കൂമ്പാറയില്‍ വന്‍ സ്ഫോടക ശേഖരം പിടികൂടി

കോഴിക്കോട്ഃ തിരുവമ്പാടി കൂമ്പാറയില്‍ വന്‍ സ്ഫോടക ശേഖരം പിടികൂടി. ആളൊഴിഞ്ഞ സ്ഥലത്ത് ഷെഡില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഇവ. നൂറു കിലോഗ്രാം വെടിയുപ്പ് (അമോണിയം നൈട്രേറ്റ്), എഴുപത്തഞ്ച് കിലോഗ്രാം ജെലാറ്റിന്‍ സ്റ്റിക്ക് എന്നിവയാണു കണ്ടെത്തിയത്. ഇവ ആരാണാണ് എത്തിച്ചതെന്നു അന്വേഷണം നടക്കുന്നതായി പോലീസ്. ക്വാറി ഉപയോഗത്തിനുള്ള സ്ഫോടക വസ്തുക്കളാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. പക്ഷേ, നാദാപുരം, വടകര, ഒഞ്ചിയം മേഖലയില്‍ അടുത്തകാലത്തുണ്ടായ സ്ഫോടകനങ്ങളില്‍ ഉപയോഗിച്ച രാസവസ്തുക്കളുമായി ഇതിനു സാമ്യമുണ്ടോയെന്നും പരിശോധിക്കും. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Related posts

Leave a Comment