Kerala
സുധാകരനെതിരേ കള്ളക്കേസിൽ അറസ്റ്റ്, മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ ആരോപണ പ്രളയം വന്നിട്ടും കേസില്ല; സതീശൻ
കൊച്ചി: ഒരു ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മാത്രം കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരേ കേസെടുത്ത പൊലീസ്, സ്വർണക്കത്ത് കെസിലെ പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിട്ടും കേസ് എടുക്കാത്തത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അഴിമതി ക്യാമറ, കെ ഫോൺ, മെഡിക്കൽ സർവീസസ് കോർപറേഷൻ അഴിമതികളിൽ തെളിവ് സഹിതം ഗുരുതര അഴിമതി ആരോപണങ്ങൾ മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷം ഉന്നയിച്ചിട്ടും കേസെടുക്കാൻ സർക്കാർ തയാറായില്ല. ബോധപൂർവം ആരുടെയെങ്കിലും കയ്യിൽ നിന്നും പരാതി എഴുതി വാങ്ങി പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽപ്പെടുത്തുകയാണെന്നും പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
കോടതിയുടെ സഹായമില്ലായിരുന്നെങ്കിൽ കെ.പി.സി.സി അധ്യക്ഷൻ കള്ളക്കേസിൽ ജയിലിൽ അടയ്ക്കപ്പെട്ടേനെ എന്നും സതീശൻ പറഞ്ഞു.
എ.കെ.ജി സെന്ററിൽ എം.വി ഗോവിന്ദൻ പത്രസമ്മേളനം നടത്തുന്നതു പോലെയാണ് കെ.പി.സി.സി അധ്യക്ഷനെ ചോദ്യം ചെയ്ത ശേഷം അന്വേഷണ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് സംസാരിച്ചത്. പുതിയ തെളിവുകൾ കിട്ടിയെന്നാണ് അവകാശവാദം. എല്ലാം കെട്ടിച്ചമച്ചതാണ്. മോൻസൺന്റെ വീട്ടിൽ നിരവധി തവണ സന്ദർശനം നടത്തിയെന്നാണ് പറയുന്നത്. സന്ദർശിച്ചിട്ടില്ലെന്ന് സുധാകരൻ ഇതുവരെ പറഞ്ഞിട്ടില്ല. മോൺസന്റെ വീട് സന്ദർശിച്ചാൽ അത് കുറ്റകൃത്യമാകുമോ? ഡ്രൈവറുടെ മൊഴിയുണ്ടെന്നും പറയുന്നുണ്ട്. 2018 മുതൽ നടക്കുന്ന അന്വേഷണത്തിൽ മൂന്നിലധികം തവണ ഈ ഡ്രൈവറെ ചോദ്യം ചെയ്തിട്ടുണ്ട്. അപ്പോഴൊന്നും മോൻസന്റെ ഈ ഡ്രൈവർ കെ. സുധാകരനെതിരെ ഒരു പരാമർശവും നടത്തിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചതിന് ശേഷമാണ് പുതിയ തെളിവ് കിട്ടിയെന്ന് പറയുന്നത്.
2.65 ലക്ഷം കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്ന് മോൻസൺ പറഞ്ഞപ്പോൾ അത് വിശ്വസിച്ച് പരാതിക്കാർ10 കോടി കൊടുത്തെന്നാണ് പറയുന്നത്. കെ.പി.സി.സി അധ്യക്ഷൻ പറഞ്ഞിട്ടല്ല ആ പണം കൊടുത്തത്. പിന്നീട് 25 ലക്ഷം കൊടുത്തത് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞിട്ടാണെന്നാണ് പരാതിക്കാരൻ പറയുന്നത്. 10 കോടി നൽകാൻ ആരുടെയും സാന്നിധ്യം വേണ്ടാതിരുന്നവർ 25 ലക്ഷം കൊടുത്തത് കെ. സുധാകരന്റെ ഉറപ്പിലാണെന്നത് വിശ്വസിക്കാനാകില്ല. എം.പി അല്ലാതിരുന്ന കെ. സുധാകരൻ എം.പിയാണെന്നും പാർലമെന്റ് പബ്ലിക് ഫിനാൻസ് കമ്മിറ്റി അംഗമാണെന്നും മോൻസൺ പറഞ്ഞപ്പോൾ പണം നൽകാൻ വന്നവർ വിശ്വസിച്ചുവെന്ന മൊഴിയും സംശയകരമാണ്. തെറ്റായ പശ്ചാത്തലമുള്ളവരാണ് പരാതിക്കാർ. 2.65 ലക്ഷം കോടിയുടെയും പത്ത് കോടിയുടെയും കഥ വിശ്വസനീയമല്ല. ഇവർക്ക് മോൻസണുമായുള്ള നിയമവിരുദ്ധ ഇടപാട് കൂടി അന്വേഷിക്കണമെന്നാണ് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടത്. എന്നാൽ അവരെക്കൂടി ഭീഷണിപ്പെടുത്തി സുധാകരനെതിരെ മൊഴിയുണ്ടാക്കി ജയിലിൽ അടയ്ക്കാനാണ് ശ്രമിച്ചത്.
