ഒക്ടോബര്‍ എട്ട് മുതല്‍ പന്ത്രണ്ട് വരെ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതാണ് കാരണം. വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയാണ് പ്രവചിച്ചിരിക്കുന്നത്. ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഒക്ടോബർ എട്ട് മുതൽ പന്ത്രണ്ട് വരെയുള്ള ദിവസങ്ങളിലാണ് ജാഗ്രതാ നിർദ്ദേശമുള്ളത്. അടുത്ത ദിവസങ്ങളിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴയുണ്ടാകാം.

ഒക്ടോബർ എട്ടിന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും ഒക്ടോബർ ഒമ്പതിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു.

ഒക്ടോബർ 10ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ഒക്ടോബർ 11ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലും ഒക്ടോബർ 12ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Related posts

Leave a Comment