Connect with us
48 birthday
top banner (1)

Kerala

മാസപ്പടി വിവാദം; കെഎസ്‌യു ക്ലിഫ്ഹൗസ് മാർച്ചിൽ സംഘർഷം

Avatar

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മാസപ്പടി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു നടത്തിയ ക്ലിഫ് ഹോബ്സ് മാർച്ചിൽ സംഘർഷം. പ്രതിഷേധവുമായെത്തിയ പ്രവർത്തകർ മുഖ്യമത്രിയുടെ കോലം കത്തിച്ചു. അഴിമതി, പിൻവാതിൽ നിയമനം, സ്വജനപക്ഷപാതം, നികുതിവെട്ടിപ്പ്, തൊഴിലില്ലായ്മ എന്നിവയുടെയെല്ലാം കൂത്തരങ്ങായി പിണറായി സർക്കാർ മാറിയെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ പറഞ്ഞു. തുടർന്ന് ബാരിക്കേഡ് മറികടന്നു മുന്നേറാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പോലീസ് ബലം പ്രയോഗിച്ചു. തുടർന്ന് അലോഷ്യസ് സേവ്യർ ഉൾപ്പടെയുള്ള പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

പൊലീസ്‌ അതിക്രമത്തെ ശക്തമായി നേരിടും, ബിജെപി-സിപിഎം സംഘനൃത്തത്തിന് അവസരമൊരുക്കി; ഷാഫി പറമ്പിൽ എംപി

Published

on

പാലക്കാട്‌: അർദ്ധരാത്രിയിൽ കോൺഗ്രസ് വനിതാ നേതാക്കളുടെ മുറികളിൽ നിയമ നടപടികൾ പാലിക്കാതെ പരിശോധനയ്ക്ക് എത്തിയ പൊലീസ്‌ നടപടികൾ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽഎംപി. പൊലീസ്‌ കള്ളമാണ് തുടക്കം മുതൽക്കേ പറഞ്ഞത്. തെരഞ്ഞെടുപ്പു ചുമതല ഉള്ള ഉദ്യോഗസ്ഥർ പോലും അറിയാതെ ആയിരുന്നു പൊലീസിന്റെ പരിശോധനയെന്ന് ഷാഫി പറഞ്ഞു. കള്ളന്മാരെക്കാൾ മോശം സ്വഭാവമാണ് പൊലീസിന്. പൊലീസ്‌ മാത്രമായിരുന്നു റൂമിൽ ഉണ്ടായിരുന്നത്. അതിക്രമത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ അറിയപ്പെടുന്ന രണ്ട് വനിതാ നേതാക്കളുടെ റൂമിലേക്ക് അതിക്രമിച്ചു കയറിയത് ഒട്ടും അംഗീകരിക്കുവാൻ കഴിയില്ല. ഇവിടെ നടന്നത് കൃത്യമായ നാടകം ആണ്. പൊലീസ്‌ അതിനൊത്ത് തുള്ളുകയാണ്. വനിതാ നേതാക്കളുടെ സ്വകാര്യവസ്തുക്കൾ ഉൾപ്പെടെ പുരുഷ പൊലീസ്‌ വലിച്ചെറിഞ്ഞു. ഇത് ആരുടെ നാടകം ആണെങ്കിലും മറുപടി പറയേണ്ടി വരും. ബിജെപി-സിപിഎം സംഘനൃത്തത്തിന് പൊലീസ്‌ അവസരമൊരുക്കി. യുഡിഎഫ് നേതൃത്വമായിട്ട് ആലോചിച്ച് തുടർ പ്രവർത്തനങ്ങൾ തീരുമാനിക്കും. തെരഞ്ഞെടുപ്പിൽ പ്രതീക്ഷ നഷ്ടപ്പെട്ടവരുടെ അവസാനത്തെ കച്ചിത്തുരുമ്പ് ആയിരുന്നു റെയ്ഡ് നാടകമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Continue Reading

Kerala

പാലക്കാട് കോൺഗ്രസ് വനിതാ നേതാക്കൾ താമസിച്ചിരുന്ന ഹോട്ടൽ മുറികളിൽ അർദ്ധരാത്രി പൊലീസ് പരിശോധന; കാവലിന് സിപിഎം-ബിജെപി സംഘം