സുധാകരൻ മാത്രമല്ല, ഉന്നത പൊലീസ് ഉദ്യോഗസ്ഥരെല്ലാം മോൻസന്റെ വീട്ടിൽ പോയിട്ടുണ്ട്. വീട്ടിൽ പോയത് കുറ്റകൃത്യമാണെങ്കിൽ എത്ര പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസെടുക്കണം? മോൻസന്റെ ചെമ്പോലയെ അടിസ്ഥാനമാക്കി ശബരിമലയുടെ ചരിത്രം ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചത് ദേശാഭിമാനിയല്ലേ? അത് വ്യാജ വാർത്തയല്ലേ? മോൻസനുമായി ദേശാഭിമാനിക്കും ബന്ധമുണ്ടായിരുന്നല്ലോ? മോൻസന്റെ വീട്ടിൽ പോകാതെ ദേശാഭിമാനിക്ക് ചെമ്പോല കിട്ടിയത് എങ്ങനെയാണ്? മോൻസന്റെ വീട്ടിൽ പോയി ചെമ്പോല വാങ്ങി പത്രത്തിന്റെ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച ദേശാഭിമാനിയാണ് സുധാകരനെതിരെ ചോദ്യം ചോദിക്കുന്നത്.
കെ. സുധാകരനെതിരെ പോക്‌സോ കേസിലെ പെൺകുട്ടിയുടെ മൊഴിയുണ്ടെന്ന വ്യാജ വാർത്തയും ദേശാഭിമാനി പ്രസിദ്ധീകരിച്ചു. അത് വായിച്ചിട്ടാണ് എം.വി ഗോവിന്ദൻ സുധാകരനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. പക്ഷെ അങ്ങനെയൊരു മൊഴിയില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. എന്നിട്ടും താൻ ആരോപണത്തിൽ ഉറച്ച് നിൽക്കുന്നെന്നാണ് ഗോവിന്ദൻ ഇന്നലെയും പറഞ്ഞത്. ദേശാഭിമാനി വായിച്ച് ആരോപണം ഉന്നയിക്കാൻ പോയാൽ എം.വി ഗോവിന്ദൻ ഒരു പരുവത്തിലാകും. പിണറായി വിജയൻ ഭരിക്കുന്ന ആഭ്യന്തരവകുപ്പിലെ ക്രൈംബ്രാഞ്ചിനെയാണോ ദേശാഭിമാനിയിലെ വ്യാജ വാർത്തയാണോ എം.വി ഗോവിന്ദന് വിശ്വാസമെന്ന് വ്യക്തമാക്കണം.
വ്യജ വാർത്ത പ്രസിദ്ധീകരിച്ച ദേശാഭിമാനിക്കും അത് ആവർത്തിച്ച എം.വി ഗോവിന്ദനും എതിരെ ഇതുവരെ കേസെടുത്തിട്ടില്ല. ആരോപണ വിധേയനായ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പരാതി നൽകിയപ്പോൾ കെ.എസ്.യു പ്രസിഡന്റിനും പ്രിൻസിപ്പലിനും മാധ്യമ പ്രവർത്തകയ്ക്കും എതിരെ കേസെടുത്തില്ലേ? വ്യാജ വാർത്തയിൽ ദേശാഭിമാനിക്കും എം.വി ഗോവിന്ദനും എതിരെ കെ.പി.സി.സി പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ല. പെൺകുട്ടിയ പീഡിപ്പിച്ചപ്പോൾ സുധാകരൻ അവിടെ ഉണ്ടായിരുന്നെന്ന് പറഞ്ഞ ദേശാഭിമാനി ഇപ്പോൾ അത് മാറ്റി. പീഡിപ്പിച്ചിരുന്ന കാലത്ത് സുധാകരൻ അവിടെ പോയിട്ടുണ്ടെന്നാണ് ഇപ്പോൾ പറയുന്നത്. എന്ത് അപവാദവും എഴുതിപ്പിടിപ്പിച്ച് സി.പി.എം നേതാക്കൾ അത് ആവർത്തിച്ച് വഴിയിൽക്കൂടി പോകുന്ന ആരെയെങ്കിലും വിളിച്ച് പരാതി എഴുതി വാങ്ങി കേസെടുത്ത് ആരെയാണ് ഭയപ്പെടുത്തുന്നത്?
