Featured
സുധാകരനെതിരേ കള്ളക്കേസെടുത്ത് ജയിലിലടയ്ക്കാൻ ശ്രമം,
തീക്കളിയാകുമെന്ന് സതീശൻ
- മുഖ്യമന്ത്രി ആരോപണങ്ങളുടെ ശരശയ്യയിലെന്നു പ്രതിപക്ഷ നേതാവ്
കൊച്ചി: കെപിസിസി പ്രസിഡന്റിനെതിരേ ക്രൈം ബ്രാഞ്ച് എടുത്തത് കള്ളക്കേസാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കള്ളക്കേസിൽ കുടുക്കി കെപിസിസി പ്രസിഡന്റിനെ ജയിയിലലടയ്ക്കാനാണ് സർക്കാർ നീക്കം. ധൈര്യമുണ്ടെങ്കിൽ സുധാകരനെ ജയിയിലിടയ്ക്കട്ടെ. കേരളം എന്താകുമെന്ന് അപ്പോൾ കാണാമെന്നും സതീശൻ ഓർമിപ്പിച്ചു.
പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അംഗമെന്ന നലയിൽ സുധാകരൻ കൈക്കൂലി ആവശ്യപ്പെട്ടു എന്നാണ് ക്രൈംബ്രാഞ്ച് ആരോപണം. പരാതിക്കാരെയും സാക്ഷികളെയും ഭീഷണിപ്പെടുത്തി തയറാക്കിയ പരാതിയിൽ പറയുന്ന കാലത്ത് സുധാകരൻ എംപി പോലുമല്ല. പിന്നെങ്ങനെയാണ് അദ്ദേഹം പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയിൽ അംഗമാകുക. അതുകൊണ്ടു തന്നെ ഈ പരാതി വ്യാജമാണെന്നു വ്യക്തമായെന്നും സതീശൻ ചൂണ്ടിക്കാട്ടി.
അടിമുടി അഴിമതിയിൽ മുങ്ങിയ സർക്കാരാണിത്. പാവപ്പെട്ടവർക്ക് വീട് നിർമിച്ചു നൽകിയ ലൈഫ് പദ്ധതിയിൽ 45 ശതമാനം കമ്മിഷൻ പറ്റിയെന്ന കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൂറു ദിവസത്തിലധികം ജയിലിൽ കിടന്നു. അന്വേഷണം മുഖ്യമന്ത്രിയിലേക്കു നീണ്ടപ്പോഴാണ് കേന്ദ്ര സർക്കാരിനെ കൂട്ട് പടിച്ച് അന്വേഷണം അട്ടിമറിച്ചത്. ഒന്നൊന്നായി ആരോപണങ്ങളിൽ കുടുങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റകൃത്യങ്ങളുടെ ശരശയ്യയിലാണു കിടക്കുന്നത്. സ്വർണക്കള്ളക്കടത്ത് കേസിൽ ജയിലിൽ പോകേണ്ടയാളാണു മുഖ്യമന്ത്രി പിണറായി വിജനെന്നും സതീശൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
മാധ്യമ വേട്ട നടത്തി ഫാഷിസം വളർത്തുകയാണ് സർക്കാർ. മാധ്യമങ്ങൾക്കെതിരേ സിപിഎം നടത്തുന്ന കടന്നാക്രമണത്തിനെതിരേ കേരളത്തിലെ പത്രലോകം അപ്പാടെ രംഗത്തിറങ്ങി. ഇത്തരമൊരു സാഹചര്യം കേരളത്തിന്റെ ചരിത്രത്തിലില്ല. ധാർഷ്ട്യവും ധിക്കാരവും കലർന്ന ഭാഷയിലാണ് സിപിഎം സംസ്ഥാന സക്രട്ടറി സംസാരിക്കുന്നത്. മോൻസൺ മാവുങ്കൽ കാണിച്ചു കൊടുത്ത വ്യാജ ചെമ്പോലയെ ഉദ്ധരിച്ച് ഒന്നാം പേജിൽ തെറ്റായ വാർത്ത കൊടുത്ത ദേശാഭിമാനിക്കെതിരേ എന്തു കൊണ്ട് കേസ് എടുത്തില്ലെന്നും സതീശൻ ചോദിച്ചു.
പ്രളയ കാലത്ത് സർവം നഷ്ടപ്പെട്ട പാവപ്പെട്ടവർക്കു വീടു വച്ചു കൊടുത്തതിന്റെ പേരിലാണ് തനിക്കെതിരേ കേസെടുത്തത്. അതിന്റെ പേരിൽ ഒരു രൂപ ആരുടെ കൈയിൽ നിന്നും കമ്മിഷൻ വാങ്ങിയില്ല. ഒരു രൂപ പോലും നേരിട്ടു സ്വീകരിച്ചതുമില്ല. എന്നാൽ ലൈഫ് മിഷൻ പദ്ധതിപ്രകാരം 20 കോടി രൂപയുടെ പദ്ധതിക്ക് 9.25 കോടി രൂപ കമ്മിഷൻ പറ്റിയ പിണറായി വിജയനാണ് പുനർജനി എന്ന തന്റെ നിസ്വാർഥ പദ്ധതിക്കെതിരേ കേസെടത്തതെന്നും സതീശൻ കുറ്റപ്പെടുത്തി.
