ഹലാൽ ലൗ സ്റ്റോറി സിനിമക്ക് പിന്നിലെ വസ്തുതകൾ :- എന്ത് കൊണ്ട് മുഹ്സിൻ പെരാരിക്കും ടീമിനുമെതിരെ ( ഗ്ലോറിഫിക്കേഷൻ )ആരോപണം ഉയർന്നു വന്നു?

മാലിക്ക് മുസമ്മിൽ

മലപ്പുറം:മലയാള സിനിമയിൽ തീരെ പ്രാധിനിത്യം ഇല്ലാത്ത ജില്ലകളാണ് മലപ്പുറം / കാസർകോട് എന്നിവ – പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മലയാള സിനിമയെടുത്ത് പരിശോധിച്ചാൽ വെറും 5 ൽ താഴെ ചിത്രങ്ങളെ ഈ ജില്ലകളെക്കുറിച്ച് വന്നിട്ടുണ്ടാവു. അതിൽ തന്നെ മലപ്പുറം വെറും ലൊക്കേഷൻ മാത്രമായുള്ള സിനിമകളായിരുന്നു. അതായത് സംസ്കാരവും ജീവിതവും എല്ലാം മറ്റൊന്നായിരുന്നു. സിനിമ ഹറാമാണ് എന്നുള്ള വിശ്വാസം അത്രയേറെ ഇവിടെ വേരൂന്നിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇന്നും മലപ്പുറത്തും മലബാറിലും പല വീടുകളിലും സിനിമക്ക് പോവുക എന്നത് വീട്ടുകാർ അറിയാതെ മക്കളാൽ ചെയ്യുന്ന കാര്യമാണ്. ഇത്തരത്തിൽ വ്യത്യസ്തമായ മറ്റു ജില്ലകൾക്ക് തീരെ പരിചിതമല്ലാത്ത (കാരണം സിനിമയിൽ കൂടെ ഇതൊന്നും ആരും പറഞ്ഞിട്ടില്ല ) ജീവിത സാഹചര്യങ്ങളും മറ്റും കാണിക്കുമ്പോൾ ഇത് പലർക്കും ഗ്ലോറിഫിക്കേഷനും ഒളിച്ചു കടത്തലുമൊക്കെയായി തോന്നാം. എന്നാൽ മലബാറിൽ /മലപ്പുറത്ത് ഇങ്ങനത്തെ ജീവിതങ്ങൾ ഉണ്ട് എന്ന് മലയാള സിനിമ ലോകത്തിനു കാണിച്ചു കൊടുത്തത് സുഡാനി ഫ്രം ഉം KL10 ന്നും ഹലാൽ ലവ് സ്റ്റോറി യുമൊക്കെയാണ്. ഒരു മലപ്പുറത്ത്ക്കാരൻ എന്ന നിലക്ക് യാതൊരു അത്ഭുതവും ഉണ്ടാക്കാത്ത സിനിമകളായിരുന്നു ഇവയൊക്കെ, കാരണം എനിക്ക് ഇതെല്ലാം പരിചിതമായ സാഹചര്യങ്ങൾ ആയത് കൊണ്ട് തന്നെ. പലർക്കും സുഡാനികളും നൈജീരിയക്കാരും എല്ലാം ഇവിടെ താമസിക്കുന്നുവെന്നും സെവൻസ് ഫുട്ബോൾ ടൂർണമെന്റ്കളാണ് ഇവിടുത്തെ പ്രധാന വിനോദമെന്ന് അറിയുന്നതൊക്കെ സുഡാനിയിലൂടെയാണ് എന്നറിഞ്ഞപ്പോൾ എനിക്കത്ഭുതം തോന്നി. 2000ത്തിലാണെന്ന് തോന്നുന്നു കേരളത്തിലെ ആദ്യത്തെ ടെലിഫിലിം പുറത്തിറങ്ങിയത്. സലാം കൊടിയെത്തൂരിന്റ “നിങ്ങളെന്നെ ഭ്രാന്തനാക്കി ” ആണ് അത്.
മലപ്പുറത്ത് നിന്നായിരുന്നു അത് . പിന്നീട് കേരളത്തിൽ ഇറങ്ങിയ 90% ഹോം സിനിമകളും ഇസ്ലാമിക ജീവിത സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ്. അവയെല്ലാം മലപ്പുറം കോഴിക്കോട് ഭാഗങ്ങളിൽ നിന്നുമാണ്. സിനിമ നിഷിദ്ധമാണെന്ന് വിശ്വസിക്കുന്ന സമൂഹത്തിൽ അവിടുത്തെ കലാകാരൻമാർക്ക് കുറെ കൂടെ പര്യവേക്ഷണം ചെയ്യാനുള്ള സാധ്യത മുന്നിൽ കണ്ടു തുടങ്ങിയ ഇത്തരം ടെലിഫിലിമുകളുടെ പ്രാരംഭത്തിൽ ആളുകളെ ഇത് കാണിപ്പിക്കാനും പിന്തുണ കിട്ടാനും അവർക്ക് സവഭാവികമായും ഒരുപാട് ബുദ്ധിമുട്ടുകൾ സംഭവിച്ചിരിക്കും.
അതിന്റകൂടെ ആവിഷ്കാരമാകും “ഒരു ഹലാൽ സ്റ്റോറി ” അല്ലാതെ മുൻ ചിത്രങ്ങളായ സുഡാനിയും KL10 ന്നും പോലെ ഒരു മലപ്പുറം നേർ കാഴ്ചയല്ല ഹലാൽ ലവ് സ്റ്റോറി. ഇത് ഹോം സിനിമ എന്ന വിപ്ലവംകരമായ മാറ്റം കൊണ്ട് വരാൻ നടത്തിയ ശ്രമത്തിൽ ഇവരുടെ കൂട്ടായ്മ അനുഭവിച്ച പ്രതിസന്ധികൾ ആണ്. എന്തായാലും മുഹ്സിൻ പെരാരിയും സകരിയായും ഒന്നും അവരുടെ സിനിമകളിൽ ഒന്നും ഒളിച്ചു കടത്തുന്നില്ല. ഇത് അവരുടെ തന്നെ പച്ചയായ ജീവിതം ആകും.

Related posts

Leave a Comment