Connect with us
inner ad

Featured

വ്യാജ സർട്ടിഫിക്കറ്റിൽ സർക്കാർ ജോലി,
39 യുയുസികൾക്ക് അയോ​ഗ്യത

Avatar

Published

on

  • വ്യാജ ബിരുദം, ആൾമാറാട്ടം, സിപിഎം സംഘടനാ നേതാക്കൾ അഴിഞ്ഞാടുന്നു

VEEKSHANAM WEB BUREAU

കൊല്ലം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രം​ഗത്ത് അടിമു‌ടി അഴിമതിയും ആൾമാറാ‌ട്ടവും. വിവിധ സർവകലാശാലകളിൽ നിന്ന് നൂറുകണക്കിന് വ്യാജ ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളും വിതരണം ചെയ്തിട്ടുണ്ടെന്നു സംശയിക്കുന്നു. ഈ ബിരുദങ്ങൾ ഉപയോ​ഗി​ച്ചു സർക്കാർ ജോലി വരെ നേടിയവരുണ്ട്. സംസ്ഥാന സഹകരണ വകുപ്പിലെ സിപിഎം അനുഭാവ സംഘടനയുടെ രണ്ട് ഉന്നത നേതാക്കൾക്കു വ്യാജ ബിരുദമാണെന്ന ആക്ഷേപമുണ്ടായിരുന്നു.
ജോയിന്റ് രജിസ്ട്രാർ കെ.എൽ. പാവർവതീ നായർ, അഡിഷണൽ രജിസ്ട്രാർ ബിനോയി കുമാർ എന്നിവരുടെ ഡി​ഗ്രി സർട്ടിഫിക്കറ്റുകളാണ് വ്യാജമെന്ന് കണ്ടെത്തിയത്. ഇവർക്കെതിരേ അന്വേഷണം നടത്തിയ സഹകരണ ജോയിന്റ് സെക്രട്ടറി പി.കെ. ​ഗോപകുമാർ അന്വേഷണം അവസാനിപ്പിച്ച് ഫയൽ ക്ലോസ് ചെയ്തു. ഇവർക്കെതിരേ കൂടുതൽ അന്വേഷണം ആവശ്യമില്ലെന്ന വിചിത്രമായ ഉത്തരവാണ് അദ്ദേഹം ഫയലിൽ സ്വീകരിച്ചത്. അതിനിടെ മുഴുവൻ ആനുകൂല്യങ്ങളും കൈപ്പറ്റി ബിനോയ് കുമാർ സർവീസിൽ നിന്നു പിരിയുകയും ചെയ്തു.
സിപിഎമ്മിലോ പോഷക സംഘടനകളിലോ അം​ഗത്വമുണ്ടെങ്കിൽ ആർക്കും എന്തുമാകാമെന്നതാണ് അവസ്ഥ. രണ്ട് എസ്എഫ്ഐ നേതാക്കൾക്ക് സർവകലാശാല പരീക്ഷയിൽ വട്ടപ്പൂജ്യം ലഭിച്ചിട്ടും പിഎസ്‌സി എഴുത്ത് പരീക്ഷയിൽ ഒന്നും രണ്ടും റാങ്ക് കിട്ടിയത് നേരത്തേ വർത്തയായിരുന്നു. ഇവരുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ നൂറുകണക്കിന് ഉത്തരക്ക‌ടലാസുകളും സർവകലാശാലയുടേതടക്കം സീലുകളും കണ്ടെത്തി.
അതിനിടെ കേരള സർവ്വകലാശാലയുടെ കീഴിലെ വിവിധ കോളെജുകളിൽ നിന്നും മത്സരിച്ച് ജയിച്ച 39 യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാർക്ക് സിൻഡിക്കറ്റ് കഴിഞ്ഞ ദിവസം അയോഗ്യത പ്രഖ്യാപിച്ചു. പ്രായം പരിധി കഴിഞ്ഞവരും നിയമാനുസരണം മത്സരിക്കാൻ കഴിയാത്തവരും വിജയിച്ചുവെന്നുവെന്നാണ് സർവ്വകലാശാല സിൻഡിക്കേറ്റ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ എസ് എഫ് ഐ നേതാവായിരുന്ന വിശാഖ് നടത്തിയ ആൾമാറാട്ട കേസിനെ തുടർന്നായിരുന്നു സർവ്വകലാശാല സിൻഡിക്കേറ്റ് വിശദമായ അന്വേഷണം നടത്തി 39 കൗൺസിലർമാർക്ക് അയോഗ്യത തീരുമാനിച്ചത്.
കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ എസ് എഫ് ഐ പാനലിൽ കൗൺസിലറായി വിജയിച്ച വിദ്യാർത്ഥിനിക്ക് പകരം നേതാവായ വിശാഖിൻറെ പേരാണ് പ്രിൻസിപ്പൽ സർവ്വകലാശാലയെ അറിയിച്ചത്. പ്രായപരിധി കഴിഞ്ഞതിനാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോലും യോഗ്യതയില്ലാത്ത വിശാഖാണ് സർവ്വകലാശാല തെരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ള കൗൺസിലറുടെ പട്ടികയിൽ കയറികൂടിയത്. തട്ടിപ്പ് പുറത്തുവന്നതോടെ എല്ലാ കോളജുകളിലെയും കൗൺസിലർമാരെ കുറിച്ച് പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു.
സർവ്വകലാശാലക്ക് കീഴിലുള്ള 183 കോളെജുകൾക്ക് ഗൂഗുൾ ഫോർമാറ്റ് വഴി വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെട്ടു. 147 കോളജുകൾമാത്രമാണ് വിശദാംശങ്ങൾ അറിയിച്ചത്. വിജയിച്ചവരുടെ ജനനതീയതിയും അറ്റൻഡൻസും പരീക്ഷ ഫലമടക്കമാണ് ശേഖരിച്ചത്. ലിംങ്തോ കമ്മീഷൻ നിർദ്ദേശങ്ങൾ മറികടന്ന് മത്സരിച്ച 39 കൗൺസിലർമാരെ അയോഗ്യരാക്കാൻ വൈസ് ചാൻചാൻസിലർ ഡോ. മോഹൻ കുന്നുമ്മലിൻറെ നേതൃത്വത്തിൽ ചേർന്ന സിൻഡിക്കേറ്റാണ് തീരുമാനം എടുത്തത്.

