Connect with us
WhatsApp Image 2024-05-21 at 1.28.13 AM

Featured

കേസ് കെട്ടിച്ചമച്ചത്, കോടതിയിലെത്തിയാൽ തള്ളിപ്പോകും: ആന്റണി

Avatar

Published

on

തിരുവനന്തപുരം: കെ സുധാകരനെതിരെ പൊലീസ് കെട്ടിച്ചമച്ച കേസ് കോടതിയിൽ എത്തുമ്പോൾ തള്ളിപ്പോകുമെന്ന് മുതിർന്ന നേതാവ് എകെ ആന്റണി. കേസ് പൊലീസിന്റെ ഭാ​ഗം മാത്രമാണ്. എന്നാൽ കോടതിയിൽ വരുമ്പോൾ രണ്ടു ഭാ​ഗം വരും. ക്രോസ് വിസ്താരം നടക്കും. പൊലീസ് കെട്ടിച്ചമച്ച കേസ് കോടതിയിൽ വരുമ്പോൾ തള്ളിപ്പോവും. അന്ന് ​ഗോവിന്ദൻ മാഷും പിണറായിയും വല്ലാതെ കഷ്ടപ്പെടേണ്ടി വരുമെന്നും എകെ ആന്റണി കൂട്ടിച്ചേർത്തു.

കെ സുധാകരനെതിരെ പൊലീസ് കെട്ടിച്ചമച്ച കേസ് കോടതിയിൽ എത്തുമ്പോൾ തള്ളിപ്പോകുമെന്ന് കോൺ​ഗ്രസ് നേതാവ് എകെ ആന്റണി. അന്ന് പിണറായിയും ഗോവിന്ദൻ മാഷും വല്ലാതെ കഷ്ടപ്പെടേണ്ടി വരുമെന്നും ആന്റണി പറഞ്ഞു. പൊലീസ് കേസെടുത്താൽ തീരുമാനമെടുക്കുന്നത് പൊലീസല്ല, കോടതിയാണ്. കേസ് പൊലീസിന്റെ ഭാ​ഗം മാത്രമാണ്. എന്നാൽ കോടതിയിൽ വരുമ്പോൾ രണ്ടു ഭാ​ഗം വരും. ക്രോസ് വിസ്താരം നടക്കും. പൊലീസ് കെട്ടിച്ചമച്ച കേസ് കോടതിയിൽ വരുമ്പോൾ തള്ളിപ്പോവും. അന്ന് ​ഗോവിന്ദൻ മാഷും പിണറായിയും വല്ലാതെ കഷ്ടപ്പെടേണ്ടി വരുമെന്നും എകെ ആന്റണി കൂട്ടിച്ചേർത്തു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

മോൻസനുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ട കെസുധാകരന് പൂർണ പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. കെപിസിസി പ്രസിഡൻറിനെതിരെ വ്യാജ കേസ് ഉണ്ടാക്കി അറസ്റ്റ് ചെയ്യുന്നു. അഴിമതിയിൽ മുങ്ങി ചെളിയിൽ പുരണ്ടു നിൽക്കുകയാണ് പിണറായി സർക്കാർ. അത് ഞങ്ങളുടെ മേൽ തെറിപ്പിക്കാൻ നോക്കേണ്ട. സർക്കാർ നേരത്തെ മോൺസൻറെ ഡ്രൈവരെ ചോദ്യം ചെയ്തിരുന്നു. അന്ന് ഇല്ലാത്ത മൊഴിയാണ് പുതിയ ഉദോഗസ്ഥനെ നിയമിച്ചപ്പോൾ കിട്ടിയത്. പരാതിക്കാർ തെറ്റായ പശ്ചാത്തലം ഉള്ളവരാണ്. പരാതിക്കാരെ ഭീഷണിപ്പെടുത്തി തെറ്റായ മൊഴിയിൽ സുധാകരനെതിരെ കേസ് എടുത്തു. ആര് മൊഴി നൽകിയാലും കേസ് എടുക്കുമോ? സ്വപ്നസുരേഷ് നൽകിയ മൊഴിയിൽ കേസ് എടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

സുധാകരൻ കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും മാറി നിൽക്കില്ല. സുധാകരൻ തയ്യാറായാലും പാർട്ടി അനുവദിക്കില്ല. ഇത് സംബന്ധിച്ച് ചർച്ച പാർട്ടിയിൽ നടന്നിട്ടില്ല. നടക്കുന്നുമില്ല. സുധാകരനെ ചതിച്ച് ജയിലിൽ അടയ്ക്കാൻ ശ്രമിക്കുമ്പോൾ ഒരു കോൺഗ്രസുകാരനും പിന്നിൽ നിന്നും കുത്തില്ല. ചങ്കു കൊടുത്തും കെപിസിസി പ്രസിഡൻറിനെ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Featured

