മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണത്തിൽ ഇന്ന് തെളിവുകൾ പുറത്തു വിടും ; മാത്യു കുഴൽനാടൻ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരായ ആരോപണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ ഇന്ന് കൂടുതൽ തെളിവുകൾ പുറത്തു വിടും. ഇതു സംബന്ധിച്ച് ഇന്ന് 11 മണിക്ക് കെപിസിസി ആസ്ഥാനത്ത് വാർത്താ സമ്മേളനമുണ്ടാവും.
ഇന്നലെ നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചക്കിടെയാണ് വീണ വിജയന്റെ കമ്പനിക്ക് പ്രൈസ് വാട്ടേഴ്സ് കൂപ്പറുമായി ബന്ധമുണ്ടെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചത്.വീണ വിജയന്റെ എക്സാലോജിക് കമ്പനിയുടെ വെബ്സൈറ്റിൽ പിഡബ്ല്യുഡി ഡയറക്ടർ ജെയ്ക്ക് ബാലകുമാർ തനിക്ക് മെന്ററെ പോലെയാണെന്ന് വീണ കുറിച്ചിരുന്നു.വിവാദമായതോടെ വെബ്സൈറ്റ് നീക്കി. കുറച്ചു കാലം കഴിഞ്ഞപ്പോൾ വീണ്ടും വെബ്സൈറ്റ് പ്രത്യക്ഷപ്പെട്ടപ്പോൾ ബാലകുമാറിനെക്കുറിച്ചുള്ള വാക്കുകൾ മാറ്റിയെന്നായിരുന്നു മാത്യു കുഴൽ നാടന്റെ ആരോപണം. സഭയിൽ ഉന്നയിച്ച കാര്യങ്ങളിൽ തനിക്ക് ഉത്തമ ബോധ്യമുണ്ടെന്ന് മാത്യൂ കുഴൽനാടൻ വ്യക്തമാക്കി. തെളിവ് ഇന്ന് മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കണ്ണുരുട്ടിയാലോ ഉച്ചത്തിൽ സംസാരിച്ചാലോ ചുരുണ്ട് പോകുന്നവരെയേ മുഖ്യമന്ത്രി കണ്ടിട്ടുള്ളു. തന്നെ ആ ഗണത്തിൽ കൂട്ടണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts

Leave a Comment