ബസുകളില്‍ കടത്തിയ വ്യാജ ഡീസല്‍ പിടികൂടി ; ജീവനക്കാര്‍ അറസ്റ്റില്‍

പാലക്കാടുനിന്ന് പെരിന്തല്‍മണ്ണ, മലപ്പുറം ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ നിന്ന് മായം കലര്‍ന്ന ഡീസല്‍ പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നോര്‍ത്ത് പോലീസ് നടത്തിയ പരിശോധനയിലാണ് മായം കലര്‍ന്ന ഡീസല്‍ കണ്ടെത്തിയത്. ഡ്രൈവറേയും മറ്റു ജീവനക്കാരേയും അറസ്റ്റ് ചെയ്തു. ബസുകളില്‍ രഹസ്യമായി സൂക്ഷിച്ച ഡീസല്‍, സര്‍വീസിന് ശേഷം രാത്രിയില്‍ നിറയ്ക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. നിലവിലെ ഡീസല്‍ വിലയുടെ പകുതി വിലയ്ക്ക് ഇത്തരം ഡീസലുകള്‍ ലഭിക്കുമെങ്കിലും വാഹനങ്ങള്‍ക്ക് ചെറിയ അപകടമുണ്ടായാല്‍ പോലും വന്‍ അഗ്നിബാധയ്ക്ക് കാരണമാകും. കൊണ്ടോട്ടിക്കാരനായ ബസ് ഉടമ ഫൈസല്‍ കയറ്റി വിട്ടതാണ് ഡീസല്‍ എന്ന് ജീവനക്കാര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Related posts

Leave a Comment