Kannur
കോളേജ് തിരഞ്ഞെടുപ്പിലെ പരാജയം ; അക്രമം അഴിച്ചുവിട്ട് എസ്എഫ്ഐ
കണ്ണൂർ: പള്ളിക്കുന്ന് കൃഷ്‌ണമെനോൻ
വനിതാ കോളേജിൽ എസ്എഫ്ഐ അക്രമം. കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ് മുന്നണി വിജയിച്ചതിന് പിന്നാലെ എസ്എഫ്ഐ പ്രവർത്തകർ അക്രമം അഴിച്ച് വിടുകയായിരുന്നു. ആഹ്ളാദ പ്രകടനം നടത്തുകയായിരുന്ന കെഎസ- എംഎസ്എഫ് നേതാക്കളെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചു.
പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു അക്രമം. എംഎസ്എഫ് പ്രവർത്തകരായ ഷാനിബ്, അസർ എന്നിവർക്കാണ് പരുക്ക് പറ്റിയത്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് കനത്ത പരാജയം നേരിട്ടിരുന്നു. 10 വർഷത്തിന് ശേഷമാണ് കെഎസ്‌യു മുന്നണി വനിതാ കോളേജിൽ വിജയം നേടുന്നത്. 7 മേജർ സീറ്റുകളിൽ കെഎസ്‌യു മുന്നണി വിജയിച്ചു.
Kannur
പയ്യന്നൂരിൽ നിന്ന് കാണാതായ പതിമൂന്നുകാരിയെ മൈസൂരുവിൽ കണ്ടെത്തി
കണ്ണൂർ: പയ്യന്നൂരിൽ നിന്ന് കാണാതായ കന്നഡ ദമ്പതികളുടെ പതിമൂന്നുകാരിയായ മകളെ മൈസൂരുവിൽ നിന്ന് കണ്ടെത്തി. കുട്ടിക്കൊപ്പം പോയ യുവാവ് മൈസൂരുവിലെത്തിയെന്ന് സഹോദരനെ വിളിച്ച് അറിയിച്ചു. കുട്ടിയെ ബന്ധു സ്കൂട്ടറിൽ കൊണ്ടുപോകുന്ന സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ബൈക്ക് തള്ളികൊണ്ടുപോകുന്നതും കുട്ടി പിന്നാലെ പോകുന്നതുമായിരുന്നു ദൃശ്യങ്ങളിൽ. പുലർച്ചെ നാല് മണിയോടെയാണ് കുട്ടിയെ ബന്ധു കൊണ്ടുപോയത്. ഇരുവരും സഞ്ചരിച്ച സ്‌കൂട്ടർ കണ്ണൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് കണ്ടെത്തി.
Kannur
പയ്യന്നൂരില്‍ കന്നഡ ദമ്പതികളുടെ 13കാരിയായി മകളെ കാണാനില്ല
കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ 13 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി. കന്നഡ ദമ്പതികളുടെ മകളെയാണ് കാണാതായത്. കുട്ടിയെ ഒരാൾ സ്കൂട്ടറിൽ കൊണ്ടുപോകുന്ന ദൃശ്യം പോലീസിന് ലഭിച്ചു
ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കുട്ടിയെ കാണാതായത്. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ പിന്നീട് കാണാതാകുകയാരിന്നുവെന്ന് രക്ഷിതാക്കൾ അറിയിച്ചു. രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് ബന്ധുവായ ഒരാൾ സ്‌കൂട്ടറിൽ കയറ്റി കൊണ്ടുപോകുന്നത് കണ്ടെത്തിയത്. മീൻ പിടിത്തത്തിനായി കണ്ണൂരിൽ എത്തിയവരാണ് കുടുംബം. സിസിടിവി ദൃശ്യങ്ങളും ഇയാളുടെ ഫോൺ നമ്പറും ഉപയോഗിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kannur
പോക്സോ കേസില്‍ പ്രതിയായ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങി മരിച്ചനിലയില്‍
കണ്ണൂർ: പോക്സോ കേസില്‍ പ്രതിയായ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങി മരിച്ചനിലയില്‍. മുയ്യത്തെ അനീഷിനെയാണ് കോഴിക്കോട് തൊണ്ടയാട്ടെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കേസില്‍ പ്രതിയായ തളിപറമ്പ് മുയ്യത്തെ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അനീഷ് നാട്ടില്‍ നിന്ന് മുങ്ങിയിരുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കൂട്ടുപ്രതിയുമായ രമേശൻ റിമാൻഡിലാണ്.
പ്ലസ് വണ്‍ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് പൊലിസ് കേസെടുത്തത്. പീഢനത്തിനിരയായ വിദ്യാർത്ഥിയുടെ പരാതിയില്‍ കൂട്ടുകാർ വിളിച്ചു വരുത്തുകയും രമേശനെ പിടികൂടി പൊലിസില്‍ ഏല്‍പിക്കുകയുമായിരുന്നു. രമേശൻ വിളിച്ചു വരുത്തിയ അനീഷ് രംഗം പന്തിയല്ലെന്ന് കണ്ട് സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. പാർട്ടി നിയന്ത്രിത സഹകരണ സ്ഥാപനത്തിലെ ജീവനക്കാരനാണ് അനീഷ്. സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന് ഇയാളെ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും മാറ്റി നിർത്തുകയും പാർട്ടിയില്‍ നിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
-
Featured2 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
News2 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Education1 month ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Business2 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam2 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News2 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
News2 months ago
സർക്കാർ നിർദ്ദേശങ്ങൾ ശമ്പള സംഭാവന നിർബന്ധമാക്കുന്നത്: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
-
Education2 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login