കാലാവധി കഴിഞ്ഞ റെസിഡൻസി വിസകൾ നീട്ടിനൽകും : ദുബായ്

വിദേശത്ത് കുടുങ്ങിക്കിടക്കുന്നപ്രവാസികളുടെ കാലാവധി കഴിഞ്ഞ റെസിഡൻസി വിസകൾ നീട്ടിനൽകുമെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻറ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA)   സ്ഥിരീകരിച്ചു. വ്യവസ്ഥകൾ അനുസരിച്ചാണ്  നടപടിക്രമങ്ങൾ നടപ്പിലാക്കുക.
2021 ഏപ്രിൽ 20നും നവംബർ 8നും ഇടയിൽ റെസിഡൻസി വിസയുടെ കാലാവധി കഴിഞ്ഞ  യു.എ.ഇയ്ക്ക് പുറത്ത് കുടുങ്ങിക്കിടക്കുന്ന ഗുണഭോക്താക്കൾക്കാണ്  റെസിഡൻസി വിസകൾ നീട്ടി നൽകുമെന്ന പുതിയ തീരുമാനം ഉപകാരപ്പെടുക. എന്നാൽ ഈ കാലയളവിൽ സ്പോൺസറുടെ അഭ്യർത്ഥനപ്രകാരം റെസിഡൻസി ഫയൽ റദ്ദാക്കാൻ പാടില്ല. കുടുങ്ങിക്കിടക്കുന്ന താമസക്കാർ രാജ്യത്ത് പ്രവേശിക്കുമ്പോൾ അന്നുമുതൽ 30 ദിവസത്തെ കാലയളവിൽ   അവരുടെ വിസ പുതുക്കാനും പദ്ധതിയിലൂടെ  അനുവദിക്കും.
2020 ഒക്ടോബർ 20 ന് മുൻപ് പുറത്ത് പോവുകയും  ആറ് മാസത്തിൽ കൂടുതൽ യു.എ.ഇയ്ക്ക് പുറത്ത് താമസിക്കുകയും ചെയ്ത  ദുബായ്  വിസയുള്ള യു.എ.ഇ നിവാസികളുടെ കാലാവധി നീട്ടാനാകില്ലെന്ന് ഫ്ലൈദുബായ് തിങ്കളാഴ്ച്ച അറിയിച്ചിരുന്നു. പ്രവാസികൾക്ക് ദുബായ് നൽകുന്ന റെസിഡൻറ് വിസയുടെ നിലവിലെ സ്ഥിതി  https://amer.gdrfad.gov.ae/visa-inquiry എന്ന അമെർ വെബ്സൈറ്റിൽ പരിശോധിക്കാവുന്നതാണ്.
ദുബായ് ഒഴികെ മറ്റേതെങ്കിലും എമിറേറ്റ് പുറപ്പെടുവിക്കുന്ന താമസ വിസയുള്ള  യാത്രക്കാർ വിമാനം  ബുക്ക് ചെയ്യുന്നതിന് മുൻപ് യു.എ.ഇയിലേക്കുള്ള പ്രവേശനം/പുന -പ്രവേശനം സ്ഥിരീകരിക്കേണ്ടതുണ്ട്.

Related posts

Leave a Comment