Connect with us
top banner (3)

News

മംഗഫ് ഹൈവേ സെൻ്ററിന്റെ വിപുലീകരിച്ച ഷോറൂം ഉത്ഘാടനം ചെയ്തു

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : കുവൈറ്റിലെ പഴയകാല സൂപ്പർ മാർക്കറ്റുകളിലൊന്നായ ഹൈവേ സെൻ്ററിന്റെ വിപുലീകരിച്ച ഷോറൂംഇക്കഴിഞ്ഞ ഏപ്രിൽ 12-ന് മംഗഫിൽ പ്രവർത്തനമാരംഭിച്ചു. എൻബിടിസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ.ജി. എബ്രഹാമും ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഷിബി എബ്രഹാമും ചേർന്നു നവീകരിച്ച ഷോറൂം ഉപഭോക്താക്കൾക്കായി തുറന്ന് കൊടുത്തു. എം.ബി.ടി.സി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ കെ.ജി. ഗീവർഗീസ്, ഹൈവേ സെന്റർ ഓപ്പറേഷൻ മാനേജർ ഗഫൂർ. എം. മുഹമ്മദ്‌, അഹമ്മദി സെന്റ് പോൾസ് സി.എസ്.ഐ ചർച്ച് വികാരി റെവ. ബിനോയ്‌ ജോസഫ്, കൂടാതെ ഹൈവേ സെൻ്ററിലെയും എൻബിടിസി ഗ്രൂപ്പിലെയും മാനേജ്‌മെന്റ് പ്രതിനിധികൾ ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികളും ജീവനക്കാരും സന്നിഹിതരായിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

വിശാലമായ 15000 ചതുരശ്ര അടിയിൽ വ്യാപിച്ചു കിടക്കുന്ന നവീകരിച്ച ഹൈവേ സെൻ്റർ, തങ്ങളുടെ വിശ്വസ്തരായ ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവവുംപ്രത്യേക ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾക്ക് അനുസൃതമായാണ് പുതിയ ഷോറൂം സജ്ജീകരിച്ചിരിക്കുന്നത്.ഹൈവേ സെൻ്ററിൽ ലോകമെങ്ങുനിന്നുമുള്ള പഴങ്ങൾ, പച്ചക്കറികൾ, പലചരക്ക് ഭക്ഷണ സാധനങ്ങൾ, ഭക്ഷ്യേതര ഇനങ്ങൾ, ആരോഗ്യ-സൗന്ദര്യവർദ്ധക വസ്തുക്കൾ, മാംസ-മത്സ്യ വിഭവങ്ങൾ, വൈവിധ്യമായ വസ്ത്ര ശേഖരഞങ്ങൾ എന്നിവ കൂടാതെ ലഖു ഭക്ഷണ ഷാലയടക്കം മംഗഫ് വിശാലമായ ഷോറൂമിന്റെ പ്രത്യേകതയാണ്.. കുവൈറ്റിലെ സ്വന്തം ഫാമിൽ നിന്ന് ഉത്പാദിപ്പിക്കുന്ന പഴങ്ങളും പച്ചക്കറികളും നേരിട്ട് ഉപഭോക്താക്കൾക്ക് നൽകുന്നു എന്നതാണ് സ്റ്റോറിൻ്റെ ശ്രദ്ധേയമായ പ്രത്യേകതകളിലൊന്ന്. അതിനാൽ, ഉപഭോക്താക്കൾക്ക് മായമില്ലാത്ത പഴങ്ങളും പച്ചക്കറികളും മിതമായ നിരക്കിൽ നേരിട്ട് ലഭ്യമാകും.

1992 മുതൽ കുവൈറ്റിൽ പ്രവർത്തനമാരംഭിച്ച ഹൈവേ സെൻ്റർന് മംഗഫ് കൂടാതെ അബ്ബാസിയ, ഫഹാഹീൽ എന്നിവിടങ്ങളിലും ഹൈ വേ സെന്റർ സ്റ്റോറുകൾ പ്രവർത്തിക്കുന്നു. ഉപഭോക്താക്കളുടെ വർദ്ധിച്ചു വരുന്ന ആവശ്യങ്ങൾ മുൻനിർത്തി ഹവല്ലിയിൽ പുതിയൊരു ശാഖ ഉടനെ പ്രവർത്തനമാരംഭിക്കും. ഇതോടെ സൂപ്പർ മാർക്കറ്റ് രംഗത്ത് കൂടുതൽ ഉപഭോക്തിക്കളിലേക്ക് സേവനം വ്യാപിപ്പിക്കാൻ ഹൈവേ സെന്ററിന് സാധിക്കും.ആധുനിക സൗകര്യങ്ങളുടെയും ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങളുടെയും സമന്വയത്തോടെ, റീ-ലോഞ്ച് ചെയ്ത മംഗഫ് ഹൈവേ സെൻ്റർ റീട്ടെയിൽ നവീകരണത്തിൻ്റെ ഒരു പുതിയ അധ്യായം കുറിക്കുകയാണ്. പുത്തൻ ഷോപ്പിംഗ് വിസ്മയം അനുഭവിച്ചറിയാൻ എല്ലാവരേയും ഹൈവേ സെന്റർ മാനേജ്മെന്റ് ക്ഷണിക്കുന്നു.ടാഗ് ലൈൻ സൂചിപ്പിക്കുന്നത് പോലെ, ഹൈവേ സെൻ്ററിൽ നിന്നുള്ള ഷോപ്പിംഗ് എല്ലാ ഉപഭോക്താക്കൾക്കും “ഒരു സമ്പൂർണ്ണ കുടുംബ ഷോപ്പിംഗ് അനുഭവം” ആയിരിക്കും എന്ന കാര്യത്തിൽ തർക്കമില്ല .

