Education
സംസ്ഥാനത്തെ 5, 7 ക്ലാസ്സുകളിൽ ‘ഫാക്ട് ചെക്കിംഗ്’ ഉള്‍പ്പെടുത്തി
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലെ വ്യാജ വാര്‍ത്തകളും പ്രചാരണങ്ങളും കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുളയിലെ നുള്ളിക്കളയും. ഓണ്‍ലൈന്‍ വഴി പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ തിരിച്ചറിയാന്‍ വിദ്യാര്‍ഥികളെ പ്രാപ്‌തമാക്കുന്ന ‘ഫാക്ട് ചെക്കിംഗ്’ അധ്യായങ്ങള്‍ കേരളത്തിലെ 5, 7 ക്ലാസുകളിലെ പുതിയ ഐ.സി.ടി. പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തി. ബ്രിട്ടനിലെ പ്രൈമറി പാഠ്യപദ്ധതിയില്‍ ഇത്തരം അധ്യായങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് മുമ്പ് വാര്‍ത്ത വന്നിരുന്നു.
Education
308 തസ്‌തികയിൽ നിയമനത്തിനു പിഎസ്‌സി വിജ്ഞാപനം
308 തസ്‌തികയിൽ നിയമനത്തിനു പിഎസ്‌സി വിജ്ഞാപനം പുറത്തിറക്കി. 84 തസ്തികയിൽ നേരിട്ടും 29 എണ്ണത്തിൽ തസ്‌തികമാറ്റം വഴിയും 9 എണ്ണം സ്പെഷ്യൽ റിക്രൂട്‌മെന്റും 186 തസ്തികയിൽ എൻസിഎ നിയമനവുമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 29 രാത്രി 12 വരെയാണ്.
keralapsc.gov.in വെബ്സൈറ്റ് സന്ദര്‍ശിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
സെക്രട്ടറിയറ്റ്/പിഎസ്‌സി/അഡ്വക്കറ്റ് ജനറൽ ഓഫിസ് തുടങ്ങിയ വയിൽ അസിസ്‌റ്റന്റ്/ഓഡിറ്റർ (സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്), പൊലീസ് വകുപ്പിൽ സബ് ഇൻ സ്പെക്ടർ ഓഫ് പൊലീസ്, ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ, സിവിൽ പൊലീസ് ഓഫിസർ, വനിതാ സിവിൽ പൊലീസ് ഓഫിസർ, ഇന്ത്യ റിസർവ് ബറ്റാലിയൻ റഗുലർ വിങ്ങിൽ പൊലീസ് കോൺസ്‌റ്റബിൾ, എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ എന്നിവയാണ് പ്രധാന തസ്തികകൾ.
Delhi
പി ജി കോഴ്‌സുകളില്‍ ‘ഒറ്റപ്പെണ്‍കുട്ടിക്കാ’യി സീറ്റ് സംവരണത്തിനൊരുങ്ങി ഡല്‍ഹി സര്‍വ്വകലാശാല
ന്യൂഡല്‍ഹി: 2025-26 അക്കാദമിക സെഷനില്‍ കുടുംബങ്ങളിലെ ‘ഒറ്റപ്പെണ്‍കുട്ടിക്കാ’യി ഓരോ ബിരുദാനന്തര കോഴ്സിലും ഒരു സീറ്റ് സംവരണം ചെയ്യാന്‍ ഡല്‍ഹി സര്‍വകലാശാല പദ്ധതിയിടുന്നു. അക്കാദമിക് കൗണ്‍സില്‍ യോഗത്തില്‍ ഈ നിര്‍ദേശം ചര്‍ച്ച ചെയ്യും.
ബിരുദ തലത്തില്‍ ഒറ്റപ്പെണ്‍കുട്ടിക്കായി ഒരു കോഴ്സിന് ഒരു സീറ്റ് സര്‍വകലാശാല ഇതിനകം സംവരണം ചെയ്തിട്ടുണ്ട്. 2023-24 അക്കാദമിക സെഷനിലാണ് ഇത് കൊണ്ടുവന്നത്. ഇതുവഴി ഈ വര്‍ഷം 69 കോളജുകളിലായി 764 വിദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം ലഭിച്ചു.
ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര പ്രവേശനം കോമണ്‍ സീറ്റ് അലോക്കേഷന്‍ സിസ്റ്റം (ഇടഅട) വഴിയാണ് നടത്തുന്നത്. തുടര്‍ന്ന് കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് നടത്തുന്നു.
2023-24 അഡ്മിഷന്‍ സൈക്കിളില്‍ 13,500 ബിരുദാനന്തര സീറ്റുകളിലേക്ക് 90,000ത്തിലധികം വിദ്യാര്‍ഥികള്‍ അപേക്ഷിച്ചിരുന്നു. പുതിയ നയത്തിന് അംഗീകാരം ലഭിച്ചാല്‍ സര്‍വകലാശാല വാഗ്ദാനം ചെയ്യുന്ന 77 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ക്കും പുതിയ സംവരണം ബാധകമാകും.
സ്പോര്‍ട്സ്, വികലാംഗര്‍,സായുധ സേനാംഗങ്ങളുടെ കുട്ടികള്‍, വിധവകളുടെ കുട്ടികള്‍, അനാഥക്കുട്ടികള്‍ എന്നിവയുള്‍പ്പെടെ വിവിധ വിഭാഗങ്ങള്‍ക്ക് സര്‍വകലാശാല സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്.
പുതിയ സംരംഭത്തിലൂടെ ഒറ്റപ്പെണ്‍കുട്ടികള്‍ക്കുള്ള പിന്തുണ വിപുലീകരിക്കാനും അവരെ ഉന്നത വിദ്യാഭ്യാസത്തിന് പ്രോത്സാഹിപ്പിക്കാനും സര്‍വകലാശാല ശ്രമിക്കുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.
Education
മീഡിയ അക്കാദമി ഫോട്ടോജേണലിസം ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോജേണലിസം കോഴ്‌സ് 13-ാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ കോഴ്സിന്റെ കാലാവധി മൂന്നു മാസമാണ്. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. ഓരോ സെന്ററിലും 25 സീറ്റുകള്‍ ഉണ്ട്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 25,000/- രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ www.keralamediaacademy.org എന്ന വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 16. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: (കൊച്ചി സെന്റര്‍) – 8281360360, 0484-2422275, (തിരുവനന്തപുരം സെന്റര്‍)- 9447225524, 0471-2726275.
-
Kerala1 month ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Education3 months ago
സംസ്ഥാനത്തിന്റെ അംബാസിഡറാകാം;ദേശീയ യുവസംഘം രജിസ്ട്രേഷന് 25 വരെ
You must be logged in to post a comment Login