Featured
ആര്‍എസ്എസ് നേതാവുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ച ദുരൂഹമെന്ന് ബിനോയ് വിശ്വം; കൂടിക്കാഴ്ച നടത്തിയതിനെന്തെന്ന് എം.വി ഗോവിന്ദൻ
തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്നതു അംഗീകരിച്ചതിന് പിന്നാലെ, ശക്തമായ പ്രതികരണവുമായി സിപിഐ. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ദുരൂഹമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ആര്‍എസ്എസിനും എല്‍ഡിഎഫിനും ഇടയില്‍ പൊതുവില്‍ ഒന്നുമില്ല. അങ്ങനെയിരിക്കെ എല്‍ഡിഎഫിന്റെ ചിലവില്‍ ഒരു ഉദ്യോഗസ്ഥനും അങ്ങനെ ചര്‍ച്ച നടത്തേണ്ട. കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു.
എന്നാൽ ഇതിനെ മറികടക്കുന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉയര്‍ത്തിയത്. ഈ വിഷയത്തില്‍ സിപിഎമ്മിന് യാതൊരു ഉത്തരവാദിത്തവുമില്ലെന്നാണ് എം വി ഗോവിന്ദന്‍ പറയുന്നത്. എഡിജിപി ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതില്‍ ഇപ്പോള്‍ എന്താണ്? എഡിജിപി എവിടെയെങ്കിലും പോയാല്‍ നമുക്ക് എന്ത് ഉത്തരവാദിത്തം എന്നും അദ്ദേഹം ചോദിച്ചു.
ആര്‍എസ്എസ് ദേശീയ നേതാവായ ദത്താത്രേയ ഹൊസബലയെ കാണാന്‍ മുഖ്യമന്ത്രി എഡിജിപി അജിത് കുമാറിനെ അയച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചിരുന്നു. പൂരം കലക്കാനായിരുന്നു കൂടിക്കാഴ്ച എന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ ആരോപണം. ഇതിന് പിന്നാലെ ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എം.ആര്‍. അജിത്കുമാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് വിശദീകരണം നല്‍കിയിരുന്നു.
Featured
അജിത്കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെ: കെ മുരളീധരൻ
തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബെലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ചതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അജിത് കുമാര്‍ ഹൊസബെലയുമായി കൂടിക്കാഴ്ച നടത്തിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് പിണറായി വിജയൻ മറുപടി പറയാതിരുന്നപ്പോൾ തന്നെ ഇത് നിദ്ദേശിക്കാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്ന് അറിയാമായിരുന്നു, പ്രതിപക്ഷം ഉന്നയിച്ചത് ഇപ്പോൾ സത്യമാണെന്ന് പൂർണമായി തെളിഞ്ഞിരിക്കുകയാണ്.
രഹസ്യപദ്ധതിയുടെ ഫലമാണ് പിന്നീട് തൃശൂരില്‍ ബിജെപിക്ക് ലഭിച്ചത്. ആര്‍എസ്എസ് നേതാവിനെ അജിത് കുമാര്‍ സന്ദര്‍ശിച്ചപ്പോള്‍ മുഖ്യമന്ത്രിയേയോ ഡിജിപിയെയോ അറിയിക്കണ്ടേയെന്നും മുരളീധരന്‍ ചോദിച്ചു. തൃശ്ശൂര്‍ പൂരം അട്ടിമറിക്കാൻ ഗൂഢാലോചന നടന്നതായി വ്യക്തമായിട്ടുണ്ട്. ആര്‍എസ്എസ് നേതാവിനെ കാണാന്‍ അജിത്ത് കുമാറിനെ പറഞ്ഞുവിട്ടത് മുഖ്യമന്ത്രിയാണ്. തൃശ്ശൂരില്‍ ബിജെപിയെ ജയിപ്പിക്കാനും മുഖ്യമന്ത്രി എതിരായ കേസുകളിൽ രക്ഷപെടാനുമാണ് അജിത്ത് കുമാറിനെ പറഞ്ഞയച്ചത്. കേരളം കിട്ടിയില്ലെങ്കിലും മോഡി സംരക്ഷിക്കുമെന്ന വിശ്വാസമാണ് അജിത്ത് കുമാറിനെന്നും കെ മുരളീധരന്‍ പറഞ്ഞു.
Accident
പ്രളയബാധിത പ്രദേശങ്ങള്‍ സന്ദർശിക്കുന്നതിനിടെ ട്രെയിൻ പാഞ്ഞെത്തി, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി
അമരാവതി: ട്രെയിനപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദർശിക്കുന്നതിന്റെ ഭാഗമായി മധുര നഗർ റെയില്‍വേ പാലത്തിലൂടെ സഞ്ചരിക്കവേയായിരുന്നു സംഭവം. മുഖ്യമന്ത്രിയെയും സുരക്ഷാ ഉദ്യോഗസ്ഥരെയും തൊട്ടുതൊട്ടില്ലെന്ന വിധേനയായിരുന്നു ട്രെയിൻ കടന്നുപോയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പിടിഐ എക്സില്‍ പങ്കുവെച്ചു.
പ്രളയക്കെടുതി അവലോകനം ചെയ്യുന്നതിനായി നായിഡു പാളത്തിലൂടെ നടക്കുമ്പോള്‍ പെട്ടെന്ന് അതേ ട്രാക്കിലൂടെ ഒരു ട്രെയിൻ വരുകയായിരുന്നു. റെയില്‍ ഗതാഗതത്തിനു മാത്രമായി രൂപകല്പന ചെയ്തിരിക്കുന്ന പാലത്തില്‍ കാല്‍നടയാത്രയ്ക്ക് ഇടമില്ല. പെട്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ ഒരു വശത്തേക്ക് മാറ്റി സുരക്ഷിതനാക്കി. വലിയ അപകടമാണ് ഒഴിവായത്.
-
Featured4 weeks ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Kerala3 months ago
ജീവനക്കാർക്കായി സർക്കാരിൻ്റേത് ‘ക്രൂരാനന്ദം’ പദ്ധതി; സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
-
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News2 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business4 weeks ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business2 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
You must be logged in to post a comment Login