Connect with us
48 birthday
top banner (1)

National

മാസപ്പടി വിവാദത്തില്‍ എസ്.എഫ്.ഐ.ഒ അന്വേഷണത്തിനെതിരെ എക്‌സാലോജിക് കര്‍ണാടക ഹൈകോടതിയില്‍

Avatar

Published

on

ബംഗളൂരു: മാസപ്പടി വിവാദത്തില്‍ എസ്.എഫ്.ഐ.ഒ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക് കര്‍ണാടക ഹൈകോടതിയെ സമീപിച്ചു. അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് കര്‍ണാടക ഹൈകോടതി അഭിഭാഷകന്‍ മനു പ്രഭാകര്‍ കുല്‍ക്കര്‍ണി മുഖേന ഹരജി നല്‍കിയത്. കേന്ദ്രസര്‍ക്കാരിനെയും എസ്.എഫ്.ഐ.ഒ ഡയറക്ടറെയും എതിര്‍കക്ഷികളാക്കിയാണ് ഹരജി.കമ്പനിയുടെ ആസ്ഥാനം ബംഗളൂരു ആണ്.

ആരോപണമുയര്‍ന്നതിനു ശേഷം ആദ്യമായാണ് എക്‌സാലോജിക് നിയമവഴിയിലേക്ക് നീങ്ങിയത്. അടുത്താഴ്ച തന്നെ നോട്ടീസ് നല്‍കി വീണ വിജയനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കം എസ്.എഫ്.ഐ.ഒ തുടങ്ങിയിരുന്നു. നേരിട്ട് ഹാജരാകാനോ, രേഖകള്‍ സമര്‍പ്പിക്കാനോ നിര്‍ദ്ദേശിച്ച് വീണയ്ക്ക് ഉടന്‍ നോട്ടീസ് നല്‍കിയേക്കും. ഇതുമുന്നില്‍ കണ്ടാണ് അന്വേഷണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് എക്‌സാലോജിക് ഹരജി നല്‍കിയത്.

Advertisement
VKSHNM NWS KWT 1000 x 180 PX-01

മാസപ്പടി കേസില്‍ കൊച്ചിയിലെ കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലില്‍ നിന്നും കെ.എസ്.ഐ.ഡി.സിയില്‍ നിന്നും ശേഖരിച്ച വിവരങ്ങളില്‍ എസ്.എഫ്.ഐ.ഒ സംഘം പരിശോധന തുടരുകയാണ്. ബുധനാഴ്ച കെ.എസ്.ഐ.ഡി.സിയുടെ കോര്‍പറേറ്റ് ഓഫിസില്‍ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. സി.എം.ആര്‍.എല്ലില്‍ രണ്ട് ദിവസം നീണ്ട പരിശോധനയ്ക്ക് ശേഷമാണ് സംഘം കെ.എസ്.ഐ.ഡി.സിയില്‍ എത്തിയത്. എസ്.എഫ്.ഐ.ഒ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് കെ.എസ്.ഐ.ഡി.സിയും നേരത്തെ കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

ഒരു സേവനവും നല്‍കാതെ എക്‌സാലോജിക്കിനു സി.എം.ആര്‍.എല്‍ വന്‍ തുക കൈമാറിയെന്നാണ് കേന്ദ്ര ആദായ നികുതി വകുപ്പിന്റെ ഇന്റിം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയത്.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading
Advertisement
VKSHNM NWS KWT 1000 x 180 PX-01
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

വില്‍ചെയര്‍ നല്‍കാത്തതിനെ തുടര്‍ന്ന് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി

Published

on

ഡല്‍ഹി: വില്‍ചെയര്‍ നല്‍കാത്തതിനെ തുടര്‍ന്ന് 80 വയസുള്ള യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) 30 ലക്ഷം രൂപ പിഴ ചുമത്തി. ഫെബ്രുവരി 16ന് മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആയിരുന്നു സംഭവം. തുടര്‍ന്ന് ഡി.ജി.സി.എ ഏഴു ദിവസത്തിനകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് എയര്‍ ഇന്ത്യക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. പ്രതികരണം പരിശോധിച്ച ശേഷം കുറ്റക്കാരാണെന്ന് കണ്ടെത്തി പിഴ ചുമത്തുകയായിരുന്നു.

