തൊഴിലില്ലായ്മ നിരക്കിലും പട്ടിണി സൂചികയിലും ഇന്ത്യ പാകിസ്താനെക്കാൾ പിന്നിൽ ; യൂത്ത് കോൺഗ്രസ് നേതാവിന്റെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു

കഴിഞ്ഞ ദിവസം പുറത്തുവിട്ട ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 116 ൽ 101 ആം സ്ഥാനത്തായിരുന്നു .രാജ്യത്തെമ്പാടും ഒട്ടനവധി പേരാണ് മോദിക്കെതിരെയും ഭരണകൂടത്തിനെതിരെയും രംഗത്ത് വന്നത് . സമൂഹമാധ്യമങ്ങളും നിരവധി പേരാണ് അവരുടെ പ്രതിക്ഷേധം അറിയിച്ചത് . അക്കൂട്ടത്തിൽ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നേമം ഷജീറിന്റെ ഫേസ്ബുക്ക് പോസ്റ്റ് . ഇന്ത്യയിൽ ഇപ്പോൾ നിലനിൽക്കുന്ന അരക്ഷിതാവസ്ഥക്കും തൊഴിലില്ലായ്മക്കും പട്ടിണിയാണ് പ്രധാന കാരണം എന്ന് അദ്ദേഹം പറഞ്ഞ് വെക്കുന്നു .

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം :

ഇന്ത്യവിശക്കുമ്പോൾരാജ്യത്തെയുവാക്കളെകൊല്ലാനുംകക്കാനുംമോദി_പ്രേരിപ്പിക്കുന്നു.

കഴിഞ്ഞദിവസം പുറത്ത് വന്ന ആഗോള പട്ടിണി സൂചികയിൽ 116 ൽ 101-ാം സ്ഥാനത്തിലേക്ക് ഇന്ത്യ കൂപ്പ് കുത്തിയതും, നമ്മുടെ മുന്നിലുള്ള council for monitoring economy യും ദേശീയ കുടുംബാരോഗ്യ വിഭാഗത്തിന്റെ തൊഴിലില്ലായ്മ റിപ്പോർട്ടും, ആഗോള ജനാധിപത്യ സൂചികയിൽ 2014ലെ 27 ൽ നിന്ന് 54ാം സ്ഥാനത്തേക്ക് പിൻതള്ളിയതും ഒരുകാര്യം ഓർമിപ്പിക്കുകയാണ്, അത് രാജ്യത്തെ പട്ടിണിയും തൊഴിലില്ലായ്മയും ജനാധിപത്യവും പരസ്പരം ബന്ധിച്ച് കിടക്കുകയാണ് എന്നതാണ്. പട്ടിണി കൂടുന്തോറും രാജ്യം സംഘർഷഭരിതമാവുകയും അത് സമാധാന അന്തരീക്ഷം തീരെ ഇല്ലാതാക്കുകയും ചെയ്യുന്നു. പട്ടിണി കാരണം അരക്ഷിതാവസ്തയിൽ കഴിയുന്ന ജനതയോട് വിദ്വോഷത്തോടും വെറുപ്പോടെയും വിവേചനത്തോടും കൂടി ഏകാധിപതിയേപോലെ ഭരണാധികാരികൾ പെരുമാറിയാൽ ഏങ്ങനെയാണ് ഒരു രാജ്യത്തിന് മുന്നേറാൻ കഴിയുന്നത്. പട്ടിണി മൂലം നരകിക്കുന്നവന്റെ ജനാധിപത്യ അവകാശങ്ങളെ കൂടി കവർന്നെടുത് മോദി സർക്കാർ എരിതീയിൽ എണ്ണ ഒഴിക്കുകയാണ്. ഈ അടുത്ത കാലത്തായി ഇന്ത്യയിൽ ജാനാധിപത്യ അവകാശങ്ങളും പൗരാവകശങ്ങളും നിഷേധിക്കപ്പെടുന്നത് വർദ്ധിച്ച് വരുന്നതായും അത് രാജ്യത്തിന്റെ എല്ലാ വ്യവസ്ഥിതിയേയും ബാധിക്കുമെന്ന് ഐക്യ രാഷ്ട്ര സഭയുടെ സ്ഥാനപതി മിഷേൽ ബാഷ്ല പറഞ്ഞത് കൂട്ടി വായിക്കേണ്ടതാണ്.

