Death
കള്ളിക്കുറിച്ചി വ്യാജമദ്യ ദുരന്തം; മുഖ്യപ്രതി ചിന്നദുരൈ പിടിയിൽ

ചെന്നൈ: കള്ളിക്കുറിച്ചി വ്യാജമദ്യ ദുരന്തത്തിലെ മുഖ്യപ്രതി ചിന്നദുരൈ പിടിയിലായി. കടലൂരിൽ നിന്നും ആണ് ഇയാൾ പിടിയിലാകുന്നത്. അതേസമയം വിഷമദ്യദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി. എഴുപതിലധികം വ്യാജമദ്യ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ ചിന്നദുരൈ. ഇന്ന് രാവിലെ 6 മരണം കൂടി റിപ്പോർട്ട് ചെയ്തിരുന്നു. ജിപ്മർ ആശുപത്രിയിൽ 10 പേർ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. നാല് ജില്ലകളിലായി നൂറോളം ആളുകളാണ് ചികിത്സയിൽ കഴിയുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.
Death
തിരുവനന്തപുരത്തെ കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

തിരുവനന്തപുരം: തിരുവനന്തപുരത്തെ പി എ അസീസ് കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. കോളേജിനുള്ളിലെ പണിതീരാത്ത കെട്ടിടത്തനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് പുരുഷന്റെ മൃതദേഹമാണ്. കോളേജ് ഉടമ മുഹമ്മദ് അബ്ദുള്‍ അസീസ് താഹയുടേതാണോ മൃതദേഹമെന്ന് പരിശോധിച്ചുവരികയാണ്. അദ്ദേഹത്തിന്റെ കാറും മൊബൈൽ ഫോണുമെല്ലാം സമീപത്തുണ്ട്. മുഹമ്മദ് അബ്ദുള്‍ അസീസിന് കടബാധ്യത ഉണ്ടായിരുന്നതായും പണം തിരികെ നൽകാൻ ഉള്ളവർ ബഹളമുണ്ടാക്കിയതായും സമീപവാസികൾ പറഞ്ഞു. തിങ്കളാഴ്ച ഇദ്ദേഹം കോളേജിനടുത്തുണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് കൂടാതെ ഫോറൻസിക് വിദഗ്ധരും പരിശോധന തുടരുകയാണ്.
Death
ഡ്യൂട്ടി ഫ്രീ ഷോപ്പിൽ കുഴഞ്ഞു വീണ യാത്രക്കാരൻ മരിച്ചു

ഡ
നെടുമ്പാശ്ശേരി: ഡ്യൂട്ടി ഫ്രീ ഷോപ്പിൽ കുഴഞ്ഞു വീണ യാത്രക്കാരൻ മരിച്ചു. അമേരിക്കൻ പൗരത്വമുള്ള മലയാളി സൈമൺ ജിമ്മി വെട്ടുകാട്ടിലാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മരിച്ചത്.
പുലർച്ചെ എമിറേറ്റ്സ് വിമാനത്തിൽ വന്നിറങ്ങിയ ഇദ്ദേഹം ഡ്യൂട്ടി ഫ്രീ ഷോപ്പിൽ സാധനങ്ങൾ തിരയുന്നതിനിടയിലാണ് കുഴഞ്ഞു വീണത്.
ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Cinema
നടൻ വി പി രാമചന്ദ്രൻ അന്തരിച്ചു

സീരിയൽ, സിനിമാ നടനും ഡബ്ബിങ് ആർടിസ്റ്റുമായ വി പി രാമചന്ദ്രൻ (81) അന്തരിച്ചു. സംഗീത നാടക അക്കാദമി അവാർഡ് ജേതാവും റിട്ടയേർഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥനും അമേരിക്കൻ കോൺസുലേറ്റ് ജീവനക്കാരനുമായിരുന്നു. ഇദ്ദേഹം പയ്യന്നൂർ സ്വദേശിയാണ്. പ്രശസ്ത നർത്തകൻ പത്മഭൂഷൻ വി പി ധനഞ്ജയന്റെ സഹോദരനാണ്. സംസ്കാരം നാളെ(5) രാവിലെ 9 മണിക്ക്. 1987 മുതൽ 2016 വരെ സിനിമയിൽ സജീവമായിരുന്നു. 19 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഭാര്യ വത്സ രാമചന്ദ്രൻ (ഓമന ). മക്കൾ ദീപ (ദുബായ് ). ദിവ്യ രാമചന്ദ്രൻ (നർത്തകി, ചെന്നൈ ). മരുമക്കൾ മാധവൻ കെ (ബിസിനസ്, ദുബായ് ). ശിവസുന്ദർ (ബിസിനസ്, ചെന്നൈ). മറ്റ് സഹോദരങ്ങൾ പ വി.പി.മനോമോഹൻ, വി.പി.വസുമതി, പരേതരായ വേണുഗോപാലൻ മാസ്റ്റർ, രാജലക്ഷ്‌മി, മാധവികുട്ടി, പുഷ്പവേണി.
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
-
Kuwait1 week ago
ഈദ് അൽ ഫിത്തർ അവധി ദിവസങ്ങൾ മുൻകൂട്ടി പ്രഖ്യാപിച്ചു
-
Featured2 months ago
ടി പി ചന്ദ്രശേഖരന്റെയും കെ കെ രമയുടെയും മകൻ അഭിനന്ദ് വിവാഹിതനായി
You must be logged in to post a comment Login