Connect with us
48 birthday
top banner (1)

Alappuzha

വ്യാജഡിഗ്രി വിവാദം: എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് സർവകലാശാലയില്‍ പഠിച്ചിട്ടില്ല, നിയമനടപടി സ്വീകരിക്കുമെന്ന്; കലിംഗ സർവകലാശാല രജിസ്ട്രാർ

Avatar

Published

on

ആലപ്പുഴ: വ്യാജ ഡിഗ്രി വിവാദത്തിൽ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെതിരെ കലിംഗ സർവകലാശാല രംഗത്ത്. നിഖില്‍ തോമസ്‍ എന്ന വിദ്യാര്‍ത്ഥി സർവകലാശാലയില്‍ പഠിച്ചിട്ടില്ല, ഇക്കാര്യം പരിശോധിച്ചുവെന്നും കലിംഗ സർവകലാശാല രജിസ്ട്രാർ പറഞ്ഞു. നിഖില്‍ തോമസിനെതിരെ നിയമനടപടിയെടുക്കുമെന്ന് രജിസ്ട്രാർ സന്ദീപ് ഗാന്ധി. മാധ്യമവാർത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധിച്ചതെന്നും കലിംഗ രജിസ്ട്രാർ കൂട്ടിച്ചേർത്തു.

നിഖിൽ തോമസിനെതിരെ എംഎസ്എം കോളേജില്‍ ജുനിയർ വിദ്യാര്‍ഥിനി കൂടിയായ എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം നിഖിൽ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി എം കോമിന് ചേർന്നുവെന്ന് ആരോപിച്ച് പാർട്ടിക്ക് പരാതി നൽകിയിരുന്നു. ആരോപണങ്ങളെ തുടര്‍ന്ന് നിഖിൽ തോമസിനെ എസ് എഫ് ഐയുടെ ജില്ലാ കമ്മറ്റി, കായംകുളം ഏരിയാ സെക്രട്ടറി സ്ഥാനങ്ങളിൽ നിന്ന് നീക്കിയിരുന്നു. നിഖില്‍ തോമസ് ഇപ്പോള്‍ കായംകുളം എം എസ് എം കോളേജിലെ രണ്ടാം വര്‍ഷ എം കോം വിദ്യാര്‍ഥിയാണ്. ഇതേ കോളേജില്‍ തന്നെയാണ് 2017-20 കാലഘട്ടത്തില്‍ ബികോം ചെയ്തത്. പക്ഷേ നിഖില്‍ ഡിഗ്രിക്ക് തോറ്റുപോയിരുന്നു. പക്ഷെ ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം നിഖില്‍ ഇവിടെ തന്നെ എം കോമിന് ചേര്‍ന്നു. അഡ്മിഷനായി ഹാജരാക്കിയത് കലിംഗ സര്‍വകലാശാലയുടെ ബിരുദ സര്‍ട്ടിഫിക്കറ്റായിരുന്നു.

Advertisement
inner ad

2019 മുതല്‍ കലിംഗയില്‍ പഠിച്ചെന്നാണ് നിഖിലിന‍്റെ വാദം. ഇതോടെയാണ് . സംഭവത്തില്‍ 2019 ല്‍ താന്‍ കേരളയിലെ രജിസ്ട്രേഷന് ക്യാന്‍സൽ ചെയ്തിരുന്നു എന്നായിരുന്നു നിഖിലിന്റെ ആദ്യ ന്യായീകരണം. ഇത് പൊളിഞ്ഞു. 2019 ൽ നിഖില്‍ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറും 2020 ല്‍ സര്‍വകലാശാല യൂണിയന്‍ ജോയിന്‍റ് സെക്രട്ടറിയുമായിരുന്നു. ഒരേ സമയത്ത് രണ്ട് ഡിഗ്രി സാധ്യമല്ലെന്ന് വ്യക്തമായതോടെ കായംകുളം ഏരിയാ സെക്രട്ടറി, ആലപ്പുഴ ജില്ലാ കമ്മിറ്റി സ്ഥാനങ്ങളില്‍ നിന്ന് നിഖിലിനെ നീക്കുകയായിരുന്നു. ഇക്കാര്യം സിപിഎം സിപിഎം ജില്ല സെക്രട്ടറി ആര്‍ നാസര്‍ സ്ഥിരീകരിക്കുകയും