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

chennai

‘റിമാൽ’ ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത

Published

on

ചെന്നൈ: സംസ്ഥാനത്ത് വിവിധ മേഖകളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘റിമാൽ’ ചുഴലിക്കാറ്റിന്റെ ഭാഗമായാണ് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 29 മുതൽ ഒന്നു വരെ മിതമായ മഴ പെയ്തേക്കും. ചെന്നൈയിൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. താപനില 2–3 ഡിഗ്രി സെൽഷ്യസ് ഉയർന്നേക്കുമെന്നും കൂടിയ താപനില 39–40 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 29–30 ഡിഗ്രിയും ആയിരിക്കുമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.
റിമാൽ ചുഴലിക്കാറ്റിനെ തുടർന്ന് പാമ്പൻ തുറമുഖത്ത് രണ്ടാം മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മണിക്കൂറിൽ 110–120 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. ശക്തമായ മഴ തുടരുന്ന തെക്കൻ തമിഴ്നാട്ടിൽ താമ്രപർണി നദി കരകവിഞ്ഞ് ഒഴുകുന്നതിനാൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Health

ഭക്ഷ്യ വിഷബാധ; കുഴിമന്തി കഴിച്ച 85 പേർ ചികിത്സ തേടി

Published

on

പെരിഞ്ഞനം: കുഴിമന്തി കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ്‌ 85 പേർ ചികിത്സ തേടി. കഴിഞ്ഞ രാത്രി എട്ടരയോടെ സെന്ററിന് വടക്കുഭാഗത്ത് പ്രവർത്തിക്കുന്ന സെയിൻ ഹോട്ടലിൽ നിന്നു ഭക്ഷണം വാങ്ങി കഴിച്ചവരാണ് ആശുപത്രിയിൽ ഉള്ളത്. പാർസൽ വാങ്ങി കൊണ്ടു പോയി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് പറയുന്നു. പെരിഞ്ഞനം, കയ്പമംഗലം സ്വദേശികളാണ് ആശുപത്രിയിലുള്ളത്. വയറിളക്കവും ഛർദ്ദിയും മറ്റ് അസ്വസ്ഥതകളുമായി ചികിത്സ തേടിയവർ കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, പെരിഞ്ഞനം എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരോഗ്യവകുപ്പും പഞ്ചായത്ത്, ഫുഡ് ആൻഡ് സേഫ്റ്റി അധികൃതരും, പൊലീസും ചേർന്ന് ഹോട്ടലിൽ പരിശോധന നടത്തി അടപ്പിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Ernakulam

മത്സ്യക്കുരുതി; മലിനീകരണ നിയന്ത്രണ ബോർഡിന് വീഴ്ച പറ്റിയെന്ന് ഫോർട്ടുകൊച്ചി സബ് കളക്ടറുടെ റിപ്പോർട്ട്

Published

on

കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയിൽ മലിനീകരണ നിയന്ത്രണ ബോർഡിന് വീഴ്ച പറ്റിയെന്ന് ഫോർട്ടുകൊച്ചി സബ് കലക്ടറുടെ റിപ്പോർട്ട്.
മത്സ്യത്തൊഴിലാളികളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നിരീക്ഷണ സംവിധാനം കൊണ്ടുവരാനുള്ള നിർദ്ദേശവും റിപ്പോർട്ടിലുണ്ട്. സബ് കലക്ടറുടെ റിപ്പോർട്ട് രാവിലെ ചീഫ് സെക്രട്ടറിയ്ക്ക് കൈമാറി. മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ അന്വേഷണ റിപ്പോർട്ട് തള്ളിക്കളഞ്ഞുകൊണ്ടുള്ളതാണ് സബ് കലക്ടർ കെ മീരയുടെ റിപ്പോർട്ട്. മത്സ്യക്കുരുതിക്ക് കാരണം വെള്ളത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതാണ് എന്നതായിരുന്നു മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ കണ്ടെത്തൽ.

മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടിൽ വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് പെരിയാറിലേക്ക് തള്ളുന്ന രാസമാലിന്യത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നില്ല. എന്നാൽ ഇതിനെ തള്ളിക്കൊണ്ടായിരുന്നു കുഫോസ് പഠന സമിതിയുടെ റിപ്പോർട്ട്. പെരിയാറിൽ അമോണിയയും ഹൈഡ്രജൻ സൾഫൈഡും അപകടകരമായ അളവിൽ ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. രാസവസ്തുക്കൾ ഉള്ളിൽ ചെന്നതിൻ്റെ ആന്തരിക ക്ഷതം മത്സ്യങ്ങൾക്കുണ്ടായിരുന്നെന്നും കുഫോസിലെ ഏഴംഗ പഠനസമിതി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പെരിയാറിലെ രാസമാലിന്യത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്ന നിർദേശം ഉൾക്കൊള്ളിച്ചുകൊണ്ട് സബ് കലക്ടർ റിപ്പോർട്ട് നൽകിയിരിക്കുന്നത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured