Connect with us
head

Cinema

ജിമ്മില്‍ വ്യായാമത്തിനിടെ, നടൻ സിദ്ധാന്ത് വീര്‍ സുര്യവംശി കുഴഞ്ഞുവീണു മരിച്ചു.

മണികണ്ഠൻ കെ പേരലി

Published

on

മുംബൈ: പ്രമുഖ ടെലിവിഷന്‍ താരം സിദ്ധാന്ത് വീര്‍ സുര്യവംശി കുഴഞ്ഞുവീണു മരിച്ചു. 46 വയസായിരുന്നു. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെയായിരുന്നു അന്ത്യം.മോഡലായിട്ടാണ് സിദ്ധാന്ത് കരിയര്‍ ആരംഭിച്ചത്. കുസും എന്ന പരമ്ബരയിലൂടെയാണ് ഇദ്ദേഹം അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. നിരവധി പരമ്ബരകളില്‍ സിദ്ധാന്ത് മുഖ്യവേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

കസൗത്തി സിന്ദഗി കേ, കൃഷ്ണ അര്‍ജുന്‍. ക്യാ ദില്‍ മേം ഹേ തുടങ്ങിയ ശ്രദ്ധേയമായ പരമ്ബരകളാണ്. ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്.

Advertisement
head
Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Cinema

സംവിധായകൻ മുതുകുളം മഹാദേവൻ നിര്യാതനായി

Published

on

ആലപ്പുഴ:ചലച്ചിത്ര സംവിധായകൻ മുതുകുളം മഹാദേവൻ അന്തരിച്ചു. മൈഡിയർ മമ്മി, കാണാക്കൊമ്പത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ചലച്ചിത്ര സംവിധായകനാണു മുതുകുളം മഹാദേവൻ. അനിൽ ബാബുമാരോടൊപ്പം ദീർഘകാലം അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചു. പാർഥൻ കണ്ട പരലോകം, കളഭം, പറയാം, പകൽപ്പൂരം തുടങ്ങി നിരവധി ചിത്രങ്ങളുടെ സഹസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.

Continue Reading

Cinema

ലാലേട്ടന് നേരെ മോശം വാക്കുകൾ ഉപയോഗിക്കരുത് ; അടൂരിന് മറുപടിയുമായി ധർമ്മജൻ ബോൾഗാട്ടി

Published

on

കൊച്ചി : മോഹൻലാലിനെതിരെ വിമർശിച്ച വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് മറുപടിയുമായി സിനിമാ താരം ധർമ്മജൻ ബോൾഗാട്ടി. മോഹൻലാൽ എന്ന നടൻ ഞങ്ങൾക്ക് വലിയ ആളാണ് മോഹൻലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂർ സാറിനോട് ഞങ്ങൾക്ക് അഭിപ്രായമില്ല.
ധർമ്മജൻ ഫേസ്ബുക്കിൽ കുറിച്ചു.

ധർമ്മജൻ ബോൾഗാട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്

Advertisement
head

‘അടൂർ സാറിനോട് രണ്ട് വാക്ക് പറയണമെന്ന് തോന്നിയത് കൊണ്ടാണ്

മോഹൻലാൽ എന്ന നടൻ ഞങ്ങൾക്ക് വലിയ ആളാണ് അടൂർ സാർ മോഹൻലാലിന്റെ നല്ല സിനിമകൾ കണ്ടിട്ടില്ലാത്തത് കൊണ്ടാണ്, മോഹൻലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂർ സാറിനോട് ഞങ്ങൾക്ക് അഭിപ്രായമില്ല. സാർ മോഹൻലാൽ സാധാരണക്കാരനായിട്ട് അഭിനയിച്ച ഒരുപാട് സിനിമകളുണ്ട് ഏയ് ഓട്ടോ, ടി.പി ബാലഗോപാലൻ എം.എ, വെള്ളാനകളുടെ നാട്, കിരീടം തുടങ്ങി ഒരുപാട് സിനിമകളുണ്ട് അടൂർ സാറിന് ലാലേട്ടൻ ഗുണ്ടയായിട്ട് തൊന്നുന്നുണ്ടാകും പക്ഷെ ഞങ്ങൾക്ക് തോന്നുന്നില്ല അടൂർ സാറിനോടുള്ള എല്ലാ ബഹുമാനവും വെച്ചിട്ട് പറയട്ടെ സാർ സാറിന്റെ പടത്തിൽ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല പക്ഷെ മോഹൻലാൽ എന്നും വലിയ നടനാണ് വലിയ മനുഷ്യനാണ്. സാർ സാറിന് പറ്റിയ ആളുകളെകൊണ്ട് അഭിനയിപ്പിച്ചോളൂ പക്ഷെ ലാലേട്ടന് നേരെ മോശം വാക്കുകൾ ഉപയോഗിക്കരുത്’.

Advertisement
head
Continue Reading

Cinema

നാട്ടു നാട്ടു ഓസ്‌കർ നോമിനേഷൻ പട്ടികയിൽ

Published

on

മുംബൈ: 95-ാം മത് ഓസ്കാർ പുരസ്ക്കാരത്തിൻ്റെ ഒറിജിനൽ സോംഗ് വിഭാഗത്തിൽ രാജമൗലി സംവിധാനം ചെയ്ത ‘ആർ ആർ ആറിലെ ‘നാട്ടു നാട്ടു’ എന്ന് തുടങ്ങുന്ന ഗാനത്തിന് നോമിനേഷൻ ലഭിച്ചു. ഇത്തവണത്തെ ഗോൾഡൻ ഗ്ലോബ് പുരസ്‌ക്കാരവും ഈ ഗാനം സ്വന്തമാക്കിയിരുന്നു.

ഞങ്ങൾ ചരിത്രം കുറിച്ചിരിക്കുന്നു’ എന്നും, ഇങ്ങനെയൊരു വാർത്ത പങ്കുവെയ്ക്കുന്നതിൽ അഭിമാനമുണ്ടെന്നും ആർ.ആർ.ആർ. ടീം ട്വീറ്റ് ചെയ്തു. നാട്ടു നാട്ടു’വിനൊപ്പം ടെൽ ഇറ്റ് ലൈക്ക് എ വുമണിലെ ‘അപ്ലോസ്’, ടോപ് ഗൺ മാർമെറിക്കിലെ ലേഡി ഗാഗയുടെ ‘ഹോൾഡ് മൈ ഹാൻഡ്’, ബ്ലാക്ക് പാന്തർ വാഖണ്ട ഫോർ എവറിലെ റിഹാനയുടെ ‘ലിഫ്റ്റ് മി അപ്പ്’, എവരി തിംഗ് എവരി വെയർ ഓൾ അറ്റ് വൺസിലെ ‘ദിസ് ഈസ് എ ലൈഫ്’ എന്നീ ഗാനങ്ങൾക്കാണ് ഒറിജിനൽ സോംഗ് വിഭാഗത്തിൽ നോമിനേഷൻ ലഭിച്ച മറ്റ് ഗാനങ്ങൾ.

Advertisement
head
Continue Reading

Featured