Connect with us
48 birthday
top banner (1)

Entertainment

നാട്ടിലും സോഷ്യല്‍ മീഡിയയിലും താരമായി ‘പത്രമിടുന്ന ഫഹദ് ഫാസില്‍’

Avatar

Published

on

മാനന്തവാടി: ‘പത്രമിടുന്ന ഫഹദ് ഫാസില്‍’ എന്ന ക്യാപ്ഷനോടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ വൈറലായതോടെ വയനാട് മാനന്തവാടി കാട്ടിമൂല സ്വദേശി വിജേഷിന് നിരവധി ഫോണ്‍ കോളുകളാണ് എത്തുന്നത്. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രത്തോടു സാമ്യമുള്ള മുഖച്ഛായയാണ് വിജേഷിനെ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിയത്. യുവാക്കള്‍ പങ്കുവെച്ച വീഡിയോ വൈറലായതോടെ നാട്ടിലും സോഷ്യല്‍ മീഡിയയിലും വിജേഷ് ഇപ്പോള്‍ താരമാണ്.

പത്രം ഏജന്‍സി നടത്തുകയാണ് വിജേഷ്. ഇതുകൂടാതെ, ഓട്ടോ ഓടിക്കാനും പോകും. ഒപ്പം കൃഷിയും വിജേഷിന്റെ വരുമാന മാര്‍ഗമാണ്. കഴിഞ്ഞ ദിവസം കടയില്‍ പത്രമിട്ട് മടങ്ങുംവഴി അവിടെയിരുന്ന രണ്ടുപേര്‍ പെട്ടെന്ന് തന്നോട് സംസാരിക്കുകയായിരുന്നുവെന്ന് വിജേഷ് പറയുന്നു.

Advertisement
inner ad

ഫഹദ് ഫാസിലിനെ പോലെയൊരാള്‍ എന്ന് പറഞ്ഞാണ് അവര്‍ വിളിച്ചത്. തന്നെ പരിചയപ്പെടാനെന്ന രീതിയില്‍ കാര്യങ്ങളൊക്കെ ചോദിച്ചു. ഫഹദ് ഫാസിലിന്റെ പോലത്തെ മീശയും ചിരിയുമൊക്കെ ആണല്ലോ എന്ന് ചോദിച്ചു. അതിന് മറുപടി പറഞ്ഞ് ബൈക്ക് എടുത്ത് താന്‍ മടങ്ങി. പിന്നീട് രാത്രി ഒരാള്‍ വീഡിയോ അയച്ചു തന്നപ്പോഴാണ് കടയിലിരുന്നവര്‍ തന്റെ വീഡിയോ പകര്‍ത്തുകയായിരുന്നുവെന്ന് മനസ്സിലായതെന്നും വിജേഷ് പറഞ്ഞു. മലയാളം ഫില്‍മിബീറ്റിനോട് പ്രതികരിക്കുകയായിരുന്നു വിജേഷ്.

വീഡിയോ പകര്‍ത്തിയയാള്‍ തന്നെ വിളിച്ചു. വീഡിയോ വൈറലായെന്നും നിങ്ങള് ഫേമസ് ആകുമെന്ന് തോന്നുന്നുവെന്നും പറഞ്ഞു. കുറേപ്പേര്‍ തനിക്ക് വീഡിയോ അയച്ചു തരികയും ഫോണ്‍ വിളിക്കുകയും വീഡിയോ കോള്‍ ചെയ്യുകയും ഒക്കെ ചെയ്തു. ഹെല്‍മറ്റ് വെക്കാതെ ഫോട്ടോ തരാമോയെന്ന് ചിലര്‍ ചോദിച്ചു. വളരെ സന്തോഷമുണ്ടെന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവമാണിതെന്നും വിജേഷ് പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Entertainment