Advertisement
VKSHNM NWS KWT 1000 x 180 PX-01

യാത്രക്കാരന്റെ ഭാര്യക്ക് വീല്‍ചെയര്‍ നല്‍കിയിട്ടുണ്ടെന്നും മറ്റൊന്ന് ക്രമീകരിക്കുന്നതുവരെ കാത്തിരിക്കാന്‍ ജീവനക്കാര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടതായും എയര്‍ലൈന്‍ അറിയിച്ചു. എന്നാല്‍ പകരം ഭാര്യയോടൊപ്പം ടെര്‍മിനലിലേക്ക് നടക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഫെബ്രുവരി 12ന് ന്യൂയോര്‍ക്കില്‍ നിന്ന് മുംബൈയിലേക്ക് പറക്കുന്ന ഞങ്ങളുടെ അതിഥികളില്‍ ഒരാള്‍ വീല്‍ചെയറിലായിരുന്ന ഭാര്യയുമായി ഇമിഗ്രേഷന്‍ ക്ലിയര്‍ ചെയ്യുന്നതിനിടയില്‍ അസുഖം ബാധിച്ചു. വീല്‍ചെയറുകളുടെ കനത്ത ഡിമാന്‍ഡ് കാരണം നല്‍കുന്നതുവരെ കാത്തിരിക്കാന്‍ ഞങ്ങള്‍ യാത്രക്കാരനോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഭാര്യക്കൊപ്പം നടക്കാന്‍ തീരുമാനിക്കുകയായിരുന്നു.- എയര്‍ ഇന്ത്യ പറഞ്ഞു.

അംഗഭംഗം വന്നവര്‍ക്കും നടക്കാന്‍ പ്രയാസം നേരിടുന്നവര്‍ക്കും വീല്‍ചെയര്‍ നല്‍കണമെന്ന മാനദണ്ഡം എയര്‍ഇന്ത്യ പാലിച്ചിട്ടില്ലെന്ന് അന്വേഷണത്തില്‍ ഡി.ജി.സി.എ കണ്ടെത്തി. അതാണ് പിഴ ചുമത്താന്‍ കാരണം. വിമാനം കയറുമ്പോഴോ ഇറങ്ങുമ്പോഴോ സഹായം ആവശ്യമുള്ള യാത്രക്കാര്‍ക്ക് മതിയായ വീല്‍ചെയറുകള്‍ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ ഡി.ജി.സി.എ എല്ലാ എയര്‍ലൈനുകള്‍ക്കും ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

National

മുബൈ ട്രെയിന്‍ സ്‌ഫോടന കേസില്‍ അബ്ദുല്‍ കരീം തുണ്ടയെ ടാഡ കോടതി വെറുതെവിട്ടു

Published

on

ജയ്പൂര്‍: 1993ലെ മുബൈ ട്രെയിന്‍ സ്‌ഫോടന പരമ്പര കേസുകളില്‍ അറസ്റ്റ് ചെയ്ത ലഷ്‌കറെ ത്വയ്യിബ നേതാവ് അബ്ദുല്‍ കരീം തുണ്ടയെ ടാഡ കോടതി വെറുതെവിട്ടു. തുണ്ടക്കെതിരെ തെളിവില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് രാജസ്ഥാനിലെ ടാഡ കോടതി കുറ്റവിമുക്തനാക്കിയത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ വാര്‍ഷികത്തോടനുബന്ധിച്ച നടന്ന സ്‌ഫോടന പരമ്പരകളില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കോട്ട, കാണ്‍പൂര്‍, സെക്കന്‍ഡരാബാദ്,സൂറത്ത് എന്നിവിടങ്ങളിലേക്ക് പോകുന്ന ട്രെയിനുകളിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനക്കേസിലെ പ്രതികളെ ടാഡ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്.സി.ബി.ഐക്കായിരുന്നു അന്വേഷണത്തിന്റെ ചുമതല.

1996 ലെ ബോംബ് സ്‌ഫോടനക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് ഇപ്പോള്‍ 84 വസയുള്ള തുണ്ട. നിരവധി ബോംബ് സ്‌ഫോടനക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട് തുണ്ട. ചില കേസുകളില്‍ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Delhi

ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദുക്കള്‍ക്ക് ആരാധന അനുവദിച്ച ജഡ്ജിയെ ഓംബുഡ്‌സ്മാനായി നിയമിച്ചു

Published

on

ഡല്‍ഹി: വാരണാസി ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദുക്കള്‍ക്ക് ആരാധന അനുവദിച്ച ജഡ്ജിയെ ഓംബുഡ്‌സ്മാനായി നിയമിച്ച് യു.പി സര്‍വകലാശാല. വാരണാസി ജില്ലാ ജഡ്ജിയായി സര്‍വിസില്‍ നിന്ന് വിരമിച്ച അജയ കൃഷ്ണ വിശ്വേശയെ ആണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചെയര്‍മാനായ സര്‍ക്കാര്‍ സര്‍വകലാശാലയില്‍ നിയമിച്ചത്.

