട് ദുരന്ത സമയത്ത് വരെ ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിനാണ് കേന്ദ്രം തുക ആവശ്യപ്പെടുന്നത്. എത്രയും പെട്ടെന്ന് തുക അടക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് എയര്‍ വൈസ് മാര്‍ഷൽ കത്ത് നൽകിയത്. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ആദ്യദിനമായ ഓഗസ്റ്റ് മുപ്പതിന് മാത്രം ചെലവ് 8,91,23,500 രൂപ. ഇത്തരത്തിൽ വിവിധ ദിവസങ്ങളിലായി വയനാട്ടിൽ നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിന് ആകെ നൽകേണ്ടത് 69,65,46,417 രൂപ.2019 ലെ പ്രളയത്തിലും തുടര്‍ന്ന് വയനാട് ഉരുൾപ്പൊട്ടലുണ്ടായപ്പോഴും വ്യോമസേന എയര്‍ലിഫ്റ്റിംഗ് സേവനം നൽകിയിരുന്നു. ഇതിന് ചെലവായ തുക തിരിച്ചടക്കണമെന്നാണ് ആവശ്യം. കേന്ദ്രത്തിന്‍റെ കണക്ക് പ്രകാരം കേരളം തിരിച്ചടക്കേണ്ടത് 132,62,00,000 രൂപയാണ്. അടിയന്തരമായി തിരിച്ചടക്കണമെന്ന് ചീഫ് സെക്രട്ടറിക്കാണ് നൽകിയിരിക്കുന്നത്.
Ernakulam
കുസാറ്റിൽ കെഎസ്‌യു തേരോട്ടം; 31 വർഷങ്ങൾക്ക് ശേഷം യൂണിയൻ പിടിച്ചു
കൊച്ചി: കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (CUSAT) യൂണിവേഴ്സിറ്റി യൂണിയൻ എസ്എഫ്ഐയിൽ നിന്നും പിടിച്ചെടുത്ത് കെഎസ്‌യു. 31 വർഷങ്ങൾക്ക് ശേഷമാണ് കെഎസ്‌യു യൂണിയൻ വിജയിക്കുന്നത്. കുര്യന്‍ ബിജു ചെയര്‍പേഴ്‌സണായും നവീന്‍ മാത്യൂ വൈസ് ചെയര്‍പേഴ്‌സണായും തിരഞ്ഞെടുക്കപ്പെട്ടു. സഖ്യം ഇല്ലാതെ ഒറ്റയ്ക്കാണ് കെഎസ്‌യു തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.
Kerala
തിരുവനന്തപുരത്ത് സ്കൂള്‍ ബസ് മരത്തിലിടിച്ച് അപകടം; 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു
തിരുവനന്തപുരം: ആര്യനാടില്‍ സ്കൂള്‍ ബസ് മരത്തിലിടിച്ച് അപകടം. അപകടത്തില്‍ 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.ആര്യനാട് പള്ളിവേട്ട കടുവാക്കുഴിയില്‍ മുസ്ലിം പള്ളി കാണിക്ക വഞ്ചിക്ക് സമീപത്തുള്ള കൂറ്റൻ മരത്തിലേക്കാണ് ബസ് ഇടിച്ചുകയറിയത്. സ്ഥലത്ത് വെച്ച് വലതു വശത്തേക്ക് തിരിയാനുള്ള ശ്രമത്തിനിടെ ബസിന്‍റെ നിയന്ത്രണം തെറ്റി മരത്തിലിടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആദ്യം ആര്യനാട് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടര്‍ന്ന് സാരമായ പരിക്കേറ്റ വിദ്യാര്‍ത്ഥിയെ എസ്‌എടിയിലേക്ക് മാറ്റി. മറ്റു കുട്ടികളെ ആര്യനാട് പിഎച്ച്‌സിയിലും പ്രവേശിപ്പിച്ചു. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല.
-
Kerala2 weeks ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 days ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News4 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News4 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News2 days ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
You must be logged in to post a comment Login