ഏരിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി ; നേതാവ് സിപിഎം സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയി

കടയ്ക്കല്‍: ഏരിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതിനാല്‍ മുതിര്‍ന്ന നേതാവ് സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയി.സി.പി.എം കടയ്ക്കല്‍ ഏരിയ സമ്മേളനത്തില്‍ നിന്നാണ് ഏരിയയിലെ മുതിര്‍ന്ന നേതാവ് ഇറങ്ങിപ്പോയത്. വര്‍ഷങ്ങളായി പാര്‍ലമന്‍െററി രംഗത്തും പാര്‍ട്ടി നേതൃത്വത്തിലും പ്രവര്‍ത്തിക്കുന്ന നേതാവിനെ തുടര്‍ന്നും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പുതിയ കമ്മിറ്റി അംഗങ്ങളുടെ ലിസ്​റ്റില്‍ ഉള്‍പ്പെടാത്തതിനാല്‍ സമ്മേളന നടപടികള്‍ പൂര്‍ത്തീകരിക്കും മു​േമ്ബ നേതാവ് ഇറങ്ങിപ്പോവുകയായിരുന്നു. ലൈബ്രറി കൗണ്‍സിലി​ന്‍െറയും പുരോഗമന കലാസാഹിത്യ സംഘത്തി​ന്‍െറ അടക്കം ചുമതലകള്‍ വഹിക്കുന്ന ഈ നേതാവ് നേര​േത്ത പിണറായി വിഭാഗത്തി​ന്‍െറ ശക്തനായ വക്താവായിരുന്നു.

പിന്നീട് വി.എസ് പക്ഷത്തേക്ക് ചുവട് മാറുകയായിരുന്നു. മുതിര്‍ന്ന നേതാക്കളായ മറ്റ് നാല് പേരെക്കൂടി കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആരോഗ്യപ്രശ്നവും പ്രായാധിക്യവുമാണ് കൂടുതല്‍ പേരും ഒഴിവാക്കപ്പെടാന്‍ കാരണം. മടത്തറ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മടത്തറ അനില്‍, കടയ്ക്കല്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി.ദീപു. ജില്ല പഞ്ചായത്ത് അംഗവും ചിതറ ലോക്കല്‍ കമ്മിറ്റി അംഗവുമായ ജെ. നജീബത്ത്, തുടയന്നൂര്‍ മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സനല്‍ കുമാര്‍ എന്നിവരെയാണ് കമ്മിറ്റിയില്‍ പുതുതായി ഉള്‍പ്പെടുത്തിയത്. ഒരൊഴിവ് പിന്നീട് നികത്താനാണ് ധാരണ.വി.എസ് പക്ഷത്തിന് നിര്‍ണായക ശക്തിയുള്ള ഏരിയ ഇക്കുറിയും വി.എസ് പക്ഷം തന്നെ നിലനിര്‍ത്തി. ഏരിയ സെക്രട്ടറിയായി ഡി.വൈ.എഫ്.ഐയുടെ മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും കുമ്മിള്‍ ഗ്രാമ പഞ്ചായത്ത്​ മുന്‍ പ്രസിഡന്‍റുമായ എം. നസീറിനെയാണ് തെരഞ്ഞെടുത്തത്.

Related posts

Leave a Comment