Advertisement
inner ad

Alappuzha

ചക്കുളത്തുകാവ് പൊങ്കാല; ആലപ്പുഴയിലെ നാല് താലൂക്കുകളിൽ പ്രാദേശിക അവധി

Published

on

ആലപ്പുഴ: ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഡിസംബർ 13 വെള്ളിയാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടത്തുന്നതിന് ഈ ഉത്തരവ് ബാധകമല്ലെന്നും കളക്ടർ‌ അറിയിച്ചു.

Continue Reading

Alappuzha

തുറവൂർ മഹാദേവ ക്ഷേത്രത്തിൽ മുഖ്യമന്ത്രിയുടെ ഫോട്ടോയുള്ള ഫ്ലക്‌സ്; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Published

on

കൊച്ചി: ആലപ്പുഴ തുറവൂർ മഹാദേവ ക്ഷേത്രത്തിൽ ഫ്ലക്‌സ് ബോർഡ് വച്ചതിനെതിരെ ഹൈക്കോടതിയുടെ വിമർശനം. ഭക്തർ ക്ഷേത്രത്തിൽ വരുന്നത് ഭഗവാനെ കാണാനാണ്, അഭിവാദ്യമർപ്പിച്ച ഫ്ലക്‌സ് കാണാനല്ല. മുഖ്യമന്ത്രി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് തുടങ്ങിയവരുടെ ഫോട്ടോ പതിച്ച് ഫ്ലക്‌സ് അടിച്ചത് എന്തിനെന്ന് ദേവസ്വം ബെഞ്ച് ചോദിച്ചു. ദേവസ്വം ബോർഡ് പ്രസി‍ഡന്‍റ് ക്ഷേത്രങ്ങളുടെ ചുമതലക്കാരനും ട്രസ്റ്റിയുമാണെന്നും അല്ലാതെ ഉടമസ്ഥനല്ലെന്നും കോടതി പറ‌ഞ്ഞു. ശബരിമല ഇടത്താവളമായ ക്ഷേത്രത്തിൽ ഇത്തരത്തിൽ ഫ്ലക്‌സ് അടിച്ച് വെച്ചത് അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഫ്ലക്‌സിന് മുടക്കുന്ന കാശ് അന്നദാനത്തിന് മുടക്കിയാൽ അയ്യപ്പഭക്തർക്ക് കൂടുതൽ പ്രയോജനപ്പെടുമെന്നും ജസ്റ്റീസ് അനിൽ കെ നരേന്ദ്രൻ പറഞ്ഞു.

Continue Reading

Alappuzha

വൈദ്യുതി നിരക്ക് വർധന; പ്രതിഷേധിച്ച് കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റി

Published

on

പുന്നപ്ര: വൈദ്യുതി നിരക്ക് കൂട്ടിയ സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്തംകൊളുത്തി പ്രകടനം സംഘടിപ്പിച്ചു. പുന്നപ്ര മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് കെ എസ് ഇ ബി ഓഫീസിന് മുമ്പിൽ സമാപിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഹസൻ എം.പൈങ്ങാമഠം, എസ്. ഗോപകുമാർ, ശ്രീജാ സന്തോഷ്, സമീർ പാലമൂട്, കണ്ണൻ ചേക്കാത്ര, അബ്ദുൽ ഹാദി ഹസൻ,മജീദ് കാളുതറ, ആർ. ശെൽവരാജൻ, പി.രങ്കനാഥൻ, വർണം മോഹനൻ, സാബു, അജിത വാളൻപറമ്പിൽ, നൗഷാദ് അബ്ദുൽ റഹ്മാൻ എന്നിവർ നേതൃത്വം നല്കി.

Continue Reading

Featured