രണ്ടാം യുപിഎ കാലഘട്ടത്തിൽ 2010 ലെ 65-ാം സ്ഥാനത്ത് നിന്ന് 55 ലേക്ക് മൻമോഹൻ സർക്കാർ എത്തിച്ചപ്പോൾ നിലവിലെ മോദി സർക്കാർ പട്ടിണി സൂചികയിൽ ഇന്ത്യയെ 101-ാമത് എത്തിച്ചിരിക്കുകയാണ്. പട്ടിണി അനുഭവിക്കുന്ന ഒരു സമൂഹത്തിനും മൂല്യവും യുക്തിയും ഉയർത്തി പിടിക്കാൻ കഴിയില്ല. വിശപ്പ് മാറ്റുന്നതിനുള്ള വഴികൾ തേടിയുള്ള യാത്രയിൽ അവർ എല്ലാം മറക്കും. വിശപ്പും തൊഴിലില്ലായ്മയും ഒരു യുവ സമൂഹത്തെ എങ്ങനെയാണ് സ്വാധീനിക്കുന്നതെന്ന് പഠിക്കേണ്ടിയിരിക്കുന്നു. എളുപ്പത്തിൽ കാശ് സമ്പാദിക്കുന്നതിന് വേണ്ടി എളുപ്പവും നിയമവിരുദ്ധവുമായ വഴികൾ തേടി അവർ കൊടുംകുറ്റവാളികൾ ആയി മാറുന്നു. പട്ടിണി കിടക്കുന്ന ഒരു സമൂഹത്തിനും സമാധാന അന്തരീക്ഷം രൂപപ്പെടുത്താൻ കഴിയില്ല. ഇതിന്റെയൊക്കെ അടിസ്ഥാനം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണ്. ഇനി തുച്ഛമായ വേതനത്തിൽ തൊഴിലെടുക്കുന്നവരുടെ കാര്യം പരിശോധിച്ചാൽ വർദ്ധിച്ചുവരുന്ന വിലക്കയറ്റമാണ് അവരുടെ മുന്നിലെ പ്രതിസന്ധി അതിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെയും പെട്രോളിന്റെയും വില ഭക്ഷ്യവസ്തുക്കളുടെ വിലയെ നേരിട്ടു ബാധിക്കുന്നു. റോമൻ ചിന്തകനായ സെനേക്കയുടെ വാക്കുകൾ കടമെടുത്ത് പറയുകയാണെങ്കിൽ വിശപ്പ് വാഴുന്നിടത്ത് സമാധാനം നിലനിൽക്കില്ല. വിശക്കുന്നവന് മുന്നിൽ മതവും യുക്തിയും പ്രാർത്ഥനയും വിലപോകില്ല എന്നാണ്. എന്നാൽ അതിനെയെല്ലാം കടത്തിവെട്ടി ലോക ചിന്തകന്മാരെ പോലും തോൽപ്പിച്ചുകൊണ്ട് ഇന്ത്യയിലെ സംഘപരിവാർ പ്രവർത്തകരും മോദി ഭക്തരും പെട്രോൾ വില വർദ്ധനവിനെ പോലും ന്യായീകരിക്കുന്നു. പട്ടിണിക്ക് മുമ്പിൽ മതം പോലും തോൽക്കുമെന്ന് പറഞ്ഞവരെ ഇന്ത്യയിലെ മതഭ്രാന്തന്മാർ ഏത് പട്ടിണിയേയും മതം കൊണ്ട് അതിജീവിക്കാൻ കഴിയുമെന്ന് കാണിക്കുന്നു. ആഗോള പട്ടിണി സൂചിക തയ്യാറാക്കിയത് ഒരു സ്വതന്ത്ര സന്നദ്ധ സംഘടനയായ കൺസേൺ വേൾഡ് വൈഡും welthungerhilfe യും ചേർന്നാണ്. അന്വേഷിച്ചപ്പോൾ മനസ്സിലായത് പോഷകാഹരക്കുറവ്, ശിശുമരണ നിരക്ക്, ശരീര ശോഷണം, വളർച്ച മുരടിപ്പ് എന്നീ സൂചകങ്ങൾ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയതെന്ന്. അങ്ങനെയെങ്കിൽ വിലയിരുത്തൽ ശരിയാണെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. കാരണം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പോഷകാഹാരക്കുറവ് കാരണം മരിക്കുന്ന സംസ്ഥാനം ഗുജറാത്താണെന്ന് നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ ഒരിക്കൽ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. പരിഹാര നടപടികൾ സ്വീകരിക്കാതെ മോഡി സർക്കാർ ദുരഭിമാന ബോധത്താൽ അന്ന് അതിന്റെ മുകളിൽ അടയിരിക്കുകയായിരുന്നു. മാത്രമല്ല ഏറ്റവും കൂടുതൽ കുട്ടികൾ സ്കൂളിലേക്ക് പോകാത്ത, ഏറ്റവും കൂടുതൽ കലാപവും അക്രവുമുള്ള സംസ്ഥാനം ഗുജറാത്താണെന്നുള്ള റിപ്പോർട്ടുകൾ ഉൾപ്പടെ രാജ്യം ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തമെന്നും നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും ചൂണ്ടി കാട്ടി സമാനമായ റിപ്പോർട്ടുകൾ പുറത്ത് വന്നപ്പോഴെല്ലാം തന്റെ ഭരണപരാജയം പൊതുജനം മനസ്സിലാക്കുമെന്ന് ഭയന്ന മോഡിയും കൂട്ടരും മറച്ച് പിടിക്കുകകയായിരുന്നു. നമസ്കാരം ട്രംമ്പ് എന്ന പരിപാടിയുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡൻറ് കടന്നു വന്ന വഴികളിൽ കൂറ്റൻ മതിലുകൾ പ്രത്യക്ഷപ്പെട്ടപ്പോൾ രാജ്യത്തെ ചേരികളേയും പട്ടിണിയേയും നരേന്ദ്രമോഡി മതിലുകെട്ടി മറക്കുകയാണ് ചെയ്തത്. എന്നാൽ രാജ്യത്തിന്റെ പട്ടിണിയേയും ചേരിയേയും മതിൽ കെട്ടി മറയ്ക്കുകയല്ല വേണ്ടത് മറിച്ച് തൊഴിൽ അവസരങ്ങൾ ഉണ്ടാക്കിയും രാജ്യത്തെ വിലക്കയറ്റം നിയന്ത്രിച്ചും ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തിയും സുരക്ഷിതത്വ ബോധമുള്ള ഒരു സമൂഹത്തെ
വാർത്തെടുത്ത് അഭിപ്രായങ്ങളെയും യോജിപ്പുകളേയും ഉൾകൊണ്ട് ഈ രാജ്യത്തിന് നഷ്ടപ്പെട്ട ജനാധിപത്യം വീണ്ടെടുക്കുകയാണ് നരേന്ദ്രമോദി ചെയ്യേണ്ടത്.

വാൽക്കഷ്ണം :
തൊഴിലില്ലായ്മ നിരക്കിലും പട്ടിണി സൂചികയിലും ജനാധിപത്യ സൂചികയിലും പാകിസ്ഥാനെക്കാൾ പുറകിൽ നിൽക്കുന്നത് കാണുമ്പോൾ ഞങ്ങൾ ഇന്ത്യക്കാർക്ക് നാണക്കേട് കൊണ്ട് തല കുനിക്കേണ്ടി വരുന്നു. ഇന്ത്യയിൽ ഞങ്ങൾ കൊണ്ടുവന്ന ആനയയുണ്ട് കുതിരയുണ്ട് അംബാനിയുണ്ട് പോരാത്തതിന് 2025 ൽ ലോകത്തിലെ വലിയ സാമ്പത്തിക സൈനീക ശക്തിയാവുമെന്ന മോദിയുടെ തള്ളലുകൾക്ക് ഇന്ന് ഇന്ത്യക്കാർ അനുഭവിക്കുന്ന നാണക്കേടിന് പരിഹാരം കാണാൻ കഴിയില്ല.

Related posts

Leave a Comment