Entertainment
30 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിച്ചു, പക്ഷെ സാധിച്ചില്ല; വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ച് എ.ആര്‍ റഹ്മാന്‍
വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ച് സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍.ഭാര്യ സൈറയുമായി വേര്‍പിരിയുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് എക്സിലൂടെ പ്രതികരിച്ചത്. ഈ ബന്ധം30 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിച്ചെന്നും എന്നാല്‍ അതിന് സാധിച്ചില്ലെന്നും എ. ആര്‍ റഹ്മാന്‍ കുറിച്ചു.
‘ഈ ബന്ധം മുപ്പതിലെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, എല്ലാകാര്യങ്ങള്‍ക്കും കാണാന്‍ കഴിയാനാകാത്ത ഒരു അവസാനമുണ്ട്. തകര്‍ന്ന ഹൃദയങ്ങളാല്‍ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. വീണ്ടും പഴയപടിയാകില്ലെങ്കിലും ഞങ്ങള്‍ അര്‍ഥം തേടുകയാണ്. ആകെ തകര്‍ന്ന ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും ഞങ്ങളുടെ സ്വകാര്യത മാനിച്ചതിനും നിങ്ങള്‍ കാണിച്ച ദയയ്ക്കും സുഹൃത്തുക്കളോട് നന്ദി ‘, എ.ആര്‍.റഹ്മാന്‍ കുറിച്ചു.
സൈറയും വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. സൈറയുടെ അഭിഭാഷക വന്ദനാ ഷാ ആണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. ഇരുവര്‍ക്കുമിടയിലെ വൈകാരികബന്ധത്തിലുണ്ടായ പ്രശ്നങ്ങളാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്നും ഇത് ഏറെ പ്രയാസകരമായ തീരുമാനമാണെന്നും സൈറയുടെ അഭിഭാഷക പറഞ്ഞിരുന്നു. ഇരുവരും തമ്മിലുള്ള വൈകാരികസംഘര്‍ഷങ്ങള്‍ പരിഹരിക്കാനാകുന്നില്ല. പരസ്പരസ്നേഹം നിലനില്‍ക്കുമ്പോഴും അടുക്കാനാകാത്തവിധം രണ്ടുപേരും അകന്നുപോയെന്നുമായിരുന്നു പങ്കുവെച്ച വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞത്.
1995-ലാണ് എ.ആര്‍. റഹ്മാനും സൈറയും വിവാഹിതരാവുന്നത്. നീണ്ട 29 വര്‍ഷത്തെ വിവാഹജീവിതമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. ഖദീജ റഹ്മാന്‍, റഹീമ റഹ്മാന്‍, എ.ആര്‍. അമീന്‍ എന്നിവരാണ് മക്കള്‍
Entertainment
അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ 2’ റിലീസായി മണിക്കൂറുകള്‍ക്കകം എച്ച്.ഡി പതിപ്പ് ഓണ്‍ലൈനില്‍
ആരാധകര്‍ കാത്തിരുന്ന അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ 2’ റിലീസായി മണിക്കൂറുകള്‍ക്കകം എച്ച്.ഡി പതിപ്പ് ഓണ്‍ലൈനില്‍ ചോര്‍ന്നു. ‘പുഷ്പ: ദ റൈസി’ന്റെ സീക്വലായി എത്തിയ ‘പുഷ്പ: ദ റൂള്‍’ വ്യാഴാഴ്ചയാണ് റിലീസായത്. വ്യാജ പതിപ്പ് ഓണ്‍ലൈനില്‍ വന്നത് സിനിമാരംഗത്ത് ആശങ്കയായിട്ടുണ്ട്.
അനധികൃത വെബ്‌സൈറ്റുകളായ തമിഴ്‌റോക്കേഴ്‌സ്, മൂവീറൂള്‍സ്, ഫില്‍മിസില്ല തുടങ്ങിയവയിലൂടെയാണ് ചിത്രം ചോര്‍ന്നത്. ചിത്രത്തിന്റെ ബോക്‌സോഫീസ് കലക്ഷനെ വ്യാജ പതിപ്പിന്റെ പ്രചാരണം ബാധിച്ചേക്കും. അതേസമയം ബിഗ് സ്‌ക്രീനില്‍ ചിത്രം കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍. ഇന്നും നാളെയും വാരാന്ത്യത്തിലും പല തീയേറ്ററുകളിലും ബുക്കിങ് പൂര്‍ണമായിക്കഴിഞ്ഞു.
