സ്ഥലപ്പേരുമാറ്റം തുടരുന്നു, ഫൈസാബാദ് റെയിൽ വേ സ്റ്റേഷൻ ഇനി അയോധ്യ ജംക്‌ഷൻ

ലക്നോ: അസഹിഷ്ണുതകളുടെ പേരുമാറ്റം തുടരുന്നു. യുപിയിലെ പ്രമുഖമായ ഒരു റെയിൽവേ സ്റ്റേഷന്റെ പേര് മുഖ്യമന്ത്രി യോ​ഗി ആദിത്യ നാഥ് തന്റെ ട്വിറ്ററിലൂടെ മാറ്റി. ഇന്നലെ വരെ ഫൈസാബാദ് ജംക്‌ഷൻ എന്നറിയപ്പെട്ട റെയിൽവേ സ്റ്റേഷൻ ഒറ്റരാത്രികൊണ്ട് അയോധ്യ ജംക്ഷൻ എന്നായി. മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി യോ​​​​​ഗി ആ​​​​​ദി​​​​​ത്യ​​​​​നാ​​​​​ഥ് ട്വി​​​​​റ്റ​​​​​റി​​​​​ലാ​​​​​ണ് ഇ​​​​​ക്കാ​​​​​ര്യ​​​​മ​​​​റി​​​​​യി​​​​​ച്ച​​​​​ത്.തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത് മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ണെ​​​ന്നും ട്വീ​​​റ്റി​​​ൽ പ​​​റ​​​യു​​​ന്നു. ഇ​​​തി​​​നു പി​​​ന്നി​​​ലെ പേ​​​​​ര്മാ​​​​​റ്റ​​​​​ത്തി​​​​​നു കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ അ​​​​​നു​​​​​മ​​​​​തി​​​​​യു​​​​​ണ്ടെ​​​​ന്നു​​​കാ​​​ണി​​​ച്ച് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ ഓ​​​​​ഫീ​​​​​സി​​​​​ൽ നി​​​ന്നു മ​​​റ്റൊ​​​രു ട്വി​​​റ്റ​​​ർ സ​​​ന്ദേ​​​ശ​​​വും പു​​​റ​​​ത്തു​​​വ​​​ന്നു. ​​

വി​​​​​ജ്ഞാ​​​​​പ​​​​​ന​​​​​ത്തി​​​​​ന് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പ​​​​​ച്ച​​​​​ക്കൊ​​​​​ടി കാ​​​​​ണി​​​​​ക്കു​​​​​ക​​​​​മാ​​​​​ത്ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു​-​​​​ട്വീ​​​​റ്റി​​​ൽ വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്നു. 1874 ൽ ​​​​​ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്ത ഫൈ​​​​​സാ​​​​​ബാ​​​​​ദ് റെ​​​​​യി​​​​​ൽ​​​​​വേ സ്റ്റേ​​​​​ഷ​​​​​ൻ നോ​​​​​ർ​​​​​തേ​​​​​ൺ റെ​​​​​യി​​​​​ൽ​​​​​വേ സോ​​​​​ണി​​​​​നു കീ​​​​​ഴി​​​​​ലാ​​​​​ണ്. 2018 ൽ ​​​​​ഫൈ​​​​​സാ​​​​​ബാ​​​​​ദ് ജി​​​​​ല്ല​​​​​യു​​​​​ടെ പേ​​​​​ര് സം​​​​സ്ഥാ​​​​ന​​​​സ​​​​ർ​​​​ക്കാ​​​​ർ അ​​​​​യോ​​​​​ധ്യ എ​​​​​ന്നാ​​​​​ക്കി മാ​​​​​റ്റി​​​​​യി​​​​​രു​​​​​ന്നു.

അ​​​​​ലാ​​​​​ഹ​​​​​ബാ​​​​​ദി​​​​​ന്‍റെ പേ​​​​​ര് പ്ര​​​​​യാ​​​​​ഗ്‌​​​​​രാ​​​​​ജ് എ​​​​​ന്നും മു​​​​​ഗ​​​​​ൾ​​​​​സ​​​​​രാ​​​​​യി റെ​​​​​യി​​​​​ൽ​​​​​വേ ജം​​​​​ഗ്ഷ​​​​​ന്‍റെ പേ​​​​​ര് പ​​​​​ണ്ഡി​​​​​റ്റ് ദീ​​​​​ൻ ദ​​​​​യാ​​​​​ൽ ഉ​​​​​പാ​​​​​ധ്യാ​​​​​യ ജം​​​​​ഗ്ഷ​​​​​ൻ എ​​​​​ന്നാ​​​​​ക്കി​​​​​യും അ​​​​ന്നു മാ​​​​​റ്റി​​​​​യി​​​​​രു​​​​​ന്നു.

Related posts

Leave a Comment