‘ഫോഴ്സാ കൊച്ചി എഫ്.സി’: ഫുട്ബോള്‍ ടീമിന്റെ പേര് പ്രഖ്യാപിച്ച് നടന്‍ പൃഥ്വിരാജ്

Published

on

കൊച്ചി: കേരളത്തിലെ പ്രഥമ ഫുട്ബോള്‍ ലീഗായ സൂപ്പര്‍ ലീഗ് കേരളയില്‍ തന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ടീമിന്റെപേര് പ്രഖ്യാപിച്ച് നടന്‍ പൃഥ്വിരാജ്. ‘ഫോഴ്സാ കൊച്ചി എഫ്.സി’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രഖ്യാപനം. പലനാടുകളിലെ ലോകോത്തര പ്രതിഭകളെയും കൊച്ചിയുടെ സ്വന്തം ആവേശം നിറഞ്ഞ ആരാധകരെയും ഒന്നിപ്പിക്കാനും പുത്തന്‍ ചരിത്രം തുടങ്ങാനും കാല്‍പന്തിന്റെ ലോകത്തേക്ക് ഞങ്ങള്‍ കളത്തിലിറങ്ങുകയാണെന്ന് പൃഥ്വിരാജ് കുറിച്ചു.

”ഒരു പുതിയ അധ്യായം കുറിക്കാന്‍ ‘ഫോഴ്‌സാ കൊച്ചി’. കാല്‍പന്തിന്റെ ലോകത്തിലേക്ക് വിജയം നേടാന്‍ ഞങ്ങള്‍ കളത്തില്‍ ഇറങ്ങുകയാണ്. പലനാടുകളിലെ ലോകോത്തര പ്രതിഭകളെയും കൊച്ചിയുടെ സ്വന്തം ആവേശം നിറഞ്ഞ ആരാധകരെയും ഒന്നിപ്പിക്കാന്‍, ഒരു പുത്തന്‍ ചരിത്രം തുടങ്ങാന്‍!” -എന്നിങ്ങനെയാണ് പേര് പ്രഖ്യാപിച്ചുകൊണ്ട് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചത്.

Advertisement
inner ad

പൃഥ്വിരാജും ഭാര്യ സുപ്രിയയും ഓഹരി ഉടമകളായ ടീമിന് നല്ല പേര് നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട് നേരത്തെ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. കേരളത്തില്‍ തുടക്കമാകുന്ന പുതിയ ഫുട്ബാള്‍ ലീഗില്‍ കൊച്ചി പൈപ്പേഴ്‌സിന്റെ ഓഹരിയാണ് പൃഥ്വിരാജ് വാങ്ങിയിരുന്നത്. ഇതോടെ കേരളത്തിലെ പ്രഫഷനല്‍ ഫുട്ബാള്‍ ടീമിന്റെ സഹ ഉടമയാകുന്ന ആദ്യ സിനിമാ താരമായി പൃഥ്വിരാജ്. നസ്ലി മുഹമ്മദ്, പ്രവീഷ് കുഴിപ്പള്ളി, ഷമീം ബക്കര്‍, മുഹമ്മദ് ഷൈജല്‍ തുടങ്ങിയവരാണ് ടീമിന്റെ സഹ ഉടമകള്‍.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളിലെ ആറ് ടീമുകളാണ് ആദ്യ സീസണില്‍ സൂപ്പര്‍ ലീഗില്‍ കളത്തിലിറങ്ങുക. 45 ദിവസം നീളുന്ന പ്രഥമ സൂപ്പര്‍ ലീഗിന് സെപ്റ്റംബര്‍ ആദ്യവാരമാണ് തുടക്കമാകുക.

Advertisement
inner ad

കേരളത്തിലെ ഫുട്ബാളിനെ പ്രഫഷനല്‍ തലത്തില്‍ ഉയര്‍ത്താനും താഴെക്കിടയില്‍ ഫുട്ബാളിനെ വളര്‍ത്താനും സൂപ്പര്‍ ലീഗ് കേരളക്ക് കഴിയുമെന്നാണ് നേരത്തെ കൊച്ചി എഫ്.സിയെ ഏറ്റെടുത്ത് കൊണ്ട് പൃഥ്വിരാജ് അഭിപ്രായപ്പെട്ടത്. നാട്ടിലെ മികച്ച ഫുട്ബാള്‍ താരങ്ങള്‍ക്ക് നിരവധി അവസരങ്ങള്‍ ഒരുക്കുന്നതിനൊപ്പം സംസ്ഥാനത്തിന്റെ കായിക സമ്പത്തിനെ മെച്ചപ്പെടുത്താന്‍ ഇത്തരമൊരു അന്താരാഷ്ട്ര ടൂര്‍ണമെന്റിനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

Advertisement
inner ad
Continue Reading

Cinema

ഭരത് ഗോപി പുരസ്‌കാരം സലീം കുമാറിന്

Published

on

മാനവസേന വെല്‍ഫയര്‍ സൊസൈറ്റിയുടെ ഭരത് ഗോപി പുരസ്കാരം നടന്‍ സലീം കുമാറിന്. ഓഗസ്റ്റ് 15 ന് ആറ്റിങ്ങലില്‍ വച്ച് നടക്കുന്ന വാര്‍ഷികാഘോഷ പരിപാടിയിൽ പുരസ്‌കാരം സമ്മാനിക്കും. 25,000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌കാരം. മാനവസേവ പുരസ്കരാം ഗോകുലെ മെഡിക്കൽ കോളേജ് എംഡി ഡോ. കെ കെ മനോജിനും സ്പേഷ്യൽ ജൂറി പുരസ്കാരം സീരിയൽ താരം കൃഷണേന്തുവിനും നൽകും. കേരള ഭക്ഷ്യ വകുപ്പ് സിവില്‍ സപ്ലൈസ് മന്ത്രി ജിആര്‍ അനില്‍ പുരസ്കാരം നൽകും.

Continue Reading

Entertainment

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാരം നടന്‍ മോഹന്‍ലാലിന്

Published

on

തിരുവനന്തപുരം: ഈ വര്‍ഷത്തെ ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാരം നടന്‍ മോഹന്‍ലാലിന്. അഭിനയ മേഖലയിലെ മികവിനാണ് പുരസ്‌കാരം. കെ ജയകുമാര്‍, പ്രഭാവര്‍മ, പ്രിയദര്‍ശന്‍ എന്നിവര്‍ അടങ്ങിയ ജൂറി ആണ് പുരസ്‌കാര ജേതാവിനെ തെരെഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഓഗസ്റ്റ് 31 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിന് അവാര്‍ഡ് സമ്മാനിക്കും.

നിലവില്‍ ഷൂട്ടിങ് തിരക്കിലാണ് താരമിപ്പോള്‍. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം,ലൂസിഫര്‍ രണ്ടാം ഭാഗമായ എമ്പുരാന്‍ എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്നത്. തരുണ്‍ മൂര്‍ത്തി ചിത്രത്തില്‍ ശോഭനയാണ് നായിക. റാന്നിക്കാരനായ ടാക്‌സി ഡ്രൈവര്‍ ഷണ്മുഖമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. രജപുത്ര വിഷ്വല്‍സ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് എം.രഞ്ജിത്ത് ആണ്. പ്രശസ്ത ഫോട്ടോഗ്രാഫര്‍ കെ. ആര്‍ സുനിലും തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.

Advertisement
inner ad

കൊവിഡ് കാലത്ത് മുടങ്ങിപ്പോയ ജീത്തു ജോസഫ് ചിത്രം റാമിന്റെ ചിത്രീകരണവും അദ്ദേഹത്തിന് പൂര്‍ത്തിയാക്കാനുണ്ട്. തെലുങ്ക് ചിത്രം കണ്ണപ്പയില്‍ അതിഥി താരമായി എത്തുന്നുണ്ട്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസും റിലീസിനൊരുങ്ങുകയാണ്. പോസ്റ്റ് പ്രൊഡക്ഷ പുരോ?ഗമിക്കുന്ന ബറോസ് സെപ്റ്റംബര്‍ 12 നാണ് തിയറ്ററുകളിലെത്തുന്നത്.

Advertisement
inner ad
Continue Reading

Featured