Kozhikode
കോഴിക്കോട് സ്വകാര്യ ബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് 14 പേര്‍ക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 14 പേര്‍ക്ക് പരിക്ക്. മാവൂര്‍ തെങ്ങിലക്കടവില്‍ ശനിയാഴ്ച രാവിലെ ഏകദേശം പത്തരയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുടെ പിറകില്‍ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. രണ്ട് യാത്രക്കാരികള്‍ റോഡിലേക്ക് തെറിച്ചുവീണു. പരിക്കേറ്റവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. അപകടത്തെ തുടര്‍ന്ന് മാവൂര്‍-കോഴിക്കോട് റോഡില്‍ ഗതാഗതം തടസപ്പെട്ടു.
Kerala
പോലീസ് അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ തക്കതായ രീതിയിലുള്ള മറുപടി നൽകും: കെ എസ് യു
കൽപ്പറ്റ : ചൂരൽമല ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടമായ പാവപ്പെട്ടവർക്ക് വേണ്ടി സമരം ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നിഷ്ഠൂരമായി തല്ലിച്ചതച്ച പോലീസ് നടപടിയിലും പുനരുധിവാസവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ അവഗണനയിലും പ്രതിഷേധിച്ചുകൊണ്ട് കെഎസ്‌യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സദസ്സ് കെപിസിസി വർക്കിംഗ് പ്രസിഡണ്ട് അഡ്വ ടി സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കെഎസ്‌യു ജില്ലാ പ്രസിഡണ്ട് അഡ്വ ഗൗതം ഗോകുൽദാസ് അധ്യക്ഷത വഹിച്ചു, പി കെ ജയലക്ഷ്മി, കെ ഇ വിനയൻ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക, ഗോകുൽദാസ് കോട്ടയിൽ, വി ജി ഷിബു, സനൂജ് കുരുവട്ടൂർ, മാഹിൻ മുപ്പത്തിച്ചിറ, ഡിന്റോ ജോസ്, എബിൻ മുട്ടപ്പള്ളി, ബൈജു തൊണ്ടർനാട്, ഉനൈസ് ഹർഷൽ കെ, രോഹിത് ശശി, വി സി വിനീഷ്, അതുൽ തോമസ് , റ്റിയ ജോസ്, പി ഇ ശംസുദ്ധീൻ, ആൽഫൻ എ, അസ്‌ലം ഷേർഖാൻ, ബേസിൽ സാബു, ആദിൽ മുഹമ്മദ്, ബേസിൽ ജോർജ്, എബി പീറ്റർ, ഷമീർ വൈത്തിരി, അക്ഷയ് വിജയൻ, അൻസിൽ വൈത്തിരി തുടങ്ങിയവർ നേതൃത്വം നൽകി.
Ernakulam
വയനാട് പുനരധിവാസം; സർക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി
കൊച്ചി: വയനാട് പുനരധിവാസത്തിനായി എസ്ഡിആര്‍എഫില്‍നിന്ന് ചിലവഴിക്കാനാവുന്ന തുകയെകുറിച്ചുള്ള കണക്കുകൾ വ്യക്തമാക്കാത്ത സംസഥാന സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. കൃത്യമായ കണക്കുകള്‍ നൽകാതെ എങ്ങനെയാണ് കേന്ദ്രം പണം നൽകുന്നതെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. വയനാട് പുനഃരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ എസ്.ഡി.ആര്‍. ഫണ്ടിലെ വിഷാദശാംശങ്ങൾ നൽകാൻ ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നേരിട്ട് ഹാജരായിട്ടുപോലും കഴിഞ്ഞില്ല.
എസ്.ഡി.ആര്‍.എഫില്‍ എത്ര പണമുണ്ടെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് 677 കോടി എന്ന് സംസ്ഥാന സര്‍ക്കാർ മറുപടി നൽകി. കേന്ദ്രസര്‍ക്കാര്‍ എത്ര രൂപ നല്‍കി എന്ന ചോദ്യത്തിന് രണ്ടു തവണയായി ആകെ 291 കോടി രൂപ എസ്.ഡി.ആര്‍.എഫിലേക്ക് നല്‍കിയെന്നും സംസ്ഥാനം അറിയിച്ചു. ഇതില്‍ 97 കോടി രൂപ സംസ്ഥാനത്തിന്റെ വിഹിതവും കൂടി ചേര്‍ത്താണുള്ളത്. ഇതില്‍ 95 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍, വയനാട്ടിലേത് അടക്കമുള്ള മറ്റ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുകയും ചെയ്തു. ഇനി അവശേഷിക്കുന്നത് 677 കോടി രൂപയാണ്. ഇതില്‍ എത്ര തുക വയനാടിന്റെ പുനഃരധിവാസത്തിനായി ഉപയോഗിക്കുമെന്ന് ചോദ്യത്തിനാണ് സർക്കാരിന് ഉത്തരമില്ലാതെ പോയത്. കണക്കുകള്‍ വ്യാഴാഴ്ച സമര്‍പ്പിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെ വാദം പന്ത്രണ്ടാം തീയതിയിലേക്ക് മാറ്റി.
-
Kerala6 days ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News3 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News3 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
-
Travel2 months ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login