വിദ്യാർഥികൾക്കുമേൽ ഇനിയും പരീക്ഷ അടിച്ചേൽപ്പിക്കരുത് ; കത്ത് നൽകി കൊടിക്കുന്നിൽ സുരേഷ് എം.പി.

തിരുവനന്തപുരം : എ പി ജെ അബ്ദുൽ കലാം ടെക്‌നിക്കൽ യൂണിവേഴ്സിറ്റി അധികൃതർ, കോവിഡ് രണ്ടാം തരംഗത്തിനിടയിലും വിദ്യാർത്ഥികൾക്കുമേൽ ഓഫ്‌ലൈൻ പരീക്ഷകൾ അടിച്ചേൽപ്പിക്കുന്നതിനെതിരെ കൊടിക്കുന്നിൽ സുരേഷ് എം പി .മന്ത്രി തലത്തിലും എ ഐ സി ടി ഇ തലത്തിലും നടത്തിയ ശക്തമായ ഇടപെടലുകളെത്തുടർന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൽ നിന്ന് എ ഐ സി ടി ഇ അധികൃതർ സർവകലാശാല വൈസ് ചാൻസലർക്ക് പരീക്ഷ നടത്താനുള്ള തീരുമാനം ഉടൻ പരിശോധിക്കണമെന്നു ആവശ്യപ്പെട്ടു നിർദേശം നൽകുകയും ചെയ്‌തു .

ഇതിൻപ്രകാരം എ ഐ സി ടി ഇ അധികൃതർ എ പി ജെ അബ്ദുൽകലാം സർവകലാശാലക്കു നൽകിയ കത്തിൽ കൊടിക്കുന്നിൽ സുരേഷ് എം പി തന്റെ കത്തിൽ സൂചിപ്പിച്ച കാരണങ്ങൾ ഒന്നൊന്നൊന്നായി എടുത്തു പറയുന്നു. വിദ്യാർത്ഥികൾക്ക് വാക്‌സിൻ ലഭിക്കാത്തതിനാൽ ഒരു ഡോസ് പോലും എടുക്കാനാവാത്ത സ്ഥിതിയുള്ളതും, പൊതുയാത്രാസൗകര്യങ്ങൾ പരിമിതമായ കണ്ടെയിന്മെന്റ് സോണുകളിൽ ഉള്ള വിദ്യാർത്ഥികൾക്കു പരീക്ഷ കേന്ദ്രങ്ങളിൽ എത്താനുള്ള ബുദ്ധിമുട്ടുകളും, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കേസ് ലോഡും കുറയാത്തതും കൊണ്ട് സാധാരണനിലയിൽ എത്തിച്ചേരാത്ത ജില്ലകളും പ്രദേശങ്ങളും കേരളത്തിൽ അധികമായി ഉള്ളതും ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി തന്നെ കൊടിക്കുന്നിൽ സുരേഷ് എം പി യുടെ കത്തിൽ പ്രതിപാദിച്ചിരുന്നു.

ഇത്തരമൊരു സാഹചര്യത്തിൽ ഓഫ്‌ലൈനിൽ പരീക്ഷകൾ നടത്തുന്നത് വിദ്യാർത്ഥികളെ കോവിഡ് മഹാമാരിയിലേക്ക് തള്ളിവിടുന്നതിനു തുല്യമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞിരുന്നു.

ഈ കാരണങ്ങളോടൊപ്പം തന്നെ എ ഐ സി ടി ഇ അധികൃതർ വൈസ് ചാൻസലർക്ക് നൽകിയ കത്തിൽ പരീക്ഷ നടത്തുന്നത് പുനഃപരിശോധിക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്ന മറ്റൊരു വസ്തുത വസ്തുത, പ്രധാനമന്ത്രിയുടെ പ്രത്യേക സ്കോളർഷിപ്‌ സ്‌കീം പ്രകാരം ലഡാക് ഉൾപ്പെടെയുള്ള വിദൂര പ്രദേശങ്ങളിൽ നിന്ന് കേരളം വരെ ഓഫ്‌ലൈൻ പരീക്ഷകൾക്കായി അന്നാട്ടുകാരായ വിദ്യാർഥികൾ എത്തുന്നത് അസാധ്യമാണമെന്നും അതിനാൽ തന്നെ ഈ കാരണങ്ങളെല്ലാം കണക്കിലെടുത്തുകൊണ്ട് പ്രസ്തുത പരീക്ഷകൾ ഒന്നുകിൽ ഓൺലൈൻ ആയോ, അല്ലാത്തപക്ഷം ഓഫ്‌ലൈൻ ആയി മറ്റൊരിക്കൽ നടത്തുകയോ ചെയ്യാനും അല്ലെങ്കിൽ മൂല്യനിർണയത്തിനും അസെസ്സ്‌മെന്റിനും മറ്റൊരു മാർഗം അവലംബിക്കുകയോ ചെയ്യണമെന്നും ഡൽഹി എ ഐ സി ടി ഇ ആസ്ഥാനത്തെ, അഡ്വൈസർ വൺ, അപ്പ്രൈസൽ ബ്യുറോ എ പി ജെ അബ്ദുൾകലാം യൂണിവേഴ്സിറ്റി വൈസ് ചാൻസലറോട് കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തതായി കൊടിക്കുന്നിൽ സുരേഷ് എം പി അറിയിച്ചു.

Related posts

Leave a Comment