വ്യാജ അഭിഭാഷകയ്ക്ക് ജാമ്യമില്ല

കൊച്ചി : വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ ജാമ്യാപേക്ഷ ഹൈ കോടതി തള്ളി. എത്രയും വേഗം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാൻ ആണ് സെസിയോട് ജസ്റ്റിസ് വീ ഷിർസി നിർദേശിക്കുന്നത്. കീഴടങ്ങാത്ത പക്ഷം അറസ്റ്റ് രേഖപ്പെടുത്താവുന്നതാണ് എന്നും ഉത്തരവിൽ വ്യക്തമാക്കി. തനിക്കെതിരെ ചുമത്തിയ ആൾമാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കൾ തന്നെ വഞ്ചിച്ചതാണെന്നും ആണെന്നുമാണ് ശശി മുൻകൂർ ജാമ്യ അപേക്ഷയിൽ പറഞ്ഞത്. സെസി സേവ്യറിന് വേണ്ടി കോടതിയിൽ ഹാജരാകുന്നതിൽ അഭിഭാഷകർക്ക് ആലപ്പുഴ ബാർ അസോസിയേഷൻ വിലക്കേർപ്പെടുത്തിയിരുന്നു. യോഗ്യത ഇല്ലാത്ത അഭിഭാഷകവൃത്തി നടത്തിയതിനാലാണ് ആലപ്പുഴ ബാർ അസോസിയേഷൻ നൽകിയ പരാതിയിൽ ഇവർക്കെതിരെ കേസെടുത്തത്.നേരത്തെ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുന്നിൽ സെസി എത്തിയിരുന്നു. ജാമ്യമില്ലാ കുറ്റം ചുമത്തിയതിന് തൊട്ടുപിന്നാലെ കോടതിവളപ്പിൽ തൊട്ടുപുറകിൽ നിർത്തിയിട്ടിരുന്ന കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു.

Related posts

Leave a Comment