Connect with us
48 birthday
top banner (1)

Alappuzha

നിഖിൽ തോമസിന്റെ വ്യാജ ബിരുദം: കോളെജ് അധികൃതർ വിവരാവകാശ രേഖ നൽകിയില്ല

Avatar

Published

on

ആലപ്പുഴ: കായംകുളം എംഎഎസ്എം കോളെജിലെ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി വിവാദം മറച്ചു വയ്ക്കാൻ കോളെജ് അധികൃതർ മുന്നിട്ടു നിന്നു എന്ന് കെഎസ്‌യു. നിഖിലിന്റെ വിവരങ്ങൾ കോളേജ് മാനേജ്മെന്റ് മറച്ചുവച്ചുവെന്നും ആർടിഐ വഴി ആവശ്യപ്പെട്ടിട്ടും രേഖകൾ നൽകിയില്ലെന്നുമാണ് കെഎസ്‍യുവിന്റെയും എംഎസ്എഫിന്റെയും ആരോപണം.
നിഖിൽ തോമസ് എംകോമിന് ചേർന്ന്ത് മാനേജ്മെന്റ് സീറ്റിലാണെന്നും ഇവർ പറയുന്നു. കോളേജിൽ ബികോം പഠിച്ച സമയത്ത് തന്നെ മറ്റൊരു ഡിഗ്രി നേടിയതായുള്ള സർട്ടിഫിക്കറ്റ് കൊണ്ടുവന്നിട്ടും മാനേജ്മെന്റ് അറിഞ്ഞില്ലെന്നതിൽ ദുരൂഹതയുണ്ടെന്നും വിദ്യാർത്ഥി സംഘടനകൾ പറയുന്നു. ഇക്കഴിഞ്ഞ ജനുവരി മാസം ആദ്യമാണ് നിഖിൽ തോമസിന്റെ ബിരുദ വിവരങ്ങൾ തേടി കോളേജിലെ എംഎസ്എഫും കെഎസ്‌യുവും വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിച്ചത്. മതിയായ സ്റ്റാമ്പില്ലെന്ന് പറഞ്ഞാണ് ആദ്യത്തെ അപേക്ഷ തള്ളിയത്.
പിന്നാലെ വീണ്ടും അപേക്ഷ നൽകിയപ്പോൾ നിഖിൽ തോമസിന്റെ സ്വകാര്യതയെ ബാധിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടി കോളേജ് അധികൃതർ ഇതും നിഷേധിക്കുകയായിരുന്നു. ഇതെ കോളേജിലാണ് 2017 -20 ൽ നിഖിൽ ബികോം പഠിച്ചത്. 2019 ൽ കോളേജിലെ യുയുസിയായി വിജയിച്ച നിഖിൽ തോമസ്, പിന്നീട് സർവകലാശാല യൂണിയൻ ജോയിന്റ് സെക്രട്ടറിയുമായിരുന്നു.
ഇതേ കാലയളവിൽ മറ്റൊരു സർവകലാശാലയുടെ ഡിഗ്രി കൊണ്ടുവന്നിട്ടും ക്രമക്കേട് മാനജ്മെന്റ് അറിഞ്ഞില്ലെന്നതിലാണ് സംശയങ്ങൾ ഉയരുന്നത്. വിദ്യർത്ഥി സംഘടനാ നേതാവ് എന്ന നിലയിൽ കാമ്പസിൽ സുപരിചതനാണ് നിഖിൽ എന്നത് ഈ സംശയം ബലപ്പെടുത്തുന്നു. ഇതേ കോളെജിൽ പഠിച്ച ഒരു പെൺകുട്ടിയാണ് നിഖിൽ തോമസിന്റെ ബിരുദം വ്യാജമാണെന്ന് ആദ്യം തിരിച്ചറിഞ്ഞത്. അവരുടെ പരാതിയിലാണ് നിഖിലിനെതിരായ അന്വേഷണം വന്നതും. എന്നിട്ടും കോളെജ് മാനേജ്മെന്റ് വിവരം അറിഞ്ഞില്ലെന്നു പറയുന്നത് എന്തർഥത്തിലാണെന്നു കെ.എസ്.യു ഭാരവാഹികൾ ചോദിക്കുന്നു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Alappuzha

സുഭദ്ര കൊലക്കേസ്: പ്രതികളായ മാത്യൂസിനെയും ശര്‍മിളയെയും മണ്ണഞ്ചേരി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു

Published

on

ആലപ്പുഴ: കലവൂരില്‍ സുഭദ്രയെ കൊന്നു കുഴിച്ചുമൂടിയ കേസില്‍ പിടിയിലായ പ്രതികളായ മാത്യൂസിനെയും ശര്‍മിളയെയും മണ്ണഞ്ചേരി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.ആലപ്പുഴ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സ്റ്റേഷനില്‍ എത്തി. പ്രാഥമിക ചോദ്യംചെയ്യലിന് ശേഷം പ്രതികളെ കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്നു.