പ്രതികൂല കാലാവസ്ഥ; വിമാനങ്ങൾ വൈകുന്നതിൽ പ്രതിഷേധം

Published

on

കോഴിക്കോട്: പ്രതികൂല കാലാവസ്ഥയെ തുടർന്ന് കരിപ്പൂരിൽ വിമാനങ്ങൾ വൈകുന്നു. കരിപ്പൂരില്‍ നിന്ന് മസ്‌കറ്റിലേക്കും അബുദാബിയിലേക്കും പോകേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങളാണ് വൈകുന്നത്. വിമാനങ്ങൾ വൈകുന്നതിൽ യാത്രക്കാരുടെ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധമാണ് ഉണ്ടാകുന്നത്.

ആവശ്യമായ ഭക്ഷണവും വെള്ളവും താമസസൗകര്യവും ഒരുക്കിയിട്ടില്ലെന്നാണ് യാത്രക്കാരുടെ പരാതി. ഇന്നലെ രാത്രി 11.10ന് പുറപ്പെടേണ്ടതായിരുന്നു മസ്‌കറ്റിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനാം. നൂറിലധികം വരുന്ന യാത്രക്കാരാണ് വിമാനത്താവളത്തിൽ പ്രതിഷേധിക്കുന്നത്. വിമാനം നാല് മണിക്കൂര്‍ വൈകുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് അത് നീണ്ടു പോവുകയായിരുന്നു. പ്രതികൂല കാലാവസ്ഥയാണ് വിമാനം വൈകുന്നതിന് കാരണമായി എയര്‍ ഇന്ത്യാ എക്‌സ്പ്രസ് നൽകിയ മറുപടി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

പാ​ല​സ്തീ​നെ സ്വ​ത​ന്ത്ര​ രാ​ജ്യ​മാ​യി അം​ഗീ​ക​രി​ച്ച് മൂ​ന്ന് യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍

Published

on

ജ​റു​സ​ലേം: പാ​ല​സ്തീ​നെ സ്വ​ത​ന്ത്ര​ രാ​ജ്യ​മാ​യി അം​ഗീ​ക​രി​ച്ച് മൂ​ന്ന് യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍. സ്‌​പെ​യ്​ന്‍, അ​യ​ര്‍​ല​ൻ​ഡ്, നോ​ര്‍​വെ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് പാ​ല​സ്തീ​ന് അ​നു​കൂ​ല​മാ​യ നി​ല​പാ​ടെ​ടു​ത്ത​ത്. ഈ ​മാ​സം 28 മു​ത​ലാ​ണ് ഈ ​തീരുമാ​നം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രി​ക. പാ​ല​സ്തീ​ന്‍- ഇ​സ്ര​യേ​ല്‍ യു​ദ്ധം തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ത് പാ​ല​സ്തീ​ന് നേ​ട്ട​മാ​ണ്. ഇ​ത് ഇ​സ്ര​യേ​ലി​നെ​തി​രാ​യ നീ​ക്ക​മ​ല്ലെ​ന്നും സമാ​ധാ​ന​ത്തി​ന് വേ​ണ്ടി​യു​ള്ള തീ​രു​മാ​ന​മാ​ണെ​ന്നു​മാ​ണ് സ്‌​പെ​യി​നി​ന്‍റെ വി​ശ​ദീ​ക​ര​ണം.

എ​ന്നാ​ല്‍ ഇ​തി​നെ​തി​രേ ശ​ക്ത​മാ​യ എ​തി​ര്‍​പ്പ് രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ഇ​സ്ര​യേ​ല്‍ രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. തീ​രു​മാ​നം പു​റ​ത്തു​വ​ന്ന​തി​ന് പിന്നാലെ അ​യ​ര്‍​ല​ന്‍​ഡി​ലെ​യും നോ​ര്‍​വേ​യി​ലെ​യും ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളെ ഇ​സ്ര​യേ​ല്‍ തി​രി​ച്ചു​വി​ളി​ച്ചു. സ്‌​പെ​യി​നി​ലെ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളെ ഉ​ട​ന്‍ തി​രി​ച്ചു​വി​ളി​ക്കു​മെ​ന്നാ​ണ് വി​വ​രം. യു​എ​ന്‍ ര​ക്ഷാ​കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളാ​യ അ​മേ​രി​ക്ക​യും ബ്രി​ട്ട​നും അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളാ​ണ് പാ​ല​സ്തീ​നെ സ്വ​ത​ന്ത്ര രാ​ജ്യ​മാ​യി അം​ഗീ​ക​രി​ക്കാ​ന്‍ ത​യാ​റാ​കാ​ത്ത​ത്. ഐ​ക്യ​രാ​ഷ്ട​സ​ഭ​യി​ല്‍ അം​ഗ​ങ്ങ​ളാ​യ 193 രാ​ജ്യ​ങ്ങ​ളി​ല്‍ 140 രാ​ജ്യ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് പാ​ല​സ്തീ​നെ നി​ല​വി​ല്‍ സ്വ​ത​ന്ത്ര​രാ​ജ്യ​മാ​യി അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

ബംഗ്ലാദേശിലെ ഭരണകക്ഷി എംപി കൊൽക്കത്തയിൽ കൊല്ലപ്പെട്ടു

Published

on

കൊൽക്കത്ത: കൊൽക്കത്തയിൽ ചികിത്സയ്ക്കായി എത്തി കാണാതായ ബംഗ്ലാദേശിലെ ഭരണകക്ഷിയായ അവാമി ലീഗ് എംപി അൻവാറുൽ അസിം കൊൽക്കത്തയിൽ മരിച്ചതായി ബംഗാൾ പൊലീസ് സ്ഥിരീകരിച്ചതായി ബംഗ്ലാദേശ് മന്ത്രി. ഭരണകക്ഷിയായ അവാമി ലീഗിൻ്റെ എംപിയായ അൻവാറുൽ മെയ് 12 ന് ചികിത്സക്കായി കൊൽക്കത്തയിൽ എത്തിയിരുന്നു. തുടർന്ന് അദ്ദേഹത്തെ കാണാതായി. ബം​ഗ്ലാദേശ് എംപിയുടെ തിരോധാനത്തെ തുടർന്ന് കൊൽക്കത്ത പൊലീസ് കേസ് ഫയൽ ചെയ്ത് അന്വേഷണം തുടങ്ങി. അന്വേഷണത്തിൽ ഇദ്ദേഹത്തിന്റെ അവസാന ലൊക്കേഷൻ നഗരത്തിലെ ന്യൂടൗൺ ഏരിയയ്ക്ക് സമീപമായിരുന്നെന്ന് കണ്ടെത്തി. ഈ പ്രദേശത്തെ ഫ്ലാറ്റിൽ വച്ചാണ് മരിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ മൃതദേഹം കണ്ടെടുക്കാനായിട്ടില്ല.

കാളിഗഞ്ച് ഉപാസില അവാമി ലീഗിൻ്റെ പ്രസിഡൻ്റ് കൂടിയായ അൻവാറുൽ അസിം, മെയ് 12 ന് വൈകുന്നേരം 7 മണിക്ക് കൊൽക്കത്തയിലെ തൻ്റെ കുടുംബ സുഹൃത്ത് ഗോപാൽ ബിശ്വാസിനെ കാണാൻ പോയതായി പൊലീസ് പറഞ്ഞു. ഡോക്ടറെ കാണണമെന്ന് പറഞ്ഞ് അൻവാറുൽ പിറ്റേന്ന് ഉച്ചയ്ക്ക് 1:41 ന് ഗോപാലിൻ്റെ വീട്ടിൽ നിന്ന് പോയി. വൈകിട്ട് തിരിച്ചെത്തുമെന്നും പറഞ്ഞു. എന്നാൽ, വൈകുന്നേരം താൻ ദില്ലിയിലേക്ക് പോകുകയാണെന്നും അവിടെ എത്തിയ ശേഷം വിളിക്കാമെന്നും ഗോപാലിനെ അറിയിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

മെയ് 15 ന് അസിം മറ്റൊരു വാട്ട്‌സ്ആപ്പ് സന്ദേശത്തിൽ താൻ ദില്ലിയിലെത്തിയതായും വിഐപികൾക്കൊപ്പമാണെന്നും ഗോപാലിനെ അറിയിച്ചു. ജൂൺ 17 ന്, കുടുംബത്തിന് അദ്ദേഹത്തെ ബന്ധപ്പെടാൻ കഴിയാതെ വന്നതിനെത്തുടർന്ന് അവർ ഗോപാലിനെ വിളിച്ചു. അന്നുതന്നെ കുടുംബം ധാക്കയിൽ പൊലീസിൽ പരാതി നൽകുകയും ചെയ്തു. അൻവാറുൾ അസിമിനെ കൊലപ്പെടുത്തിയത് താനാണെന്ന് ബംഗ്ലാദേശിൽ ഒരാൾ പൊലീസിനോട് സമ്മതിച്ചു. കൊൽക്കത്തയിലെ പൊലീസിനെയും ഇക്കാര്യം അറിയിച്ചു. എന്നാൽ, മൃതദേഹം ഇതുവരെ ന്യൂടൗണിൽ എവിടെനിന്നും കണ്ടെടുക്കാനായിട്ടില്ല. സംഭവത്തിൽ ബിധാനഗർ പോലീസ് കമ്മീഷണറേറ്റ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured