ഫഹദ് ചിത്രം മാലിക്ക് ചോർന്നു.

ആമസോൺ പ്രൈമിൽ റിലീസ് ആയ ഫഹദ് ഫാസിൽ ചിത്രം മാലിക്ക് ചോർന്നു. ചിത്രം ഒ.ടി.ടി പ്ലാറ്റഫോമിൽ റിലീസ് ആയി അൽപ്പ സമയത്തിനകം തന്നെ ടെലിഗ്രാം ഗ്രൂപ്പുകളിൽ വരികയായിരുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനി 27 കോടിയോളം മുതൽമുടക്കിലാണ് ചിത്രം നിർമ്മിച്ചത്. മഹേഷ് നാരായണന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയും എഡിറ്റിംഗും അദ്ദേഹം തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. ഫഹദ് ഫാസിൽ, നിമിഷ സജയൻ, ജോജു ജോർജ്, ദിലീഷ് പോത്തൻ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് മാലിക്ക്.

Related posts

Leave a Comment