വീട്ടുവാടക ചോദിച്ചതിന് ഉടമയെ പീഡനക്കേസിൽ കുടുക്കിയ വനിതാ എസ്ഐക്കു സസ്പെൻഷൻ

കോ​ഴി​ക്കോ​ട്: വീട്ടുവാടക ചോദിച്ചതിനു ഉടമയെ പീഡനക്കേസിൽ കുടുക്കാൻ ശ്രമിച്ച വനിതാ പൊലീസ് സബ് ഇൻസ്പെക്റ്റർക്കു സസ്പെൻഷൻ. വ്യാ​ജ പീ​ഡ​ന പ​രാ​തി ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് അ​സി​സ്റ്റ​ൻറ് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ലെ വ​നി​ത എ​സ്‌​ഐ കെ. ​സു​ഗ​ണ​വ​ല്ലി​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.
വാ​ട​ക കു​ടി​ശി​ക ചോ​ദി​ച്ച​തി​ന് വീ​ട്ടു​ട​മ​യ്‌​ക്കെ​തി​രെ​യാ​ണ് ഇ​വ​ർ വ്യാ​ജ പീ​ഡ​ന​പ​രാ​തി ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ നാ​ല് മാ​സ​മാ​യി സു​ഗ​ണ​വ​ല്ലി വാ​ട​ക ന​ൽ​കു​ന്നി​ല്ലെ​ന്ന് കാ​ണി​ച്ച് പ​ന്നി​യ​ങ്ക​ര സ്വ​ദേ​ശി​യാ​ണ് ഇ​വ​ർ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സി ​ഐ ഇ​വ​രെ ആ​ദ്യം വി​ളി​പ്പി​ച്ചെ​ങ്കി​ലും ഇ​വ​ർ ഹാ​ജ​രാ​യി​ല്ല. തു​ട​ർ​ന്ന് നാ​ല് ദി​വ​സ​ത്തി​ന് ശേ​ഷം പ​ന്നി​യ​ങ്ക​ര സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ സു​ഗ​ണ​വ​ല്ലി വീ​ട്ടു​ട​മ​യു​ടെ മ​ക​ളു​ടെ ഭ​ർ​ത്താ​വ് ത​ൻറെ കൈ​യി​ൽ ക​യ​റി പി​ടി​ച്ചെ​ന്നും വി​വാ​ഹ​മോ​തി​രം ഊ​രി​യെ​ടു​ത്തെ​ന്നും പ​രാ​തി ന​ൽ​കി. വീ​ടി​ന് അ​ഡ്വാ​ൻ​സ് ന​ൽ​കി​യ 70,000 രൂ​പ ഉ​ൾ​പ്പ​ടെ ഒ​രു ല​ക്ഷം രൂ​പ ത​നി​ക്ക് തി​രി​കെ ല​ഭി​ക്കാ​നു​ണ്ടെ​ന്നും പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രു​ന്നു.
പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ന്നി​യ​ങ്ക​ര പോ​ലീ​സ് വീ​ട്ടു​ട​മ​യു​ടെ മ​രു​മ​ക​നെ​തി​രേ പീ​ഡ​ന​ക്കു​റ്റം ചു​മ​ത്തി കേ​സ് എ​ടു​ത്തു. എ​ന്നാ​ൽ പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വാ​ട​ക കു​ടി​ശി​ക ചോ​ദി​ച്ച​തി​ലു​ള​ള വൈ​രാ​ഗ്യ​ത്തി​ൽ സു​ഗു​ണ​വ​ല്ലി കെ​ട്ടി​ച്ച​മ​ച്ച പ​രാ​തി​യാ​ണി​തെ​ന്ന് വ്യ​ക്ത​മാ​യ​ത്. ‌

Related posts

Leave a Comment