പ്രതികളെ വിശദമായി ചോദ്യം ചെയ്തശേഷം കസ്റ്റഡിയില്‍ വാങ്ങും. ഇതിനുശേഷമായിരിക്കും തെളിവെടുപ്പ്. കഴിഞ്ഞദിവസം കര്‍ണാടകയിലെ മണിപ്പാലില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.

Advertisement
inner ad

സെപ്റ്റംബര്‍ നാലിന് വീട്ടില്‍ നിന്നിറങ്ങിയ സുഭദ്രയെ കാണാതായതിന് പിന്നാലെ ഏഴിനാണ് മകന്‍ രാധാകൃഷ്ണന്‍ പോലീസിന് പരാതി നല്‍കിയത്. ക്ഷേത്ര ദര്‍ശനത്തിന് പോയ അമ്മ തിരികെ വന്നില്ലെന്നായിരുന്നു പരാതി. കോര്‍ത്തുശേരിയില്‍ വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹം കൊച്ചി കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്രയുടേതെന്ന് മക്കള്‍ സ്ഥിരീകരിക്കുകയായിരുന്നു.

Advertisement
inner ad
Continue Reading

Alappuzha

സുഭദ്ര കൊലപാതകം; സാമ്പത്തിക ലാഭമായിരുന്നു ലക്ഷ്യമെന്ന് പ്രതികൾ

Published

on

ആലപ്പുഴ: കലവൂർ സുഭദ്ര കൊലക്കേസിൽ പൊലീസ് പിടിയിലായ രണ്ടു പ്രതികൾക്കു മാത്രമേ കൊലപാതകത്തിൽ പങ്കുള്ളൂ എന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ വ്യക്തമായെന്ന് എസ്പി എംപി മോഹന ചന്ദ്രൻ. കാട്ടൂർ പള്ളിപ്പറസിൽ മാത്യൂസ്, ഭാര്യ ശർമിള എന്നിവരാണു പിടിയിലായത്. കൊലപാതകത്തിന് ശേഷം രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ഇന്നലെ ഉച്ചയോടെ കർണാടക മണിപ്പാലിൽ വച്ചാണ് ഇവരെ പിടികൂടിയത്. തുടർന്ന് രാവിലെ 9നു മണ്ണഞ്ചേരി സ്റ്റേഷനിൽ എത്തിച്ചു.

കൊച്ചി സ്വദേശിനി സുഭദ്രയെ (73) ഓഗസ്റ്റ് 4 മുതൽ കാണാനില്ലെന്ന മകന്റെ പരാതിയിൽ നടത്തിയ അന്വേഷണമാണു കൊലപാതകമാണെന്നു തെളിഞ്ഞത്. കലവൂർ കോർത്തുശേരിയിൽ മാത്യൂസും ശർമിളയും വാടകയ്ക്കു താമസിച്ചിരുന്ന വീട്ടുവളപ്പിലാണു മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഓഗസ്റ്റ് 7 നു വൈകിട്ടാണ് കൊലപാതകം നടന്നത്. സാമ്പത്തിക ലാഭമായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നു പൊലീസ് പറയുന്നു. സുഭദ്ര ഉഡുപ്പി സ്വദേശിനിയാണെന്നു കരുതിയിരുന്നെങ്കിലും എറണാകുളം തോപ്പുംപടിക്ക് സമീപത്താണ് 6 വയസ്സുവരെ ജീവിച്ചതെന്നു കണ്ടെത്തി. തുടർന്നാണ് മാതാപിതാക്കൾക്കൊപ്പം അവരുടെ ജോലി സ്ഥലമായ ഉഡുപ്പിയിലേക്കു പോയത്.

Advertisement
inner ad
Continue Reading

Alappuzha

സുഭദ്ര വധക്കേസ്; പ്രതികളായ മാത്യൂസും ശർമിളയും കർണാടകയിൽ പിടിയിൽ

Published

on

ആലപ്പുഴ: സുഭദ്ര വധക്കേസിലെ പ്രതികളായ മാത്യൂസും ശർമിളയും കർണാടകയിലെ മണിപ്പാലിൽ പിടിയിലായി. ഇവരുമായി പൊലീസ് കേരളത്തിലേക്ക് തിരിച്ചു. ഒരു മാസം മുൻപ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനടുത്ത് കരിത്തല റോഡ് ‘ശിവകൃപ’യിൽ സുഭദ്രയുടെ (73) മൃതദേഹം കലവൂർ കോർത്തുശ്ശേരിയിലെ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിലാണു കഴിഞ്ഞ ദിവസം കണ്ടെത്തിയത്. സ്വർണാഭരണങ്ങൾക്കായി കൊലപ്പെടുത്തിയെന്നാണു നിഗമനം. പ്രതികളെ ചോദ്യം ചെയ്താലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.

Continue Reading

Featured