ഐ.എൻ.എല്ലിനെ ഒഴിവാക്കുന്നു ; ജനകീയാസൂത്രണ രജത ജൂബിലി ആഘോഷത്തിൽ മന്ത്രിക്ക് പോലും ക്ഷണമില്ല

കോഴിക്കോട്: തെരുവുയുദ്ധത്തിലേക്ക് വളര്‍ന്ന ആഭ്യന്തര തര്‍ക്കത്തിന് പിന്നാലെ ഐ.എന്‍.എല്ലിനെ സര്‍ക്കാര്‍ പരിപാടികളില്‍ നിന്നും ഒഴിവാക്കുന്നു. ജനകീയാസൂത്രണ രജത ജൂബിലി ആഘോഷ പരിപാടിയില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെപോലും ഉള്‍പ്പെടുത്തിയില്ല. 17ാം തീയതി തിരുവനന്തപുരത്ത് നടക്കുന്ന പരിപാടി മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്.

എം.എല്‍.എമാരില്ലാത്ത കേരള കോണ്‍ഗ്രസ് സ്‌കറിയ വിഭാഗത്തിനു പോലും പരിപാടിയില്‍ ക്ഷണമുണ്ട്. ഇതുവഴി കൃത്യമായ സന്ദേശമാണ് എല്‍.ഡി.എഫ് നല്‍കുന്നത്. ഒന്നുകില്‍ ഒരുമിച്ച്‌ പോവുക അല്ലെങ്കില്‍ മുന്നണിയില്‍ നിന്ന് പുറത്തേക്ക് എന്ന നയമാണ് എല്‍.ഡി.എഫ് സ്വീകരിക്കുന്നത്.

നേരത്തെ ഐ.എന്‍.എല്ലിനെ ഒഴിവാക്കി സര്‍ക്കാര്‍ ഹജജ് കമ്മിറ്റി പുനഃസംഘടിപ്പിച്ചിരുന്നു. എല്‍.ഡി.എഫിന്‍റെ ഭാഗമല്ലായിരുന്നിട്ടും 2006 മുതല്‍ ഹജ്ജ് കമ്മിറ്റിയുടെ ഭാഗമായിരുന്നു ഐ.എന്‍.എല്‍.

Related posts

Leave a Comment