വിരമിക്കുന്ന ദിവസമായ ജനുവരി 31നാണ് വിശ്വേശ, മസ്ജിദിന്റെ താഴത്തെ നില ആരാധനക്കായി ഹിന്ദുക്കള്‍ക്ക് കൈമാറി വിധി പറഞ്ഞത്. ഒരുമാസം തികയുന്നതിന് മുമ്പ് ഫെബ്രുവരി 27നാണ് ലഖ്‌നോവിലെ സര്‍ക്കാര്‍ സര്‍വകലാശാലയായ ‘ഡോ. ശകുന്തള മിശ്ര നാഷണല്‍ റീഹാബിലിറ്റേഷന്‍ യൂണിവേഴ്സിറ്റി’യില്‍ മൂന്ന് വര്‍ഷത്തേക്ക് വിശ്വേശയെ ലോക്പാലായി (ഓംബുഡ്സ്മാന്‍) നിയമിച്ചത്. വിദ്യാര്‍ഥികളുടെ പരാതികള്‍ തീര്‍പ്പാക്കലാണ് ചുമതല. ആദ്യമായാണ് ഈ തസ്തികയില്‍ നിയമനം നടക്കുന്നത്.

Advertisement
VKSHNM NWS KWT 1000 x 180 PX-01

നിയമനവിവരം സര്‍വകലാശാല അസി. രജിസ്ട്രാര്‍ ബ്രിജേന്ദ്ര സിങ് സ്ഥിരീകരിച്ചു. വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ലോക്പാലിന്റെ ചുമതലയെന്നും അദ്ദേഹം പറഞ്ഞു. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി) അടുത്തിടെ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് വിശ്വേശയെ നിയമിച്ചതെന്ന് സര്‍വകലാശാല വക്താവ് യശ്വന്ത് വിരോധേ പറഞ്ഞു. റിട്ടയേര്‍ഡ് വൈസ് ചാന്‍സലറോ റിട്ടയേര്‍ഡ് പ്രൊഫസറോ റിട്ടയേര്‍ഡ് ജില്ലാ ജഡ്ജിയോ ആയിരിക്കണം ലോക്പാല്‍ എന്ന് യുജിസി നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് വിരോധൈ പറഞ്ഞു. അതില്‍തന്നെ ജഡ്ജിക്ക് പ്രഥമ പരിഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ക്ഷേത്ര-മസ്ജിദ് തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ വിധിപറഞ്ഞവര്‍ക്ക് വിരമിച്ച ശേഷം സര്‍ക്കാര്‍ സര്‍വിസില്‍ നിയമനം നല്‍കുന്നത് ഇത് ആദ്യ സംഭവമല്ല. 2021 ഏപ്രിലില്‍ ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ 32 പ്രതികളെ വെറുതെവിട്ട ജില്ലാ ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവിനെ വിരമിച്ച് ഏഴ് മാസത്തിനുള്ളില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തര്‍പ്രദേശ് ഡെപ്യൂട്ടി ലോകായുക്തയായി നിയമിച്ചിരുന്നു. വിരമിക്കുന്നതിന് മുമ്പുള്ള അവസാന പ്രവൃത്തി ദിനത്തിലായിരുന്നു സുരേന്ദ്ര കുമാര്‍ വിധി പറഞ്ഞത്.

Advertisement
VKSHNM NWS KWT 1000 x 180 PX-01

2020 സെപ്റ്റംബര്‍ 30നാണ് മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ. അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിങ് തുടങ്ങി ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ പ്രത്യേക സിബിഐ കോടതി ജഡ്ജിയായ സുരേന്ദ്ര കുമാര്‍ യാദവ് വെറുതെ വിട്ടത്. 1992 ഡിസംബര്‍ 6ന് ബാബരി പള്ളി തകര്‍ത്ത കേസില്‍ വിശ്വസനീയമായ തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ വെറുതെ വിടുന്നുവെന്നായിരുന്നു സംഭവത്തിന് ഏകദേശം 28 വര്‍ഷങ്ങള്‍ക്ക് ശേഷം വന്ന വി

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured