എക്സ്പോ -2020 സന്ദർശകർക്കായി യു.എ.ഇയിലുടനീളം പുതിയ ബസ് സർവീസുകൾ

ഗൾഫിലെ ഏറ്റവും വലിയ അന്താരാഷ്ട്ര സമ്മേളനമായ വേൾഡ് എക്സ്പോ-2020യിലെ സന്ദർശകർക്കായുള്ള  യാത്രാ സൗകര്യങ്ങൾ വിപുലീകരിച്ച് യു.എ.ഇ. രാജ്യത്തുടനീളം യാത്രചെയ്യാനായി 193 മുതൽ 213 ട്രിപ്പുകൾ വരെ സർവീസ് നടത്താനായി  70 -ലധികം ബസുകൾ ദിവസേനെ നിരത്തിലിറങ്ങും. ബസ് സർവീസിനായി  അബുദാബി, ഷാർജ, ഫുജൈറ, അജ്മാൻ, റാസൽ ഖൈമ എന്നിവിടങ്ങളിലെ ഒൻപത് സ്ഥലങ്ങൾ തെരഞ്ഞെടുത്തതായി ദുബായ് റോഡ്സ് ആൻറ് ട്രാൻസ്പോർട്ട് അതോറിറ്റി (R.T.A) അറിയിച്ചു.

പ്രവൃത്തി ദിവസങ്ങളിൽ 193 തവണയും വ്യാഴം, വെള്ളി ദിവസങ്ങളിൽ 213 തവണയും  ബസ് സർവീസ് ഉണ്ടായിരിക്കും. എക്‌സ്‌പോ സന്ദർശകർക്ക് പൊതുഗതാഗതത്തെ അനുയോജ്യമായ രീതിയിൽ ഉപയോഗപ്പെടുത്താനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് (R.T.A) ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ മാറ്റർ മുഹമ്മദ് അൽ തായർ പറഞ്ഞു.

എക്സ്പോ-2020  ഒക്ടോബർ ഒന്നിനാണ് ആരംഭിക്കുക.  200-ലേറെ പവിലിയനുകളും 191 രാജ്യങ്ങളും ലോകമേളയിൽ പങ്കെടുക്കും. എക്സ്പോയ്ക്കായുള്ള ടിക്കറ്റുകൾ കഴിഞ്ഞ ജൂലായ് മുതൽ വിൽപ്പന തുടങ്ങിയിരുന്നു.

Related posts

Leave a Comment