ആൾമാറാട്ടം ശ്രദ്ധയിൽപ്പെട്ടതോടെ കേരള സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. തെരഞ്ഞെടുപ്പിനായി ചെലവാക്കിയ 1,55,938 രൂപ കോളജിൽ നിന്നും ഈടാക്കാനും സിൻഡിക്കറ്റ് തീരുമാനിച്ചിട്ടുണ്ട്. മൂന്നു വർഷം മുമ്പ് വ്യാജ പാസ്വേർഡ് ഉപയോഗിച്ച് കൃത്യമം നടത്തിയ ഡ്രിഗ്രി വിജയിച്ചവരുടെ സർട്ടിഫിക്കറ്റുകൾ തിരികെ വാങ്ങാനും തീരുമാനിച്ചു. കൃത്രിമം നടത്തിയ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടതല്ലാതെ സർവ്വകലാശാല തുടർനടപടികളൊന്നും സ്വീകരിച്ചില്ല. സർട്ടിഫിക്കറ്റ് ഒരു വിദ്യാർത്ഥിക്ക് നൽകാൻ ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ അപ്പീൽ നൽകാനും സിൻഡിക്കെറ്റ് തീരുമാനിച്ചിട്ടുണ്ട്.

Advertisement
VKSHNM NWS KWT 1000 x 180 PX-01

Featured

വേനൽ മഴ കനക്കുന്നു; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

Published

on

തിരുവനന്തപുരം: ‌ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. തെക്കൻ കേരളത്തിൽ വേനൽമഴ കനക്കുമെന്ന് മുന്നറിയിപ്പ് വന്നതിന് പിന്നാലെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റേതാണ് നി‍ർദ്ദേശം. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

വേനൽ ചൂടിന് ആശ്വാസമായി തിരുവനന്തപുരത്ത് കനത്ത മഴയാണ് പെയ്യുന്നത്. നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേർട്ട്.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured

കേരളത്തിൽ ആംആദ്മി പിന്തുണ യുഡിഎഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ആംആദ്മി പാര്‍ട്ടി യുഡിഎഫിനെ പിന്തുണക്കും. ഇന്‍ഡ്യ മുന്നണിയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ പിന്തുണക്കാനാണ് പാര്‍ട്ടി തീരുമാനിച്ചതെന്ന് ആംആദ്മി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വില്‍സന്‍, ജനറല്‍ സെക്രട്ടറി എ അരുണ്‍ എന്നിവര്‍ പറഞ്ഞു. ദേശീയതലത്തില്‍ ഇന്‍ഡ്യ മുന്നണിയുടെ ഭാഗമാണ് ആംആദ്മി പാര്‍ട്ടി.

Continue Reading

Featured

രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക കോടതി കയറും; തെറ്റുകളുടെ കൂമ്പാരം, യുഡിഎഫ് വീണ്ടും പരാതി നൽകി

Published

on

തിരുവനന്തപുരം: തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമർപ്പിച്ച നാമനിർദേശപത്രിക കോടതി കയറും. നാമനിർദേശ പത്രികയിലെ തെറ്റായ വിവരങ്ങളും രേഖകളും സംബന്ധിച്ച് പരാതി നൽകിയിട്ടും അത് പരിഗണിക്കാതെ നാമനിർദേശ പത്രിക വരണാധികാരി അംഗീകരിച്ചതിനെതിരെയുള്ള നിയമപോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ബിജെപി നേതാവിന്റെ പത്രിക തള്ളാനുള്ള ധൈര്യമില്ലാത്തതിനാലാണോ വരണാധികാരി രാജീവ് ചന്ദ്രശേഖറിന് അനുകൂലമായി തീരുമാനമെടുത്തതെന്ന് ആരെങ്കിലും സംശയം പ്രകടിപ്പിച്ചാൽ അവരെ തെറ്റുപറയാനാവില്ലെന്ന് ഡോ. ശശി തരൂർ എംപി പ്രതികരിച്ചു. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അവിടെ നിന്ന് നീതി ലഭ്യമാകുമെന്നുമാണ് പ്രതീക്ഷയെന്നും ശശി തരൂർ വ്യക്തമാക്കി.
അതേസമയം, നാമനിർദേശ പത്രികയിലെ ഗുരുതര പിഴവുകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. മത്സരിക്കുന്ന സംസ്ഥാനത്തിന്റെ പേരും ലോക്‌സഭാ സീറ്റിന്റെ പേരും എഴുതേണ്ട സ്ഥലത്ത് ബെംഗളൂരുവിലെ വിലാസമാണ്‌ നൽകിയിരിക്കുന്നത്.
സത്യവാങ്‌മൂലത്തിന്റെ 16–ാം പേജിലെ (പാർട്ട്-ബി) മൂന്നാം കോളത്തിലാണ്‌ ഈ പിശക്‌. മണ്ഡലത്തിന്റെ നമ്പർ, പേര്‌, സംസ്ഥാനം എന്നിവ എഴുതാൻ പറഞ്ഞിരിക്കുന്ന കോളത്തിൽ കർണാടക നിയമസഭാ മണ്ഡലം എന്നാണുള്ളത്‌. ലോക്സഭയിലേക്കുള്ള നാമനിർദേശം എന്നതിനു പകരം അനക്‌സ്‌ ഒന്നിലും അനക്‌സ്‌ ഏഴിലും രാജ്യസഭയിലേക്കുള്ള നാമനിർദേശം 2024 എന്നാണുള്ളത്‌. സത്യവാങ്‌മൂലത്തിന്റെ ഒന്നാം പേജിൽ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം എന്ന്‌ പറഞ്ഞിട്ടുണ്ട്‌. പിഴവുകൾ കണ്ടെത്താതെയാണ് നാമനിർദേശ പത്രിക സ്വീകരിച്ചതെന്നാണ് ആക്ഷേപം.
നാമനിർദേശ പത്രിക സ്വീകരിച്ചെങ്കിലും കോടതി മുഖേന വരണാധികാരിയുടെ നടപടിയെ ചോദ്യം ചെയ്യാം.  
നാമനിർദ്ദേശ പത്രികയിലും സത്യവാങ്മൂലത്തിലും അബദ്ധജഡിലവും അസത്യവും വ്യാജവുമായ വിവരങ്ങൾ സമർപ്പിച്ച തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയെ മൽസരിക്കുന്നതിൽ നിന്നും അയോഗ്യത കൽപിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ തമ്പാനൂർ രവി റിട്ടേണിങ് ഓഫിസർക്കു പരാതി നൽകി.

Continue Reading

Featured