അതേസമയം സിനിമക്ക് ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയതില്‍ വ്‌യാപക പ്രതിഷേധം ഉയരുന്നുണ്ട്. ആന്ധ്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വര്‍ധിപ്പിച്ച നിരക്കിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ക്ക് താങ്ങാന്‍ കഴിയുന്നതല്ല നിരക്ക് വര്‍ധനയെന്നാണ് പ്രധാന ആക്ഷേപം. എന്നാല്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്താന്‍ അനുമതി നല്‍കിയ ആന്ധ്ര സര്‍ക്കാറിനോട് അല്ലു അര്‍ജുന്‍ നന്ദി അറിയിച്ചു. തെലുഗു സിനിമാവ്യവസായത്തിന്റെ ഉയര്‍ച്ചക്ക് ഇത് സഹായിക്കുമെന്നാണ് താരത്തിന്റെ പക്ഷം.
ലോകവ്യാപകമായി 12,000 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ അഡ്വാന്‍സ്ഡ് ടിക്കറ്റ് ബുക്കിങ്ങിന് ഇതിനകം ലഭിച്ചത്. പുഷ്പയുടെ രണ്ടാം ഭാഗം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ്. ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്.
സുകുമാര്‍ സംവിധാനം ചെയ്ത ‘പുഷ്പ ദ റൈസ്’ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. ചിത്രത്തില്‍ അല്ലു അര്‍ജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസില്‍, സുനില്‍, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്.
കഥ-തിരക്കഥ-സംവിധാനം: സുകുമാര്‍ ബന്ദ്‌റെഡ്ഡി, നിര്‍മ്മാതാക്കള്‍: നവീന്‍ യെര്‍നേനി, രവിശങ്കര്‍ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകന്‍: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷന്‍ ഡിസൈനര്‍: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകള്‍: മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാര്‍ റൈറ്റിംഗ്‌സ്, മാര്‍ക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആര്‍. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദില്‍ജിത്ത്, മാര്‍ക്കറ്റിംഗ്: ഫസ്റ്റ് ഷോ.
Entertainment
കോഴിക്കോടിന്റെ മൊഞ്ച് പാട്ടിലാക്കി ‘നമ്മുടെ കോഴിക്കോട്’
കോഴിക്കോട്: സുല്‍ത്താന്റെ കഥയിലെ ബീവി.. കല്ലായിപ്പുഴയുടെ തോഴി… ബാബുക്ക പാടുന്ന പാട്ടില്‍ മലര്‍വാക പോലെ പൂത്തു നില്‍ക്കുന്ന കോഴിക്കോട് നഗരം. കോഴിക്കോടിന്റെ മൊഞ്ച് പാട്ടിലാക്കിയ നമ്മുടെ കോഴിക്കോട് പാട്ട് യൂടൂബിലും സ്പോട്ടിഫൈയിലും ഗാനയിലും തരംഗമാവുന്നു.
കോഴിക്കോടിനെ ആസ്പദമാക്കി മലബാറിലെ കലാകാരന്‍മാരുടെ കൂട്ടായ്മ ഒരുക്കുന്ന ‘മിഠായിത്തെരുവ്’ എന്ന വെബ് സീരിസ് ഉടനെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ചലച്ചിത ഛായാഗ്രാഹകനായ അര്‍ഷാദ് അബ്ദു സംവിധാനം ചെയ്യുന്ന ഈ വെബ് സീരീസിന്റെ വിളംബര ഗാനമായാണ് ‘നമ്മുടെ കോഴിക്കോട് ‘ പാട്ട് പുറത്തിറക്കിയത്.
