മഴക്കെടുതിയിൽ ദുരിതം പേറുന്ന കുടുംബങ്ങളെ സഹായിക്കാൻ ഖത്തറിലെ പ്രവാസി സമൂഹം

ദോഹ: തെക്കൻ കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴക്കെടുതിയുടെ ദുരിതങ്ങൾ പങ്കുവെച്ചും, ദുരിതം പേറുന്ന പ്രവാസികളുൾപ്പെടെ ഉള്ളവരെ സഹായിക്കുന്നതിനുള്ള വഴികളാരാഞ്ഞും ഖത്തറിലെ പ്രവാസി സമൂഹം ഒത്തുചേർന്നു .കൾച്ചറൽ ഫോറം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ സ്വന്തം വീടുകളും ‘ കൃഷിയിടങ്ങളും കനത്ത മഴയിൽ തകർന്നു പോയ പത്തനംതിട്ട , കോട്ടയം, ഇടുക്കി ജില്ലകളിലെ ഒട്ടനവധി പ്രവാസികൾ സംബന്ധിച്ചു .
ഇരകളായ പ്രദേശവാസികൾക്ക് മാനസിക പിന്തുണ നൽകുക, മഴക്കെടുതിയിൽ അകപ്പെട്ടവർക്കാവശ്യമായ അടിയന്തിര സഹായം എത്തിക്കുക ,മഴക്കെടുതിയിൽ പ്രവാസികളുടെ നഷ്ട്ടപെട്ട രേഖകൾ തിരിച്ചു കിട്ടുവാനുള്ള നടപടി ക്രമത്തിൽ നോർകയുടെ ഇടപെടൽ ഉണ്ടാവുക,
അർഹയരായവരുടെ പുനരധിവാസ പ്രക്രിയയിൽ ഐ സി ബി എഫ് പോലുള്ള ഏബസി അപ്പക്സ് ബോഡികൾ സാധ്യമായ പിന്തുണ നൽകുക,
നാട്ടിൽ ഗവെർന്മെന്റിന്റെ നഷ്ട്ട പരിഹാര പാക്കേജിൽ ദുരിത ബാധിതരായ പ്രവാസികളെ അവഗണിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് യോഗം മുന്നോട്ടു വെച്ചത്.
ദുരിത ബാധിത പ്രദേശത്തെ പുനരധിവസവുമായി ബന്ധപ്പെട്ട ചർച്ചയിൽ കുട്ടികളുടെ പഠനോപകരണങ്ങൾ, വീട്ടിലേക്കു ആവശ്യമായ കിച്ചൻ സെറ്റുകൾ, ബെഡ്, പില്ലോ തുടങ്ങിയ അടിസ്ഥാന അവശ്യ സാധനങ്ങൾ എത്തിക്കുവാനുള്ള സംവിധാനം അടിയന്തിര സ്വഭാവത്തിൽ നിർവഹിക്കാനുള്ള ആലോചനയും നടന്നു. നിരന്തരം ആവർത്തിക്കപ്പെടുന്ന പ്രകൃതി ദുരന്തങ്ങൾ തടയാൻ ശാസ്ത്രീയമായ പഠനങ്ങൾ കാര്ര്യക്ഷമായി നടക്കേണമെന്നും നാട്ടിൽ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾ നാടിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും പരിഗണിച്ചു കൊണ്ടായിരിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു . മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ വിവിധ സന്നദ്ധ സംഘടനകൾ നടത്തുന്ന പ്രവർത്തങ്ങളെ യോഗം അഭിനന്ദിച്ചു . ഈ മേഖലയിൽ ടീം വെൽഫെയർ നടത്തുന്ന പ്രവർത്തനങ്ങൾ കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി മജീദ് അലി വിശദീകരിച്ചു .
തുടർനടപടിക്കു വേണ്ടി പ്രദേശനിവാസികളുടെ സംയുക്ത കമ്മിറ്റിക്കു രൂപം നൽകി. കമ്മിറ്റിയുടെ ജനറൽ കൺവീനർ ആയി കൾച്ചറൽ ഫോറം സംസ്ഥാന സമിതി അംഗംഹാൻസ് ജേക്കബ് കൺവീണറായി കൾച്ചറൽ ഫോറം കോട്ടയം ജില്ലാ ജനറൽ സെക്രട്ടരി അഹ്മദ് ഷയെയും തെരഞ്ഞെടുത്തു.വിവിധ പ്രളയ ബാധിത പ്രദേശത്തെ പ്രവർത്തനങ്ങൾ കോർഡിനേറ്റ് ചെയ്യുവാൻ റെജി ആർ (മുണ്ടക്കയം) , എഞ്ചി. ഷംസുദീൻ (കുട്ടിക്കൽ) , ഷഫീഖ് (കൊക്കയം) , മിനി &റെജി (പെരുവന്താനം), ആഷിഖ് (കാഞ്ഞിരപ്പിള്ളി) , അസ്‌ലം (ഈരാറ്റുപേട്ട) എന്നിവരെയും തെരഞ്ഞെടുത്തു. യോഗത്തിൽ കൾച്ചറൽ ഫോറം വൈസ്പ്രസിഡന്റ് മുഹമ്മദ്‌ കുഞ്ഞി അധ്യക്ഷത വഹിച്ചു .കൾച്ചറൽ ഫോറം സെക്രെട്ടറിയേറ് അംഗം റഷീദ് അഹമ്മദ് , റെജി ആർ, സൈഫുദ്ധീൻ, എഞ്ചി. ശംസുദ്ധീൻ ,
ശ്രീമതി.എസ് എ മിനി,ഷഫീഖ് , അന്വ്ർഷ തുടങ്ങിയവർ സംസാരിച്ചു . കൾച്ചറൽ ഫോറം സ്റ്റേറ്റ് ക സെക്രട്ടറി റഷീദലി സമാപന പ്രസംഗം നടത്തി

Related posts

Leave a Comment