പെരുന്നാൾ ദിനത്തിൽ പരീക്ഷ ; ആശങ്കയോടെ വിദ്യാർത്ഥികൾ

തിരുവനന്തപുരം: സി ബി എസ് ഇ പത്ത്, പ്ലസ് ടൂ പരീക്ഷകൾ റംസാൻ ദിനത്തിലാകുമോയെന്ന ആശങ്കയിൽ വിദ്യാർത്ഥികൾ. പത്താം ക്ലാസ് ഹോം സയന്‍സ് പരീക്ഷയും പ്ലസ്ടു ഹിന്ദി മെയിന്‍, ഹിന്ദി ഇലക്ടീവ് കോഴ്‌സിന്റേയും പരീക്ഷകളാണ് മെയ് രണ്ടിന് നിശ്ചയിച്ചിരിക്കുന്നത്. മെയ് ഒന്നിന് ശവ്വാല്‍ മാസപ്പിറവി കാണുകയാണെങ്കില്‍ രണ്ടിനായിരിക്കും ചെറിയ പെരുന്നാള്‍, അല്ലെങ്കില്‍ മെയ് മൂന്നിനായിരിക്കും പെരുന്നാള്‍. ഈ ഒരു സാഹചര്യത്തില്‍ മെയ് രണ്ടിലെ പരീക്ഷ മാറ്റിവെക്കണമെന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്.
കോവിഡിനെ തുടര്‍ന്ന് ഇത്തവണ രണ്ട് ഘട്ടങ്ങളിലായാണ് സി ബി എസ് ഇ പരീക്ഷകള്‍ നടക്കുന്നത്. ആദ്യഘട്ട പരീക്ഷ നേരത്തെ പൂര്‍ത്തിയാക്കി. രണ്ടാംഘട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ സിബിഎസ്‌ഇ പരീക്ഷ രണ്ടു ഘട്ടങ്ങളിലായി നടത്താതെ പഴയ ഷെഡ്യൂളിലേക്ക് തന്നെ മാറുമെന്നാണ് പരീക്ഷ ബോര്‍ഡ് പറയുന്നത്.

Related posts

Leave a Comment