Published

on

പാലക്കാട്‌: കോൺഗ്രസ് വനിതാ നേതാക്കൾ താമസിച്ചിരുന്ന റൂമിലേക്ക് സിപിഎം- ബിജെപി- പൊലീസ് സംഘം കടന്നുകയറി. രാത്രി 12 മണിയോടെയായിരുന്നു സിപിഎം ബിജെപി നേതാക്കളെ ഹോട്ടലിന് പുറത്തുനിർത്തി പോലീസ് സംഘം യൂണിഫോം പോലും ധരിക്കാതെ മുറിയിലേക്ക് കടന്നുകയറി പരിശോധിക്കെന്ന പേരിൽ എത്തിയത്. ഷാനിമോൾ ഉസ്മാന്റെ മുറി ഏതെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു പോലീസ് സംഘം കടന്നുകയറിയത്. ഇതിനിടയിൽ പുറത്തുനിന്ന സിപിഎം ബിജെപി പ്രവർത്തകർ ഹോട്ടലിനുള്ളിലേക്ക് അതിക്രമിച്ചു കയറി വനിതാ നേതാക്കളെ ഉൾപ്പെടെ അസഭ്യം പറയുകയുണ്ടായി. ബിജെപി സിപിഎം നേതാക്കൾ ഉൾപ്പടെ താമസിക്കുന്ന ഹോട്ടലിലാണ് അനധികൃതമായി ബിജെപി സിപിഎം പ്രവർത്തകരെ പുറത്ത് നിർത്തി പോലീസ് സംഘം അതിക്രമിച്ചു കയറിയത്. അനാവശ്യമായി റെയ്ഡ് മണിക്കൂറുകൾ നീട്ടിക്കൊണ്ട് പോകുകയും ബിജെപി സിപിഎം പ്രവർത്തകർക്ക് വനിതാ നേതാക്കൾ ഉൾപ്പെടെയുള്ളവരെ അസഭ്യം പറയുവാനും അതിക്രമിക്കുവാനും പോലീസ് അവസരം സൃഷ്ടിക്കുകയായിരുന്നു. സ്ഥലത്ത് എംപിമാരായ വി കെ ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ എന്നിവർ ഉടൻതന്നെ സ്ഥലത്തെത്തി. കോൺഗ്രസ് വനിതാ നേതാക്കളായ അഡ്വ.ബിന്ദു കൃഷ്ണ, മുൻ എംഎൽഎ ഷാനിമോൾ ഉസ്മാൻ എന്നിവർ താമസിച്ച മുറിയിലേക്കാണ് പോലീസ് സംഘം കടന്നു കയറിയത്. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ആയിരുന്നു പോലീസിന്റെ അതിക്രമം.

Continue Reading

Kerala

ഇരകൾക്കും വേട്ടക്കാർക്കുമൊപ്പം ഒരുപോലെ നിലകൊള്ളുന്ന സർക്കാർ: രാഹുൽ മാങ്കൂട്ടത്തിൽ

Published

on

പാലക്കാട്‌: ഇരകൾക്കും വേട്ടക്കാർക്കും ഒപ്പം ഒരേപോലെ നിലകൊള്ളുന്ന കപടതയുടെ മുഖംമൂടിയണിഞ്ഞ ഭരണകൂടമാണ് കേരളത്തിലെതെന്ന് പാലക്കാട് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. വാളയാർ കുട്ടികളുടെ നീതിക്കുവേണ്ടി സമരസമിതി സംഘടിപ്പിച്ച ഏകദിന സത്യാഗ്രഹ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ മരണത്തിന് കാരണക്കാരായവർ രക്ഷപ്പെടുന്നതിന് വഴിയൊരുക്കിയത് സംസ്ഥാന സർക്കാരാണ്. കേസിന്റെ ആദ്യഘട്ടം മുതൽ പ്രോസിക്യൂഷൻ സമ്പൂർണ്ണ പരാജയം ആയിരുന്നു. കുട്ടികളുടെ നീതിക്കുവേണ്ടി സാധ്യമായത് ഒന്നും തന്നെ ഈ സർക്കാർ ചെയ്തിട്ടില്ല. ഹൈക്കോടതി പോലും ഒരു ഘട്ടത്തിൽ പ്രോസിക്യൂട്ടറെയും സർക്കാരിനെയും വിമർശിക്കുക വരെയുണ്ടായി. ഹൈക്കോടതി പോലും വിമർശിച്ചിട്ടും ഏതുവിധേനയും പ്രതികൾക്ക് സംരക്ഷണം ഒരുക്കുക എന്ന പിടിവാശിയാണ് വിഷയത്തിൽ ഗവൺമെന്റ് സ്വീകരിച്ചത്. കുട്ടികളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading

Featured