ഫേസ്ബുക്ക് പേരുമാറ്റി ; ഇനി മെറ്റ

ലോക സാമൂഹിക മാധ്യമ ഭീമനായ ഫേസ്ബുക്ക് ഇനി മുതല്‍ മെറ്റ (META) എന്നറിയപ്പെടും. വ്യാഴാഴ്ച നടന്ന ഫേസ്ബുക്ക് കണക്ടില്‍ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക് സുക്കര്‍ബര്‍ഗ് പേരുമാറ്റം പ്രഖ്യാപിക്കുകയായിരുന്നു.

സാങ്കേതികത വഴി ബന്ധിപ്പിക്കുന്ന കമ്ബനിയാണ് തങ്ങളുടേത്. ഒത്തൊരുമിച്ച്‌ ജനങ്ങളെ നമുക്ക് സാങ്കേതികതയുടെ മധ്യേ നിര്‍ത്താം. അതുവഴി വലിയ സാമ്ബത്തിക രംഗം സൃഷ്ടിക്കാം – സുക്കര്‍ബര്‍ഗ് പറഞ്ഞു.ആപ്പുകളുടെ പേരുകള്‍ മാറുകയില്ലെന്നും ഫേസ്ബുക്ക് സി.ഇ.ഒ. അറിയിച്ചു. ഒരു വെര്‍ച്വല്‍ ലോകം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു. വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും ഇനി മെറ്റയുടെ കീഴിലായിരിക്കും

Related posts

Leave a Comment