സാമൂതിരി രാജവംശം മുതല്‍ ബാബുരാജ് വരെയുള്ള കോഴിക്കോടിന്റെ സാംസ്‌കാരിക ചരിത്രം പ്രതിപാദിക്കുന്നതാണ് പാട്ട്. എന്നാല്‍ ചടുലമായ താളത്തിലുള്ള പാട്ട് തീരെ ലാഗ് ഇല്ലാതെയാണ് എഴുതിയിരിക്കുന്നത്. ചലച്ചിത്ര സംഗീത സംവിധായകനും നിര്‍മാതാവുമായ രാജേഷ് ബാബു ശൂരനാടാണ് പാട്ടിന് ഈണമൊരുക്കിയത്. മാധ്യമ പ്രവര്‍ത്തകനും ഗാനരചയിതാവുമായ മിത്രന്‍ വിശ്വനാഥാണ് വരികള്‍ എഴുതിയത്. ടോപ്സിങ്ങര്‍ ജൂനിയര്‍ റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ ഗായിക അമൃതവര്‍ഷിണിയാണ് പാട്ട് പാടിയത്. പ്രൊവിഡന്‍സ് ഗേള്‍സ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. ഈ വര്‍ഷം ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഉറുദു ഗസല്‍ ആലാപനത്തില്‍ ഒന്നാം സ്ഥാനക്കാരിയാണ് അമൃതവര്‍ഷിണി. പിന്നണി ഗായകന്‍ അജ്മല്‍ ബഷീറും റോഷ്നി കൃഷ്ണയുമാണ് മറ്റു ഗായകര്‍.
Entertainment
ആടുജീവിതത്തിലെ ഗാനങ്ങൾ ഓസ്കാർ പ്രാഥമിക പട്ടികയിൽ
ബ്ലെസി സംവിധാനം നിർവഹിച്ച ആടുജീവിതം ഓസ്കാർ പുരസ്കാരത്തിലേക്. ചിത്രത്തിലെ ‘ഇസ്തിഗ്ഫർ’, ‘പുതുമഴ’ എന്നീ ഗാനങ്ങളും ചിത്രത്തിന്റെ ഒറിജിനൽ സ്കോറുമാണ് ഓസ്കർ പുരസ്കാരത്തിന്റെ പ്രാഥമിക പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. മികച്ച ഒറിജിനൽ ഗാനത്തിനും മികച്ച ഒറിജിനൽ സ്കോറിനുമുള്ള ഓസ്കർ പുരസ്കാരത്തിന്റെ പ്രാഥമിക പട്ടികയിൽ 89 ഗാനങ്ങളും 146 സ്കോറുകളുമാണുള്ളത് ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 20 ഒറിജിനൽ സ്കോറുകളും 15 പാട്ടുകളുമാണ് അവസാന ഘട്ടത്തിൽ ഉണ്ടാകുക.
ചിത്രത്തിന്‍റെ സൗണ്ട് ട്രാക്ക് ഗ്രാമി പുരസ്കാരത്തിനുള്ള പരിഗണനയ്ക്കായി അയച്ചിരുന്നു എന്നാൽ പുരസ്കാരത്തിന് അയച്ച സൗണ്ട് ട്രാക്ക് സമിതി നിർദേശിച്ച ദൈർഘ്യത്തേക്കാൾ ഒരു മിനിറ്റ് കുറവായിരുന്നതിനാൽ യോഗ്യത നഷ്ടപ്പെട്ടു. അടുത്തിടെ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ പുരസ്കാരം ആടുജീവിതം സ്വന്തമാക്കിയിരുന്നു. വിദേശ ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിൽ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരമാണ് ചിത്രത്തിന് ലഭിച്ചത്. ഓസ്കർ പുരസ്കാരത്തിലേക്ക് ആടുജീവിതം എത്തുന്നതോടെ മലയാള സിനിമയുടെ അന്തർദേശീയ പ്രശസ്തി വർധിക്കുക്കയാണ് ചെയ്യുന്നത്. മലയാളികളും ഇന്ത്യൻ സിനിമ പ്രേമികളും ഒന്നടങ്കം കാത്തിരിക്കുകയാണ് ഓസ്കർ അവാർഡ് പ്രഖ്യാപനത്തിനായി. ബ്ലെസി, പൃഥ്വിരാജ്, എ.ആർ. റഹ്മാൻ എന്നിവരുടെ വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിന്റെയും സർഗ്ഗാത്മകതയുടെയും ഫലമാണ് ഈ നേട്ടം.
-
Kerala2 weeks ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 day ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News4 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News4 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News1 day ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
You must be logged in to post a comment Login